വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും സ്വീകരിക്കുന്ന ശക്തയായ സ്ത്രീ! ബിഗ് ബോസ് താരം രേഷ്മ പറയുന്നു

പരിചയമുളളവരും അല്ലാത്തവരുമൊക്കയാണ് ബിഗ് ബോസിന്റെ രണ്ടാം സീസണിലെത്തിയ മത്സരാര്‍ഥികളായി എത്തിയത്. മോഡല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന രേഷ്മയെ അധികം ആര്‍ക്കും പരിചയമില്ലായിരുന്നു. വീടിനുള്ളില്‍ എല്ലാവരും കൂട്ടം കൂടി ഗെയിം കളിച്ചപ്പോള്‍ രേഷ്മ ഒറ്റയ്ക്കായിരുന്നു. ആരോടും പ്രത്യേക സ്‌നേഹമോ വിദ്വേഷമോ രേഷ്മയ്ക്കില്ലായിരുന്നു.

എന്നാല്‍ ഒരു ടാസ്‌കിനിടെ രജിത് കുമാര്‍ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചത് വലിയ വിവാദമായി. അദ്ദേഹത്തെ ഹൗസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. തീരുമാനം എടുക്കാനുള്ള അവസരം രേഷ്മയ്ക്കായിരുന്നു നല്‍കിയത്. അദ്ദേഹത്തെ കുറിച്ച് കൂടുതലൊന്നും പറയാതെ പക്വമായ തീരുമാനമായിരുന്നു രേഷ്മ എടുത്തത്. അതിന് കേരളം മുഴുവനും രേഷ്മയെ അഭിനന്ദിച്ചിരുന്നു.

bipolar-masthani-

എന്നാല്‍ രജിത് പുറത്തായി തൊട്ടടുത്ത ദിവസം രേഷ്മയും വീട്ടില്‍ നിന്നും പുറത്ത് പോയി. ആ ആഴ്ചയില്‍ നോമിനേഷനില്‍ ഇടം നേടിയിരുന്നതിനാല്‍ ഏറ്റവും കുറവ് വോട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് രേഷ്മ പുറത്തായത്. പുറത്ത് വന്നതിന് ശേഷം ഇന്‍സ്റ്റാഗ്രാം പേജിലൂടെ താരം പങ്കുവെച്ച ചിത്രവും അതിന് താഴെ കൊടുത്തിരിക്കുന്ന ക്യാപ്ഷനും തരംഗമാവുകയാണ്.

ബൈ പോളാര്‍ മസ്താനി എന്ന പേരിലാണ് രേഷ്മ ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങിയത്. എന്നിട്ടും 47.7 k ഫോളോവേഴ്‌സാണ് രേഷ്മയ്ക്കുള്ളത്. 'ഒരു ശക്തയായ സ്ത്രീ വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും ആദരവോടെ സ്വീകരിക്കും. ഒരു പൂവ് വിരിയുന്നതിന് വെള്ളവും വെളിച്ചവും വേണം എന്ന് പറയുന്നത് പോലെയാണെന്നാണ്' രേഷ്മയുടെ ക്യാപ്ഷന്‍. വ്യത്യസ്ത രീതിയിലുള്ള ഒരു ചിത്രമായിരുന്നു നടി പങ്കുവെച്ചത്.

bipolar-masthani-

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം രേഷ്മയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്. അതേ സമയം രേഷ്മയ്‌ക്കെതിരെ വ്യാപകമായി സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. രജിത് കുമാര്‍ പച്ചമുളക് കണ്ണില്‍ തേച്ച പ്രശ്‌നം തന്നെയായിരുന്നു ഇതിന് കാരണം. പരസ്യമായി മാപ്പ് പറഞ്ഞിട്ടും രേഷ്മ ക്ഷമിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് പുറത്ത് പോകേണ്ടി വരില്ലെന്നായിരുന്നു ഫാന്‍സ് പറഞ്ഞിരുന്നത്.

മോഡലിങ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന രേഷ്മ ഒരു ഇംഗ്ലീഷ് അധ്യാപക കൂടിയാണ്. ബിഗ് ബോസിലേക്ക് വന്നതിന് ശേഷം കാര്യമായി ചലനമുണ്ടാക്കാന്‍ രേഷ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ നിലപാടുകളുടെ കാര്യത്തില്‍ എല്ലാ സ്ത്രീകള്‍ക്കും മാതൃകയാക്കാന്‍ കഴിയുന്ന ഒരാളാണ് രേഷ്മ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X