ഈ സമയത്താണ് ഫോട്ടോഷൂട്ട്! കൊറോണ വന്ന് ആളുകള്‍ മരിക്കുന്നു: ബിഗ് ബോസ് താരം രേഷ്മയ്ക്ക് വിമര്‍ശനം
മോഡലും ഇംഗ്ലീഷ് അധ്യാപകയുമായ രേഷ്മയെ ബിഗ് ബോസില്‍ എത്തിയതിന് ശേഷമാണ് എല്ലാവരും അറിയുന്നത്. ഷോ യില്‍ എല്ലാവരും ഗ്രൂപ്പായി കളിക്കുമ്പോഴും രേഷ്മ എന്നും ഒറ്റയ്ക്കായിരുന്നു. ആരോടും കൂടുതല്‍ അടുപ്പം കാണിക്കാനോ ആരോടും പിണക്കം വെച്ച് നടക്കുകയോ രേഷ്മ ചെയ്തിരുന്നില്ല. എന്നാല്‍ രജിത് കുമാറുമായിട്ടുള്ള പ്രശ്‌നമായിരുന്നു വലിയ രീതിയില്‍ ചര്‍ച്ചയായത്.
ഒരു ടാസ്‌കിനിടെ പ്രകോപനങ്ങളൊന്നുമില്ലാതെ രേഷ്മയുടെ കണ്ണില്‍ രജിത് മുളക് തേച്ചത് വലിയ വിവാദമായി. അഞ്ച് ദിവസം പുറത്ത് പോയ രജിത് അവതാരകനായ മോഹന്‍ലാല്‍ വന്ന ദിവസം തിരിച്ച് വരികയും രേഷ്മയോട് മാപ്പ് പറഞ്ഞതും ചര്‍ച്ചയായി. പിന്നാലെ അദ്ദേഹത്തിന് മാപ്പ് കൊടുത്തെങ്കിലും വീടിനുള്ളിലേക്ക് കൊണ്ട് വരണ്ട എന്ന നിലപാടിലായിരുന്നു രേഷ്മ. അങ്ങനെ ബിഗ് ബോസില്‍ ഏറ്റവും ഫാന്‍സുണ്ടായിരുന്ന രജിത് പുറത്തായി.

തൊട്ടടുത്ത ദിവസം എലിമിനേഷന്‍ ലിസ്റ്റിലുണ്ടായിരുന്ന രേഷ്മയും ബിഗ് ബോസില്‍ നിന്നും പുറത്തായി. രജിത്തിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് രേഷ്മയ്ക്ക് നേരെ വ്യാപകമായ സൈബര്‍ ആക്രമണം നടന്നിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചില ചിത്രങ്ങളുടെ പേരില്‍ രേഷ്മയ്ക്ക് നേരെ വീണ്ടും സൈബര്‍ ആക്രമണം നടക്കുകയാണ്.
ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം പുത്തന്‍ ചില ഫോട്ടോഷൂട്ട് നടത്തിയ ചിത്രങ്ങളായിരുന്നു രേഷ്മ പങ്കുവെച്ചത്. കൊറോണ ബാധിച്ച് ഇന്നലെ കേരളത്തില്‍ ഒരാള്‍ മരിക്കുക കൂടി ചെയ്ത സാഹചര്യം നിലനില്‍ക്കുമ്പോള്‍ വിനോദ പ്രവൃത്തികള്‍ ചെയ്യുന്നതിന്റെ പേരിലാണ് രേഷ്മയ്‌ക്കെതിരെ കമന്റുകളുമായി ആളുകളെത്തിയത്. ഇത് വിവേക ബുദ്ധിയാണോ എന്ന് തോന്നുന്നുണ്ടോ എന്നൊക്കെ ചിലര്‍ ചോദിക്കുന്നു.

എന്നാല്‍ വിവാദങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന നിലപാടുകാരിയാണ് രേഷ്മ. ബിഗ് ബോസിനുള്ളില്‍ നിന്നുമുള്ള സംസാരത്തില്‍ നിന്നും മറ്റുമായി രേഷ്മയെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ബോള്‍ഡ് ആയി തീരുമാനങ്ങള്‍ എടുക്കുന്ന ആളാണ് രേഷ്മ. രജിത്തിനെ പുറത്താക്കിയപ്പോഴുള്ള സംസാരത്തില്‍ നിന്നുമൊക്കെയാണ് അവരെ കുറിച്ച് കൂടുതല്‍ അറിയുന്നത്.
രേഷ്മ പുറത്തായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബിഗ് ബോസ് ഷോ പൂര്‍ണമായും അവാസനിപ്പിച്ചിരുന്നു. കൊറോണ വൈറസ് വ്യാപകമായതിന്റെ പശ്ചാതലത്തിലായിരുന്നു ബിഗ് ബോസും നിര്‍ത്തിയത്. തിരിച്ച് വീട്ടിലെത്തിയവരെല്ലാം നിരീക്ഷണത്തില്‍ കഴിയുകയാണ്.


Click it and Unblock the Notifications