ബിഗ് ബോസ് താരം സുജോ മാത്യുവും സഞ്ജനയും വിവാഹിതരാവുന്നു! ചിത്രം പുറത്ത് വിട്ട് സഞ്ജന
പ്രേക്ഷകര്‍ക്ക് വലിയ ആകാംഷ നല്‍കിയാണ് മലയാളം ബിഗ് ബോസ് സീസണ്‍ 2 ആരംഭിച്ചത്. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ 75 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി അവസാനിപ്പിച്ചു. ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ച കൊറോണ വൈറസ് കാരണമായിരുന്നു ബിഗ് ബോസ് നിര്‍ത്തിയത്. ആര്‍ക്കും വിന്നറാവാന്‍ കഴിഞ്ഞില്ലെന്നുള്ള നഷ്ടം മാത്രമാണുള്ളത്.
ബിഗ് ബോസ് തുടങ്ങിയത് മുതല്‍ ആരാധകര്‍ കാത്തിരുന്നത് ഒരു പ്രണയം ഉണ്ടാവുമോ എന്നാതാണ്. അതിനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് പോലൊന്നും നടന്നില്ല. എന്നാല്‍ ബിഗ് ബോസ് താരമായിരുന്ന സുജോ മാത്യുവും പെണ്‍സുഹൃത്ത് സഞ്ജനയുമായിട്ടുള്ള വിവാഹം വൈകാതെ ഉണ്ടാവുമെന്നാണ് അറിയുന്നത്. താരങ്ങള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മോഡല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന സുജോ മാത്യവിനെ മലയാളികള്‍ പരിചയപ്പെടുന്നത് ബിഗ് ബോസിലെത്തിയതിന് ശേഷമാണ്. ഒരു സാഹചര്യത്തില്‍ സുജോയുടെ പെണ്‍സുഹൃത്തിനെ കുറിച്ചുള്ള കാര്യങ്ങള്‍ ബിഗ് ബോസിനുള്ളില്‍ നിന്നും പുറത്ത് അറിഞ്ഞു. ഇതോടെ സഞ്ജന എന്ന പെണ്‍കുട്ടിയെ കുറിച്ച് അന്വേഷിച്ച് ആരാധകരെത്തി. ഇപ്പോള്‍ സുജോയെ പോലെ തന്നെ സഞ്ജനയും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. ഇവരുടെ പുതിയ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

കാത്തിരിപ്പുകള്‍ക്കൊടുവില്‍ സുജോ മാത്യുവും പെണ്‍സുഹൃത്ത് സഞ്ജനയും വിവാഹിതരാവാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. സഞ്ജന ഇന്‍സ്റ്റാഗ്രാമിലൂടെ ഫോട്ടോ കണ്ടതോടെയാണ് ചിലര്‍ സംശയം ഉന്നയിച്ചത്. മെറൂണ്‍ നിറമുള്ള സാരി ഉടുത്ത് അതീവ സുന്ദരിയായി ഇരിക്കുന്ന ചിത്രമായിരുന്നു സഞ്ജന പങ്കുവെച്ചത്. ആറ്റിറ്റിയൂഡിലൂടെ നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ സൗന്ദര്യം ഉണ്ടാക്കുന്നത്. നിങ്ങളുടെ പ്രവര്‍ത്തിയിലൂടെ ആകര്‍ഷകം സ്വന്തമാക്കാം. ചാരുതയോടെ നിങ്ങള്‍ക്ക് പ്രസ്താവനകള്‍ നടത്താം എന്നും സഞ്ജന ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നു. ഒപ്പം ഇത് സുജോയ്ക്ക് സമര്‍പ്പിക്കുന്നതായി സൂചിപ്പിച്ച് അദ്ദേഹത്തെ ടാഗ് ചെയ്തിരിക്കുകയാണ്.

ഇതിന് താഴെ ലവ് യൂ മൂണി എന്ന് വിളിച്ചിരിക്കുകയാണ് സുജോ. ഒപ്പം ഇതിന് താഴെ ഇരുവര്‍ക്കും നിരവധി ആശംസകള്‍ ലഭിച്ച് കൊണ്ടിരിക്കുകയാണ്. സാധാരണ വിവാഹങ്ങള്‍ക്കും മറ്റും ഉടുക്കുന്ന സാരി ആയതിനാല്‍ സുജോയുടെയും സഞ്ജനയുടെയും വിവാഹം കഴിഞ്ഞു എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ വൈകാതെ ഉണ്ടാവുമെന്നുള്ള സൂചനയാണ് വിവാഹാശംസ അറിയിച്ച ഒരു ആരാധകന് മറുപടിയായി സഞ്ജന കൊടുത്തിരിക്കുന്നത്.

ഹാപ്പി മാര്യേഡ് ലൈഫ് എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. ഇതിന് താഴെ ഈ ആശംസ കുറച്ച് കൂടി കഴിഞ്ഞ് വീണ്ടും തരണ്ടേ വരും. കൊറോണ കഴിഞ്ഞിട്ടായിരിക്കുമെന്നും സഞ്ജന എഴുതി. ഇതോടെ കൊറോണയ്ക്ക് ശേഷം ഇരുവരുടെയും വിവാഹം ഉണ്ടാവുമെന്നാണ് സഞ്ജന സൂചിപ്പിച്ചതെന്ന് ആരാധകര്‍ മനസിലാക്കി എടുത്തു. എന്തായാലും വൈകാതെ ഇരുവരുടെയും വിവാഹം കാണാന്‍ കഴിയുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications