അനിയനെ പോലെ തന്നെ ഞാന്‍ സ്‌നേഹിക്കുന്നു! ബിഗ് ബോസിലെ രജിത്തിന്റെ വീഡിയോയുമായി സുജോ
മൂന്ന് മാസത്തോളമായി മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്തത് ബിഗ് ബോസിനെ കുറിച്ചായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ചില താരങ്ങളായിരുന്നു മത്സരാര്‍ഥികളായി ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയത്. മോഡല്‍ രംഗത്ത് നിന്നുമെത്തിയ സുജോ മാത്യു പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു.
അലക്‌സാന്‍ഡ്രയുമായിട്ടുള്ള സൗഹൃദമായിരുന്നു സുജോയെ ആദ്യം ശ്രദ്ധേയനാക്കിയത്. ഇരുവരും കണ്ണിന്റെ ചികിത്സയ്ക്ക് പുറത്ത് പോയി വന്നതിന് ശേഷം ഇരുവരും അത്ര അടുപ്പത്തിലായിരുന്നില്ല. എന്നാല്‍ രജിത്തുമായി ചേര്‍ന്ന് പുതിയൊരു ഗ്യാങ് തുടങ്ങിയിരുന്നു. ഇപ്പോഴിതാ രജിതുമായിട്ടുള്ള സൗഹൃദം സൂചിപ്പിക്കുന്നൊരു വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് സുജോ.

ആദ്യം ബിഗ് ബോസ് ഷോ തുടങ്ങിയ സമയത്ത് ലാലേട്ടന്‍ തന്നെ എടുത്ത് കാണിച്ച ഒരു സുഹൃത്ത് ബന്ധം സുജോയും രജിത്തും തമ്മിലുണ്ടെന്ന് ആദ്യ എപ്പിസോഡില്‍ തന്നെ കാണിച്ചിരുന്നു. അത് കഴിഞ്ഞതിന് ശേഷം ഇവിടുത്തെ ചില അന്തരീക്ഷങ്ങള്‍ സുജോയെ എന്നില്‍ നിന്ന് അകറ്റുകയും സുജോ വേറൊരു വ്യക്തിയായി മാറുകയുമൊക്കെ ചെയ്തു. അത് ലോകത്തിന് അറിയാവുന്നതാണ്. അത് കഴിഞ്ഞതിന് ശേഷം സുജോ തിരിച്ച് വന്നിട്ട് എന്നെ ക്യാപ്റ്റനാക്കാന്‍ പരിശ്രമിച്ചു.

അത് കണ്ടപ്പോള്‍ എന്റെ ഇളയ അനിയന്റെ നന്മ ഓര്‍ത്ത് അഭിമാനം തോന്നി. എനിക്ക് അങ്ങനെയൊരു അനിയന്‍ ഇല്ലാതെയായി പോയല്ലോ എന്നാണ് ചിന്തിച്ചത്. അതോര്‍ത്ത് എന്റെ സ്‌നേഹം ഞാന്‍ അവന് നല്‍കുകയാണ്. എന്നൊക്കെ രജിത് പറയുന്ന വീഡിയോ ആയിരുന്നു സുജോ പങ്കുവെച്ചത്. ഒരിക്കല്‍ മോഹന്‍ലാല്‍ വന്ന സമയത്ത് സംസാരിക്കവേ സുജോയെ കുറിച്ച് രജിത്ത് പറഞ്ഞ വാക്കുകളായിരുന്നു ഇത്. ഒപ്പം ബിഗ് ബോസിലെ മറ്റ് രംഗങ്ങളും കോര്‍ത്തിണക്കിയിരുന്നു.

ഇതിന് താഴെ രസകരമായ നിരവധി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. സുജോയും രജിത്തും എന്റെ പ്രിയപ്പെട്ടവരാണ് സുജോയുടെ പെണ്‍സുഹൃത്ത് സഞ്ജന കമന്റിട്ടിരിക്കുകയാണ്. അത് മാത്രമല്ല രജിത് ഫാന്‍സും ഒരുപാട് കമന്റുകളുമായി വന്ന് കൊണ്ടിരിക്കുകയാണ്. രജിത്തിന് സപ്പോര്‍ട്ട് നല്‍കിയവരെ എല്ലാം വോട്ട് കൊടുത്തും അല്ലാതെയുമായി രജിത് ആര്‍മി സംരക്ഷിച്ചിരുന്നു. അവസാനമായപ്പോഴെക്കും മത്സരാര്‍ഥികളില്‍ ഒരുപാട് പേര്‍ രജിത്തിനൊപ്പം ചേര്‍ന്നിരുന്നു.

സുജോയുടെ പോസ്റ്റിന് താഴെ പവനെ കുറിച്ച് ചോദിക്കുന്നവരും നിരവധിയാണ്. ബിഗ് ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ പവന്‍ വളരെ കുറച്ച് ദിവസം മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഈ സമയമെല്ലാം രജിത്തിനൊപ്പമായിരുന്നു പവന്‍. രജിത്തിനെ മനസിലാക്കി അദ്ദേഹത്തിനൊപ്പം നിന്നതിന് പവനും വലിയ ആരാധക പിന്‍ബലമായിരുന്നു. പിന്നാലെ വന്ന അമൃത സുരേഷ്-അഭിരാമി എന്നിവരെല്ലാം ചേര്‍ന്ന് ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നു. തുടര്‍ന്ന് ഇവരാണ് എല്ലാ മത്സരങ്ങളും വിജയിച്ചിരുന്നത്.
സുജോ പങ്കുവെച്ച വീഡിയോ


Click it and Unblock the Notifications