സുജോയും പെണ്‍സുഹൃത്തും ഒന്നിച്ച് തന്നെ! പ്രിയതമനൊപ്പമുള്ള ചിത്രങ്ങളുമായി സഞ്ജന
സഞ്ജന എന്ന മുംബൈ സ്വദേശിനി ഇന്ന് കേരളത്തില്‍ ഒട്ടുമിക്ക ആളുകള്‍ക്കും അറിയാവുന്ന ആളാണ്. ബിഗ് ബോസ് മലയാളം സീസണിലൂടെയാണ് സഞ്ജനയെ കുറിച്ച് എല്ലാവരും അറിയുന്നത്. ബിഗ് ബോസ് മത്സരാര്‍ഥിയായ സുജോയുടെ പെണ്‍സുഹൃത്തായിരുന്നു സഞ്ജന. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ഉടനെ സുജോ സഞ്ജനയെ കാണാന്‍ എത്തുന്നതും കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോസ് മാത്രമാണുള്ളത്. ഇപ്പോഴിതാ വീണ്ടും സുജോയെ ചേര്‍ത്ത് നിര്‍ത്തിയുള്ള ചിത്രവുമായിട്ടെത്തിയിരിക്കുകയാണ് സഞ്ജന. 'നീ എങ്ങനെയാണോ അങ്ങനെ മാത്രമല്ല ഞാന്‍ നിന്നെ സ്‌നേഹിക്കുന്നത്. നിന്റെയൊപ്പം ഞാന്‍ എങ്ങനെയാണോ അതുപോലെയാണെന്നാണ്' സഞ്ജന ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.

ഗെയിമിന്റെ ഭാഗമായി സുജോയും അലക്‌സാന്‍ഡ്രയും തമ്മില്‍ സൗഹൃദത്തിലായതോടെ പ്രേക്ഷകരില്‍ ചിലര്‍ കരുതിയത് ഇരുവരും പ്രണയത്തിലാണെന്ന് ആയിരുന്നു. പേര്‍ളി മാണി-ശ്രീനിഷ് അരവിന്ദ് ദമ്പതിമാരെ പോലെ ബിഗ് ബോസിലൂടെ ഒരു പ്രണയം കൂടി ഉണ്ടാവുമോ എന്ന് കാത്തിരിക്കുകയായിരുന്നു എല്ലാവരും. എന്നാല്‍ സുജോയുടെ സുഹൃത്തും ബന്ധുവുമായ പവന്‍ ജിനോ തോമസ് വന്നതോടെ ഇതെല്ലാം മാറി മറിഞ്ഞു.
സുജോ സഞ്ജന എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും ഇവര്‍ സീരിസ് റിലേഷന്‍ ആണെന്നുമൊക്കെ പവനാണ് പുറത്ത് പറയുന്നത്. ഇതോടെ സഞ്ജനയെ തേടി എത്തിയവര്‍ക്ക് മുന്നില്‍ സുജോയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തലുകളുണ്ടായി. സുജോ ബിഗ് ബോസിലെത്തിയതിന് ശേഷം സംഭവിച്ചത് തന്നെ അസ്വസ്ഥയാക്കിയെന്ന് സഞ്ജന പറഞ്ഞിരുന്നു.

കണ്ണിന് ചികിത്സയ്ക്ക് പോയി തിരിച്ച് വന്നതിന് ശേഷം സുജോ അലക്‌സാന്‍ഡ്രയുമായി പിണങ്ങി മാറി നടക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം സഞ്ജനയ്ക്ക് വേദന ഉണ്ടാക്കിയെന്ന കാര്യം പുറത്ത് നിന്നും അറിഞ്ഞതോടെയായിരുന്നു സുജോ ഈ നീക്കം നടത്തിയത്. എന്നാല്‍ സുജോയുമായിട്ടുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ സാന്ദ്രയ്ക്ക് സാധിച്ചിരുന്നില്ല.
കൊറോണ വൈറസിന്റെ പശ്ചാതലത്തില്‍ ബിഗ് ബോസ് ഷോ പാതി വഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. 75 ദിവസങ്ങളോളം നിന്നതിന് ശേഷം മത്സരാര്‍ഥികളെല്ലാം വീടുകളിലേക്ക് പോയി. ശേഷം സമൂഹ മാധ്യമങ്ങളില്‍ സജീവമായി പോസ്റ്റുകള്‍ ഇടുകയാണ്. കൂട്ടത്തില്‍ സുജോയും സഞ്ജനയും വാര്‍ത്തകളില്‍ നിറയുന്നുമുണ്ട്.


Click it and Unblock the Notifications