പുറത്തായതിന് ശേഷം പെണ്‍സുഹൃത്തിനെ കാണാന്‍ സുജോ മാത്യു എത്തി! സത്യം വെളിപ്പെടുത്തിയത് ഷെല്ലി

സുജോ മാത്യുവിനെ മലയാളികള്‍ പരിചയപ്പെടുന്നത് ബിഗ് ബോസിലെത്തിയതിന് ശേഷമാണ്. ജിമ്മന്‍ ബോഡിയുമായി വീട്ടിലേക്ക് എത്തിയ താരം രസകരമായ മുഹുര്‍ത്തങ്ങളാണ് സമ്മാനിച്ചത്. അലക്സാന്‍ഡ്രയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചതോടെയാണ് സുജോയും വാര്‍ത്തകളില്‍ ഇടം നേടിയത്. ഇതിനിടെ സുജോയുടെ സുഹൃത്തായ പവന്‍ കൂടി ബിഗ് ബോസിലേക്ക് വന്നതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.

അലക്സാന്‍ഡ്രയും സുജോയും തമ്മില്‍ പ്രണയമാണെങ്കില്‍ പുറത്തുള്ള സഞ്ജന ആരാണെന്നൊക്കെ ചോദിച്ച് പവന്‍ ബഹളമുണ്ടാക്കിയിരുന്നു. ഇതോടെയാണ് സുജോയ്ക്ക് പുറത്ത് ഒരു പ്രണയമുണ്ടെന്നും താരത്തിന്റെ പെണ്‍ സുഹൃത്തായ സഞ്ജനയെ കുറിച്ചും എല്ലാവരും അറിയുന്നത്. ശേഷം സുജോയുമാണ് പ്രണയത്തിലാണെന്ന കാര്യം സത്യമാണെന്ന് പറഞ്ഞ് സഞ്ജനയും രംഗത്ത് വന്നിരുന്നു.

സുജോയും സഞ്ജനയും

ബിഗ് ബോസിലെ ശക്തനായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു സുജോ മാത്യു. അലക്‌സാന്‍ഡ്രയായിരുന്നു ബിഗ് ബോസിലെ സുജോയുടെ അടുത്ത സുഹൃത്ത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് മറ്റുള്ളവരെല്ലാം പറഞ്ഞ് നടന്നെങ്കിലും ഇരുവരും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. എന്നാല്‍ പവന്‍ ജിനോ തോമസിന്റെ ചില വെളിപ്പെടുത്തലുകള്‍ മത്സരാര്‍ഥികൡും പ്രേക്ഷകരിലും ചില സംശയത്തിന് ഇടവരുത്തി. സുജോ ശരിക്കും പ്രണയത്തിലാണോ? സഞ്ജനയെ അറിയുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ വന്നു.

Recommended Video

Bigg Boss Malayalam Season 2 Episode 44 Review | FilmiBeat Malayalam
സുജോയും സഞ്ജനയും

പലരും സഞ്ജനയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കയറി തപ്പുകയും ചെയ്തു. സുജോയ്‌ക്കൊപ്പമുള്ള ഒത്തിരി ഫോട്ടോസ് അതിനുള്ളില്‍ ഉണ്ടായിരുന്നു. ഒടുവില്‍ ചില അഭിമുഖങ്ങളില്‍ സഞ്ജന സത്യം വെളിപ്പെടുത്തുകയും ചെയ്തു. സുജോ ബിഗ് ബോസില്‍ പോയതില്‍ താന്‍ അസ്വസ്ഥയാണെന്നും സഞ്ജന പറഞ്ഞിരുന്നു. എന്നാല്‍ ഷോ തുടങ്ങി ഒരു മാസം കഴിഞ്ഞതിനുള്ളില്‍ തന്നെ കണ്ണിന് അസുഖം വന്നതോടെ എല്ലാം താളം തെറ്റിച്ചു. ബിഗ് ബോസില്‍ നിന്നും പുറത്ത് പോയവരുടെ കൂട്ടത്തില്‍ സുജോയും ഉണ്ടായിരുന്നു.

 സുജോയും സഞ്ജനയും

ഇവര്‍ ബിഗ് ബോസിലേക്ക് തിരിച്ച് വരുമെന്ന് തന്നെയാണ് എല്ലാവരും കരുതിയതെങ്കിലും ഇനി ഉണ്ടാവില്ലെന്നാണ് പുതിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. നാല് ദിവസം മുന്‍പ് ഒരു പൂച്ചയ്ക്കൊപ്പമുള്ള ചിത്രം സുജോ പങ്കുവെച്ചിരുന്നു. ഷെല്ലി എന്നാണ് പൂച്ചയുടെ പേര്. ത്രോബാക്ക് ചിത്രമാണെന്നും ഇവളെ മിസ് ചെയ്തിരുന്നെന്നും സുജോ ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തിരുന്നത്. എന്നാല്‍ ഇതേ പൂച്ചയ്ക്കൊപ്പമുള്ള ചിത്രമാണ് സഞ്ജനയും ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 സുജോയും സഞ്ജനയും

ഇതോടെ മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ സുജോ സഞ്ജനയെയാണ് കാണാന്‍ പോയതെന്നും ഇരുവരും കണ്ടുമുട്ടിയെന്ന് തരത്തില്‍ കമന്റുകള്‍ വന്നു. നിങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളൊക്കെ അവസാനിച്ചോ? ഇനിയും ബിഗ് ബോസിലേക്ക് വരുമോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് വരുന്നത്. അതേ സമയം പുറത്ത് പോയ മത്സരാര്‍ഥികള്‍ ഇതുവരെയും അഭിമുഖങ്ങളില്‍ പങ്കെടുക്കുകയോ? പുറത്ത് പ്രത്യക്ഷപ്പെടുകയോ ചെയ്തിട്ടില്ല. വരും ദിവസങ്ങളില്‍ ഇവരുടെ പ്രതികരണം ഉണ്ടാവുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X