പരിപാടിക്കിടെ വേദിയിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നി, കാരണം പാകിസ്ഥാനി, വെളിപ്പെടുത്തി തെസ്നി ഖാൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് തെസ്‌നിഖാൻ. ഹാസ്യ വേഷങ്ങളിൽ അധികം പ്രത്യക്ഷപ്പെടാറുള്ള തെസ്‌നിയെ തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നുണ്ട്. ഇന്നും നടിയുടെ പഴയ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. കോമഡി സ്റ്റേജ് ഷോ കളിൽ സജീവമാണ് താരം. കൂടാതെ മാജിക്കിലും നടി ഒരു കൈനോക്കിയുണ്ട്.

ബിഗ് ബോസ് മലയാളം സീസൺ2 ലെ മത്സരാർത്ഥിയായിരുന്നു തെസ്നി ഖാൻ. ബിഗ് ബോസിൽ എത്തിയതോടെയാണ് താരത്തെ പ്രേക്ഷകർ കൂടുതൽ അറിഞ്ഞത്. ബിഗ് സ്ക്രീനിൽ കണ്ട തെസ്നി ആയിരുന്നില്ല ബിഗ് ബോസ് ഹൗസിൽ. എല്ലാവരോടും നല്ല സൗഹൃദവും അടുപ്പവും സൂക്ഷിക്കുന്ന വളരെ സൈലന്റ് ആയ തസ്നിയെ ആയിരുന്നു കണ്ടത്. എന്നാൽ ബിഗ് ബോസ് ഹൗസിൽ അധികം ദിവസം നിൽക്കാൻ കഴിഞ്ഞിരുന്നില്ല.

 ബീന ആന്റണിയുമായുളള  സൗഹൃദം

സോഷ്യൽ മീഡിയയിൽ സജീവമാണ് തസ്നിഖാൻ. ബിഗ് ബോസ് ഷോയിൽ നിന്ന് ഇറങ്ങിയതിന് ശേഷം നടി ബീന ആന്റണിയുമായി ചേർന്ന് ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട്. തെസ്ബീൻസ് എന്നാണ് യുട്യൂബ് ചാനലിന്റെ പേര്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ് ഇവരുടെ സൗഹൃദം പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്. ഇരുവരും തങ്ങളുടെ യുട്യൂബ് ചാനലിലൂടെ വിശേഷം പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വീഡിയോകൾക്ക് ലഭിക്കുന്നത്.

സ്റ്റേജിൽ നിന്ന്  ഇറങ്ങി ഓടാൻ തോന്നി

ഇപ്പോൾ സിനിമ കോളങ്ങളിൽ വൈലാവുന്നത് തെസ്‌നിഖാന്റ ഒരു അഭിമുഖമാണ്. അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ചില കാര്യങ്ങളെ കുറിച്ചാണ് നടി പറയുന്നത്. കൂടാതെ ഇപ്പോഴും സിനിമയിൽ ചാൻസ് ചോദിക്കാൻ തനിക്കൊരു മടിയുമില്ലെന്നും ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ തെസ്നി പറയുന്നു. ഒരു പരിപാടിക്കിടെ വേദിയിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയെന്നാണ് നടി പറയുന്നത്. സംഭവത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ... സംതിങ് സ്പെഷൽ എന്ന ബാലചന്ദ്രമേനോൻ ഷോയിൽ ഡാൻസിങ് സ്റ്റിക് പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് ആ സംഭവമുണ്ടായതെന്നും ഒരു പാകിസ്ഥാനി ലൈറ്റ് ആൻഡ് സൗണ്ട് കാരൻ പറ്റിച്ച പണിയാണെന്നും തെസ്നി പറയുന്നു.

തല്ല്  കൊടുക്കാൻ തോന്നി


കൂടാതെ ഒപ്പം അഭിനയിച്ച ഒരാൾക്ക് നല്ല തല്ല് കൊടുക്കാൻ തോന്നിയിട്ടുണ്ടെന്നും തെസ്നി ഖാൻ പറയുന്നു. പേര് പറയാതെ ആയിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്. താരത്തിന്റെ പേര് പറയില്ലെന്നും തെസ്നി പറയുന്നുണ്ട്. കോമഡി റിയാലിറ്റി ഷോകളിലും നടിജഡ്ജായി പോകാറുണ്ട്. അവിടത്തെ അനുഭവവും നടി പങ്കുവെയ്ക്കുന്നുണ്ട്. ചില കോമഡി റിയാലിറ്റി ഷോകളിൽ വിധികർത്താക്കളായെത്തുന്നവരിൽ പലരും മത്സരാർഥികളേക്കാൾ കഴിവു കുറഞ്ഞവരായി തോന്നിയിട്ടുണ്ട്. കോമഡിയോ അഭിനയമോ എന്താണെന്നറിയാത്തവർ അക്കൂട്ടത്തിലുണ്ട്. കുറച്ചുകൂടി നന്നാക്കാമായിരുന്നെന്നു കഴിവുള്ള മത്സരാർഥികളോട് പറയുമ്പോൾ വിഷമം തോന്നാറുണ്ട്, അതിനാൽ ഇനി താൻ അത്തരം പരിപാടികളിൽ മത്സരാർ‍ഥിയായി പോകുമെന്നും തെസ്നി പറയുന്നു.

കന്യക മേനോൻ

ബ്യൂട്ടിഫുൾ ചിത്രത്തിലെ കഥാപാത്രത്ത കുറിച്ചും തെസ്നി അഭിമുഖത്തിൽ പറയുന്നു. പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട നടിയുടെ ഒരു കഥാപാത്രമായിരുന്നു ഇത്. കന്യക മേനോൻ എന്ന ക്യാരക്ടറായിരുന്നു നടി ചിത്രത്തിൽ അവതരിപ്പിച്ചത്. തന്റെ ന്യൂജെൻ ഏറ്റെടുത്ത ഒരു കഥാപാത്രമാണ് കനിക മേനോൻ എന്നാണ് തെസ്നി പറയുന്നത്. മലയാളത്തിൽ ഏറ്റവും വലിയ നടിമാരായ ഷീലാമ്മ, ശാരദ, സീമയൊക്കെ അത്തരത്തിലുള്ള കഥാപാത്രം ചെയ്തിട്ടുണ്ട്. പക്ഷേ ഡ്രെസ്സിങ്ങിൽ വ്യത്യാസമുണ്ടെന്ന് തെസ്നി പറയുന്നു.

Recommended Video

ഡയമണ്ടെന്ന് പറഞ്ഞ് കല്ലുകൊടുത്ത് എംജി ശ്രീകുമാറിനെയും പറ്റിച്ചു | FilmiBeat Malayalam
പറ്റിയ അബദ്ധം

സ്റ്റേജിൽ തനിക്ക് പറ്റിയ ഒരു അബദ്ധത്തെല കുറിച്ച് നേരത്തെ മഴവിൽ മനോരമ അവതരിപ്പിച്ച നക്ഷത്ര തിളക്കം എന്ന പരിപാടിയിൽ പറഞ്ഞിരുന്നു. നാടകത്തിൽ സംഭവിച്ച കൈ അബദ്ധത്തെ കുറിച്ചാണ് നടി പറഞ്ഞത്. അന്ന് താൻ അങ്ങനൊരു ബുദ്ധി പ്രയോഗിച്ചിരുന്നില്ലെങ്കിൽ നടകം ആകെ കുളമായേനെ എന്നും തെസ്നിഖാൻ പറയുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ....'' അന്ന് നാടകം ചെയ്തു പരിചയമില്ലാത്ത സമയമായിരുന്നു. മ്യൂസിക് ഇടുമ്പോൾ വിളക്കു പിടിച്ച് 'ദീപം ദീപം' എന്നു പറഞ്ഞു വേദിയിലെത്താനായിരുന്നുനിർദേശം. എന്നാൽ പറഞ്ഞ സമയത്തിനു മുൻപേ വിളക്കുമായി വേദിയിലെത്തി. സ്റ്റേജിലേയ്ക്ക് രണ്ടടി വെച്ചപ്പോൾ തന്നെ അബദ്ധ പറ്റിയെന്ന് തനിക്ക് മനസ്സിലായി. തന്നെ കണ്ടതോടെ മറ്റ് അഭിനേതാക്കൾ ആകെ ഞെട്ടി.
ഇതോടെ വിളക്ക് അവിടെയൊക്കെ ഉഴിയുന്നതായി കാണിച്ചു. അതിനിടയിൽ കൂടെയുള്ളവർ മ്യൂസിക് ഇട്ടു. ഞാന്‍ ദീപം ദീപം എന്നു പറഞ്ഞു സ്റ്റേജിനു മുന്നിലേക്ക് എത്തുകയും ചെയ്തു''- തെസ്നി അന്ന് പറഞ്ഞിരുന്നു

More from Filmibeat

Read more about: tv serial biggboss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X