ഇപ്പോഴും നിങ്ങള്‍ സെയിം മണ്ടത്തരം ചെയ്യുന്നു! രജിത്ത് കുമാറിനെ കുറിച്ച് പറഞ്ഞ് നടി ഹിമ ശങ്കര്‍
ബിഗ് ബോസില്‍ നിന്നും പുറത്ത് പോയ രജിത്തിന് വലിയ സ്വീകരണമാണ് ആരാധകര്‍ കൊടുത്തിരിക്കുന്നത്. കൊറോണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും നൂറ് കണക്കിന് ആളുകളാണ് രജിത്തിനെ സ്വീകരിക്കാന്‍ എത്തിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന് വന്നതും.
കഴിഞ്ഞ ദിവസം രജിത്ത് എന്ന വ്യക്തിയോട് തനിക്ക് താല്‍പര്യമില്ലെങ്കിലും അയാളുടെ ഗെയിം സ്പിരിറ്റ് ഇഷ്ടമാണെന്ന് മുന്‍ബിഗ് ബോസ് താരവും നടിയുമായ ഹിമ ശങ്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ രജിത്ത് കുമാറിനെ ഒരു തരത്തിലും സപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും അദ്ദേഹത്തിന് ഇത്രയും സ്വീകാര്യത നേടി കൊടുത്ത മണ്ടത്തരത്തെ കുറിച്ചും നടി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുകയാണ്.

ഞാന്‍ രജിത്ത് കുമാറിനെ ഒരു തരത്തിലും സപ്പോര്‍ട്ട് ചെയ്യുന്നില്ല, പക്ഷേ ഇത് പറഞ്ഞേ മതിയാകു. ഇപ്പോഴും രജിത് കുമാറിനെ തെറി വിളിക്കുന്ന ആക്ടീവിസ്റ്റുകളോടും ബുദ്ധിയുണ്ട് എന്നു അഹങ്കരിക്കുന്ന മലയാളികളോടും ആണ്. നിങ്ങളുടെ തെറി വിളികളും വിദ്വേഷങ്ങളും ആണ് അയാള്‍ക്ക് ജനങ്ങളുടെ മനസില്‍ സ്ഥാനം നേടിക്കൊടുത്തത്. എതിര്‍ക്കാന്‍ പോയവരുടെ എതിര്‍പ്പാണ് സ്വീകാര്യത നേടിക്കൊടുത്തത്. ഇപ്പോഴും നിങ്ങള്‍ സെയിം മണ്ടത്തരം ചെയ്യുന്നു.

നിങ്ങള്‍ ഇപ്പോഴും രജിത്ത് എന്ന പേര്‍സണാലിറ്റിക്ക് ഇത്ര വിസിബിലിറ്റി ഉണ്ടാക്കി കൊടുത്ത 'ബിഗ് ബോസ്' എന്ന പ്രൊസസിനെ, സാമൂഹ്യ മനസാക്ഷിയെ നെഗറ്റീവ് ആയി ബാധിക്കുന്ന സൈക്കോളജിക്കല്‍ ഗെയിമിനെ കുറിച്ച് പഠിക്കാന്‍ തയ്യാറാകുന്നില്ല. അതിന്റെ ഇംപാക്ട് പഠിക്കാതെ, അതിനെ എതിര്‍ക്കാതെ രജിത് കുമാറിനെ മാത്രം എതിര്‍ത്താല്‍ വീണ്ടും ഇതുപോലെ ഉള്ള ആളുകള്‍ ഉയര്‍ന്നു വരാന്‍ നിങ്ങളോരോരുത്തരും കാരണക്കാരാകും.

ഒരു അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ലൈഫ് തന്നെ റിസ്‌ക് ചെയ്ത് ഓരോ കാര്യങ്ങള്‍ പറയുമ്പോള്‍ പേര്‍സണലി ഉള്ള വിരോധം കൊണ്ടും, ഈഗോ കൊണ്ടും യുക്തിവാദി അല്ലാത്തത് കൊണ്ടും ഗ്രൂപ്പുകളുടെ ഭാഗമല്ലാത്തത് കൊണ്ടും, സപ്പോര്‍ട്ട് ചെയ്യാത്തവരോട്, നിങ്ങള്‍ സ്വാര്‍ത്ഥരാണ്. നിങ്ങളുടെ സ്വാര്‍ത്ഥത വിദ്വേഷ പ്രചരണങ്ങള്‍ ആണ് ഇതു പോലുള്ള കാര്യങ്ങള്‍ക്ക് വളമാകുന്നത്. ബിഗ് ബോസ് എന്ന വിപത്തിനെ തിരിച്ചറിയൂ. ബുദ്ധി പ്രയോഗിച്ച് പഠിക്കൂ. വേരോടെ പിഴുതുമാറ്റാന്‍ സ്വന്തം ബുദ്ധിയും ശക്തിയും ഉപയോഗിക്കൂ.
Recommended Video

പേര്‍സണലി ഉള്ള ഒന്നും തീര്‍ക്കേണ്ട സമയം അല്ല ഇത്. നിങ്ങളെ ഇങ്ങനെ അന്ധരാക്കി നിര്‍ത്തേണ്ടത് ചിലരുടെ അജണ്ട പോലുമല്ലേ എന്ന് തോന്നി പോകുന്നു. NB: രജിത്ത് കുമാര്‍ ഈ ഗെയിമില്‍ പോയത് രജിത്ത് കുമാര്‍ ആയി തന്നെയാണ്. അദ്ദേഹത്തിന് വിസിബിലിറ്റി കൊടുത്തത് നിങ്ങളോരോരുത്തരും ആ ഷോയും തന്നെയാണ. വ്യക്തിപരമായി അദ്ദേഹത്തെ അധിക്ഷേപിക്കുന്നവര്‍ അവിടെ ഫോണും ടിവിയും ഇല്ലാത്ത ലോകമായിരുന്നു എന്നോര്‍ക്കുക. തെറ്റ് ചെയ്തത് ആരാണ്, സ്വയം ചിന്തിക്കുക. NB: എന്റെ പ്രിയ സുഹൃത്തുക്കള്‍ ആദ്യം വായിക്കുമ്പോള്‍ ഉണ്ടാകുന്ന വികാര വിക്ഷോഭങ്ങളെ മാറ്റി വച്ച് ചിന്തിക്കുമെന്ന് വിശ്വസിക്കുന്നു. പ്ലീസ്...


Click it and Unblock the Notifications