പേര്‍ളി മാണിയും ഭര്‍ത്താവും ഒരുപോലെ പറഞ്ഞു! രജിത്തിന് സപ്പോര്‍ട്ടുമായി താരദമ്പതികള്‍

മലയാളം ബിഗ് ബോസ് ഒന്നാം സീസണിലെ മത്സരാര്‍ഥികളായിരുന്നു പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും. മത്സരത്തില്‍ വിജയസാധ്യത കല്‍പ്പിച്ച് നിന്ന എല്ലാവരും അവസാന നിമിഷമാണ് പിന്നിലേക്ക് പോയത്. എന്നാല്‍ പ്രണയത്തിലായിരുന്ന താരങ്ങള്‍ പുറത്ത് വന്നതോടെ വിവാഹം കഴിച്ചു. ഇപ്പോഴിതാ രണ്ടാം സീസണിലെ പ്രിയപ്പെട്ട മത്സരാര്‍ഥിയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരദമ്പതികള്‍.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ രേഷ്മയും രജിത്തും തമ്മിലുള്ള പ്രശ്‌നമായിരുന്നു കാണിച്ചത്. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച സംഭവത്തില്‍ അദ്ദേഹം പരസ്യമായി മാപ്പ് പറഞ്ഞു. മറ്റുള്ള മത്സരാര്‍ഥികളെല്ലാം രജിത്തിന് പിന്തുണ നല്‍കിയെങ്കിലും രേഷ്മയുടെ നിലപാട് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ഇതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് പുറത്ത് നടക്കുന്നത്.

rajith-pic

മുന്‍ ബിഗ് ബോസ് താരങ്ങളായ പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും രജിത്ത് പോയതില്‍ പ്രതികരണവുമായി എത്തി. യഥാര്‍ഥ വിജയ് എന്ന് വാചകത്തോടെ രജിത്തിന്റെ ചിത്രമായിരുന്നു പേര്‍ളി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. മത്സരത്തില്‍ നിന്ന് ബിഗ് ബോസിന് അദ്ദേഹത്തെ പുറത്താക്കാന്‍ കഴിഞ്ഞാലും ഞങ്ങളുടെ ഹൃദയത്തില്‍ നിന്ന് കഴിയില്ലല്ലോ എന്ന് തുടങ്ങി പേര്‍ളിയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ വരുന്നത്.

ജനത്തിന്റെ മനസില്‍ ഇന്നും വിജയം നേടിയ ആള്‍ നിങ്ങള്‍ തന്നെയാണ് സാര്‍ നിങ്ങള്‍ മാത്രം. രാജ്യം നഷ്ടപ്പെട്ട രാജാവ് ജനങ്ങളുടെ മനസിലെ രാജാവാണെന്ന് ശ്രീനിഷ് പറയുന്നു. കഴിഞ്ഞ രാത്രി സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവുമധികം പ്രചരിച്ച ട്രോള്‍ ആയിരുന്നു ഇതിന് വേണ്ടി ശ്രീനിഷ് എടുത്തത്. ഇവരെ കൂടാതെ സന്തോഷ് പണ്ഡിറ്റ്, ഷിയാസ് കരീം എന്നിവരും പ്രതികരണങ്ങളുമായി എത്തിയിരുന്നു.

pearle-srinish-rajith

നേരത്തെ മത്സരങ്ങള്‍ക്കിടയില്‍ രജിത്ത് കുമാറിന് പരിക്കേറ്റത് പലരും ചൂണ്ടി കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ കൈ ഒടിഞ്ഞതടക്കം ഒരുപാട് ശാരീരിക ആക്രമണങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. തന്നെ ആക്രമിച്ചവരോട് നല്ല രീതിയിലാണ് താരം പെരുമാറിയതെന്നും ഇവരെല്ലാം ചൂണ്ടി കാണിക്കുകയാണ്.

അതേ സമയം ഇന്നത്തെ എപ്പിസോഡില്‍ മറ്റെന്തെങ്കിലും തീരുമാനത്തിലൂടെ രജിത്തിനെ തിരിച്ച് കൊണ്ട് വരണമെന്നാണ് ആരാധകരുടെ അഭ്യര്‍ഥന. അത് നടക്കുമോ ഇല്ലയോ എന്ന കാര്യത്തെ കുറിച്ച് ഇന്ന് അറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X