ബിഗ് ബോസ് വിന്നര്‍ രജിത് കുമാര്‍ തന്നെ! നീതി നിഷേധിക്കപ്പെട്ടപ്പോള്‍ സംഭവിച്ചതിങ്ങനെ

ലോകം മുഴുവന്‍ വലിയ കൊറോണ വൈറസിന്റെ ഭീതിയിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാ തിയറ്ററുകളുമെല്ലാം അടച്ച് പൂട്ടിയിരിക്കുകയാണ്. സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും ജനപ്രീതി നേടിയ ബിഗ് ബോസ് മലയാളം സീസണ്‍ 2 താല്‍കാലികമായി നിര്‍ത്തിവെക്കുന്നതായിട്ടാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ നിര്‍മ്മിക്കുന്ന ഷോ കൊറോണ കാരണം മാറ്റുന്നതായി ഇന്നാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. ഇതോടെ ആരാധകരും നിരാശയിലായിരുന്നു. എന്നാല്‍ നേരത്തെ ബിഗ് ബോസിന് പൊങ്കാല വിളിച്ചിരുന്നവര്‍ക്ക് ഇതൊരു സന്തോഷ വാര്‍ത്തയാണ്. സന്തോഷ് പണ്ഡിറ്റ് അടക്കമുള്ളവരും ഷോ നിര്‍ത്തിയതിനെ കുറിച്ചുള്ള പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

 ബിഗ് ബോസിന് ആദാരഞ്ജലി പറഞ്ഞ് ഫാന്‍സ്

പണ്ഡിറ്റിന്റെ 'ബിഗ് ബോസ്സ്' നിരീക്ഷണം. അടി തെറ്റിയാല്‍ ആനയും വീഴും. ഏഷ്യാനെറ്റ് ചാനല്‍ 'ബിഗ്ഗ് ബോസ്സ്' പരിപാടി ഉടനെ നിറുത്തുകയാണെന്ന് വാര്‍ത്ത കണ്ടു. കേരളത്തില്‍ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധിച്ച രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ആ പശ്ചാതലത്തിലാണത്രേ പരിപാടി നിറുത്തി വെക്കുന്നത്. ഒരേയൊരു രാജാവ്... ഡോ. രജിത് കുമാര്‍ സാര്‍ ജനങ്ങള്‍ പറയുന്നു നിങ്ങളാണ് ഈ സീസണിലെ വിജയി എന്ന്.

 ബിഗ് ബോസിന് ആദാരഞ്ജലി പറഞ്ഞ് ഫാന്‍സ്

നിങ്ങള്‍ കയറിക്കൂടിയത് കോടിക്കണക്കിനു വരുന്ന മലയാളികളുടെ ഹൃദയത്തിലാണ്. നിങ്ങള്‍ എവിടെയും തോല്‍ക്കുന്നില്ല. (വാല്‍ കഷ്ണം: പൊതുവേദിയില്‍ പാവം ഡോ. രജിത് കുമാര്‍ സാറിനെ ഒരു കൊടും കുറ്റവാളിയെപോലെ വിചാരണ ചെയ്ത് അധിക്ഷേപിച്ചു ഇറക്കിവിട്ടപ്പോള്‍ ആ മനുഷ്യന്റെ കണ്ണില്‍നിന്നും ഒരുതുള്ളി കണ്ണുനീര്‍ അവിടെ വീണിരുന്നു. ആരും അത് മറന്നിട്ടില്ലല്ലോ) എന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

ബിഗ് ബോസിന് ആദാരഞ്ജലി പറഞ്ഞ് ഫാന്‍സ്

അതിനൊപ്പം ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജില്‍ വീണ്ടും ഡോ. രജിത് കുമാറിന്റെ പേരുകള്‍ നിറയുകയാണ്. നേരത്തെ ബിഗ് ബോസില്‍ വിജയ സാധ്യത കല്‍പ്പിച്ചിരുന്ന മത്സരാര്‍ഥിയായിരുന്നു രജിത്. സഹമത്സരാര്‍ഥിയുടെ കണ്ണില്‍ മുളക് തേച്ചതോടെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. രജിത്തിന്റെ വലിയൊരു വിഭാഗം ആരാധകരും സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രതിഷേധം നടത്തിരുന്നു. അന്ന് ബിഗ് ബോസിന് ആദാരഞ്ജലി അര്‍പ്പിച്ച് കൊണ്ടാണ് കൂടുതല്‍ കമന്റുകളും വന്നത്. തങ്ങളുടെ മനസില്‍ രജിത് കുമാര്‍ ബിഗ് ബോസ് ടൈറ്റില്‍ വിന്നറായി എന്ന് പറയുന്നുണ്ടായിരുന്നു.

ബിഗ് ബോസിന് ആദാരഞ്ജലി പറഞ്ഞ് ഫാന്‍സ്

ഒടുവില്‍ ഞങ്ങള്‍ പറഞ്ഞത് തന്നെ സംഭവിച്ചിരിക്കുകയാണെന്നാണ് ചിലര്‍ പറയുന്നത്. ബിഗ് ബോസിന്റെ പുതിയ പ്രമോ വീഡിയോകള്‍ക്ക് താഴെയും ഏഷ്യാനെറ്റിന്റെ പേജിലൂടെ വരുന്ന വീഡിയോസിന് താഴെയും രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. രജിത്തിന് പിന്തുണ നല്‍കുന്നതിനൊപ്പം ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായ ആര്യയ്ക്കും പൊങ്കാലയാണ്. ആര്യയ്ക്ക് ഒരു ഫ്‌ളാറ്റ് സമ്മാനിക്കൂ, ആര്യയ്ക്ക് ഒരു ഭവന പദ്ധതി എന്ന് തുടങ്ങി രസകരമായ കമന്റുകളായിരുന്നു വന്നത്.

 ബിഗ് ബോസിന് ആദാരഞ്ജലി പറഞ്ഞ് ഫാന്‍സ്

പൊതുവേദിയില്‍ ഒരു കൊടും കുറ്റവാളിയെപോലെ വിചാരണ ചെയ്ത് അധിക്ഷേപിച്ചു ഇറക്കിവിട്ടപ്പോള്‍ ആ മനുഷ്യന്റെ കണ്ണില്‍നിന്നും ഒരുതുള്ളി കണ്ണുനീര്‍ അവിടെ വീണിരുന്നു. അന്ന് നീയൊന്നും ചിന്തിച്ചു കാണില്ല ആ ഒരുതുള്ളി കണ്ണുനീര്‍ നിന്റെയൊക്കെ അടിത്തറ ഇളക്കുന്ന സുനാമി ആയി മാറുമെന്ന്. ബിഗ് ബോസ് ഷോ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച നീക്കത്തില്‍ ചിലരുടെ കമന്റ് ഇങ്ങനെയാണ്.

Recommended Video

Bigg Boss Malayalam : ബിഗ് ബോസ് ഷോ നിര്‍ത്തുന്നു | FilmiBeat Malayalam
 ബിഗ് ബോസിന് ആദാരഞ്ജലി പറഞ്ഞ് ഫാന്‍സ്

ഒരാളെ ഒറ്റപ്പെടുത്തി നീതി നിഷേധിച്ചപ്പോള്‍ കാലം ഇങ്ങനെയൊരു പ്രതിസന്ധി മുന്നിലെത്തിക്കുമെന്ന് ആരും കരുതിയിരുന്നില്ലോ. നീതി നിഷേധിക്കുമ്പോള്‍ നീതി ആകണം, നീതി പീഠം ആകണം എന്ന് നമ്മെ പഠിപ്പിച്ചത് ഡോ. രജിത് കുമാര്‍ ആണ്. അദ്ദേഹം ഇല്ലാത്ത ബിഗ് ബോസിനും ഏഷ്യാനെറ്റിനും ആദാരഞ്ജലികളെന്ന് ചിലര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X