പൈസയ്ക്ക് വേണ്ടി എന്തിനും തയ്യാറായ നിമിഷം! ബിഗ് ബോസില്‍ പൊട്ടിക്കരഞ്ഞ് വീണ നായരുടെ വെളിപ്പെടുത്തൽ

ബിഗ് ബോസിലെ രണ്ടാം ദിവസമായിരുന്നു ആദ്യ ടാസ്‌ക് കൊടുത്തത്. മത്സരാര്‍ഥികള്‍ തമ്മില്‍ പരിചയപ്പെടാനുള്ള അവസരമായിരുന്നു ബിഗ് ബോസ് ഒരുക്കിയത്. ആദ്യമായി അവസരം കൊടുത്തത് നടി വീണ നായര്‍ക്കായിരുന്നു. കോട്ടയത്താണ് ഞാന്‍ ജനിച്ചത്. പ്ലസ് ടു വിന് പഠിക്കുമ്പോഴായിരുന്നു കരിയര്‍ ആരംഭിക്കുന്നത്. ബിസിനസ് നഷ്ടമായതോടെ എല്ലാം നഷ്ടമായി. 2005 ലായിരുന്നു ഞാന്‍ സീരിയലില്‍ അഭിനയിച്ചത്. അന്ന് മുതല്‍ ഞാനും കുടുംബം നോക്കി തുടങ്ങി. ഡ്രിഗ്രിയ്ക്ക് പഠിക്കുമ്പോഴും വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നു. ചേട്ടന്റെ കല്യാണം നടത്തിയതൊക്കെ താനായിരുന്നു. അന്നും സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു.

അച്ഛനും അമ്മയും അസുഖങ്ങള്‍ ആയതോടെ ചുമതല മുഴുവന്‍ എനിക്കായിരുന്നു. അതിനിടയ്ക്ക് കണ്ണേട്ടന്‍ എന്റെ ജീവിതത്തിലേക്ക് വന്നു. പെട്ടെന്ന് അമ്മയ്ക്ക് വീണ്ടും അസുഖം വന്ന് ആശുപത്രിയിലാക്കി. സുരാജ് ഏട്ടന്‍ ഇത് അറിഞ്ഞ് ഓടി വന്ന് എനിക്ക് പൈസ തന്നു. ആ ദിവസങ്ങളിലൊന്നും ഉറങ്ങിയിട്ടില്ല. അമ്മയ്ക്ക് പൈസയുണ്ടാക്കാന്‍ വേണ്ടി താന്‍ ഓടി നടന്നു. പതിനഞ്ച് ദിവസത്തോളം അമ്മ ആശുപത്രിയില്‍ കഴിഞ്ഞു. കിഡനി കൊടുത്തിട്ടാണെങ്കിലും ചികിത്സിക്കാന്‍ നോക്കി. മണി ചേട്ടനും അന്നെന്നെ സഹായിച്ചിരുന്നു. കണ്ണേട്ടനോട് പോലും എനിക്കിത് പറയാന്‍ പറ്റിയിരുന്നില്ല.

veena-nair

പതിനഞ്ചാം ദിവസം അമ്മ മരിച്ചതിന് ശേഷം സിനിമാക്കാരെല്ലാം വന്നാണ് സഹായിച്ചത്. പിന്നാലെ അച്ഛനും മരിച്ചു. അന്നും പൈസയ്ക്ക് വേണ്ടിയാണ് ഞാന്‍ ബുദ്ധിമുട്ടിയത്. അച്ഛന്റെ ബോഡി വിട്ട് കിട്ടാന്‍ വേണ്ടി ഇരുപത്തിയാറായിരം രൂപയ്ക്ക് വേണ്ടി കൈനീട്ടേണ്ടി വന്നിരുന്നു. എന്റെ വിവാഹത്തിന് 44 ദിവസം മാത്രം ബാക്കിയുണ്ടായിരുന്നപ്പോഴായിരുന്നു അച്ഛന്‍ പോയത്. അച്ഛനും അമ്മയും ചേട്ടനും ആരുമില്ലാതെയായിരുന്നു എന്റെ വിവാഹം നടന്നത്.

കുടുംബം നോക്കാനുള്ള തിരക്കിനിടെ അച്ഛനും അമ്മയെയും സ്‌നേഹിക്കാന്‍ പറ്റാതെ പോയി. ആ സങ്കടത്തിലാണ് താന്‍. ഇപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ഞാന്‍ അതീവ സന്തുഷ്ടയാണ്. വീണയുടെ വാക്കുകള്‍ മത്സരാര്‍ഥികളെ എല്ലാവരെയും കണ്ണീരിലാഴ്ത്തിയിരുന്നു. ആര്യയെ കെട്ടി പിടിച്ച് വിങ്ങി പൊട്ടി നടി കരഞ്ഞത് പ്രേക്ഷകരെയും സങ്കടത്തിലാഴ്ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X