ബിഗ് ബോസ് 2 ആരംഭിക്കുന്നു! വരാനിരിക്കുന്നത് പുലികളാണ്, ചില കൊമ്പന്മാരുമുണ്ടെന്ന് മോഹന്‍ലാല്‍
മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടാം പതിപ്പ് വൈകാതെ ആരംഭിക്കാന്‍ പോവുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍ എത്തിയിരുന്നു. അടുത്ത വര്‍ഷം ആദ്യ മാസത്തില്‍ തന്നെ തുടങ്ങുമെന്നായിരുന്നു മോഹന്‍ലാല്‍ വ്യക്തമാക്കിയത്. ഇപ്പോഴിതാ ജനുവരി അഞ്ചിന് ഷോ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
ഇത്തവണയും മോഹന്‍ലാല്‍ തന്നെയാണ് ബിഗ് ബോസ് അവതാരകനായിട്ടെത്തുന്നത്. ബിഗ് ബോസ് ഇക്കൊല്ലത്തെ ന്യൂയര്‍ ഗിഫ്റ്റ് ആയിരിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതോടെ ജനുവരി ആദ്യ ആഴ്ച തന്നെ ഷോ ആരംഭിക്കുമെന്ന സൂചനകളാണ് നല്‍കുന്നത്. പതിനാറ് മത്സരാര്‍ഥികളായിരിക്കും തുടക്കത്തില്‍ ഉണ്ടാവുക.

കഴിഞ്ഞ തവണ മുംബൈയില്‍ നിന്നുമായിരുന്നു പരിപാടി നടത്തിയതെങ്കില്‍ ഇത്തവണ ചെന്നൈയിലാണ്. ചെന്നൈ ഇവിപി ഫിലിം സിറ്റിയിലാണ് മത്സരാര്‍ഥികള്‍ക്ക് തമാസിക്കാനുള്ള ബിഗ് ബോസ് ഹൗസ് ഒരുക്കിയിരിക്കുന്നത്. തൃശൂര്‍പൂരം തീമുള്ള പ്രമോ വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ടെലിവിഷനിലൂടെ കാണിച്ചിരുന്നത്.
'കുടമാറ്റം ഉണ്ടാവും. എങ്കിലെ കാര്യങ്ങള്‍ അങ്ങോട്ട് കളറാവു. പിന്നെ പുലികളി, അതെന്തായാലും ഉണ്ടാവണമല്ലോ? കാരണം ഉള്ളത് മുഴുവന്‍ പുലികളാണ്. തിരുവാതിര, ചിലരെ കളിപ്പിക്കും. അത് നിങ്ങള്‍ക്ക് തന്നെ അറിയാം. ചെണ്ടമേളം-അത് വെറുമൊരു മേളം മാത്രമായിരിക്കില്ല. ആരും ഒന്ന് ആടി പോവും. ചില കൊമ്പന്മാരും ഉണ്ടാവും. മദമിളകിയതടക്കം. ഉഗ്രന്‍ വെടിക്കെട്ട് നടക്കും. ഇത്തവണ ഇവിടൊരു പൂരപ്പറമ്പാകും. അമ്മാതിരി ടീംസാണ് വരുന്നത്. ഇനി ചെറിയ കളികളല്ല, വോറെ ലെവല്‍ കളികള്‍' എന്നുമാണ് പ്രമോ വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications