സുഹൃത്തുകളെ കണ്ണുമടച്ച് വിശ്വസിച്ചു! ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം വീണ പറയുന്നതിങ്ങനെ

സീരിയലുകളിലും ടെലിവിഷന്‍ പരിപാടികളിലും നിറഞ്ഞ് നിന്ന വീണ നായരും ഇത്തവണ ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയിരുന്നു. ആദ്യ ആഴ്ചകളില്‍ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാള്‍ ആയിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ പ്രതീക്ഷിച്ചത് പോലെ വിജയിക്കാന്‍ സാധിച്ചില്ല. അറുപത്തി മൂന്ന് ദിവസത്തോളം നിന്നതിന് ശേഷമായിരുന്നു വീണ പുറത്താവുന്നത്.

ബിഗ് ബോസിലെത്തിയത് മുതല്‍ ഭര്‍ത്താവ് (കണ്ണേട്ടന്‍) മകന്‍ (അമ്പൂട്ടന്‍) എന്നിവരെ കുറിച്ച് പറഞ്ഞ് കരയുകയായിരുന്നു. എത്രയും വേഗം വീട്ടിലെത്തി എല്ലാവരെയും കാണണമെന്നായിരുന്നു വീണയുടെ അഗ്രഹവും. ഒടുവില്‍ എലിമിനേഷനിലൂടെ വീട്ടിലേക്ക് പോകേണ്ടി വന്നപ്പോള്‍ കാര്യമായി വിഷമം ഒന്നുമില്ലാതെ വീണ അത്രയും സന്തോഷത്തിലായിരുന്നു.

വീണ പറയുന്നതിങ്ങനെ

ഇപ്പോഴിതാ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബിഗ് ബോസ് ജീവിതത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് വീണ. ഷോ യുടെ ഭാഗമായതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുകയാണ്. ബിഗ് ബോസ് തനിക്ക് വലിയൊരു പാഠമാണ് പഠിപ്പിച്ചിരിക്കുന്നത്. വീട്ടിലെത്തിയതിന് ശേഷം ബിഗ് ബോസിന്റെ മറ്റ് വേര്‍ഷനുകളും കണ്ടു. അതിന് ശേഷമാണ് ഇതിന്റെ ഗുണദോഷങ്ങള്‍ ഞാന്‍ മനസിലാക്കുന്നത്.

വീണ പറയുന്നതിങ്ങനെ

ഞാന്‍ എങ്ങനയാണോ അതുപോലെ തന്നെയായിരുന്നു ബിഗ് ബോസിലും പെരുമാറിയതെന്ന് വീണ ഉറപ്പിച്ച് പറയുന്നു. എന്റെ സുഹൃത്തുക്കളെ കണ്ണുമടച്ച് തന്നെ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അവരില്‍ നിന്നും എന്തെങ്കിലും തിരിച്ച് കിട്ടുമെന്ന് വിചാരിച്ച് അല്ല സ്നേഹിക്കുന്നത്. പരിപാടിയ്ക്കിടെ എന്റെ സുഹൃത്തുക്കള്‍ പറഞ്ഞതെല്ലാം ഞാന്‍ അനുസരിക്കുകയും അതിന്‍ പ്രകാരം ഗെയിം കളിക്കുകയുമായിരുന്നു.

വീണ പറയുന്നതിങ്ങനെ

പക്ഷെ അങ്ങനെയായിരുന്നില്ല ഗെയിം കളിക്കേണ്ടതെന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു. എനിക്കിത് ഒരു ഫേക്ക് ഗെയിം കളിക്കണമെന്ന കാര്യം അറിയില്ലായിരുന്നു. എന്റെ ദേഷ്യം എങ്ങനെ നിയന്ത്രിക്കണമെന്ന് അറിയാതെ പല സാഹചര്യങ്ങളിലും ഞാന്‍ പൊട്ടിത്തെറിച്ചു. എന്നാല്‍ എന്റെ സഹമത്സരാര്‍ഥികള്‍ എങ്ങനെ ഭയം ഒളിപ്പിച്ച് കളിക്കണമെന്ന കാര്യത്തില്‍ വിജയിച്ചു. എന്നെ സംബന്ധിച്ച് നോക്കുമ്പോള്‍ അത് അവരുടെ വലിയ നേട്ടമാണ്.

 വീണ പറയുന്നതിങ്ങനെ

സുഹൃത്തുക്കളെ എല്ലായിപ്പോഴും ആവശ്യമുണ്ട്. എന്നാല്‍ ഇതുപോലൊരു ഷോ യില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ സൗഹൃദങ്ങള്‍ക്ക് വലിയ പ്രധാന്യം കൊടുക്കരുത്. കാരണം ഇതൊരു ഗെയിമാണ. അതുവരെ ഉണ്ടായ അനുഭവത്തില്‍ ഞാന്‍ മുഴുവനും ആസ്വദിച്ചിരുന്നു. തിരികെ വീട്ടിലേക്ക് വന്നപ്പോള്‍ സന്തോഷം ഇരട്ടിയാവുകയാണ് ചെയ്തതെന്നും വീണ നായര്‍ പറയുന്നു.

 വീണ പറയുന്നതിങ്ങനെ

ആര്യയും വീണയുമായിരുന്നു അടുത്ത സുഹൃത്തുക്കള്‍. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പും ഇവര്‍ സുഹൃത്തുക്കളായിരുന്നു. അത് തന്നെ വീടിനുള്ളിലും തുടര്‍ന്നു. വീണ വിഷമത്തിലാവുമ്പോള്‍ ഉപദേശങ്ങള്‍ നല്‍കാന്‍ ആര്യ എപ്പോഴും ഉണ്ടാവുമായിരുന്നു. അതുപോലെ തന്നെ ഫക്രുവിനോടും അടുത്ത സൗഹൃദമായിരുന്നു വീണയ്ക്ക്. മകന്‍ അമ്പാടിയെ പിരിഞ്ഞതിന്റെ വിഷമം തീര്‍ക്കാന്‍ ഫുക്രുവിനെ മകനെ പോലെ കൊണ്ട് നടക്കുകയായിരുന്നു വീണ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X