For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടൻ ഒരു ലൈൻ നല്ലത് പോലെ വലിക്കാൻ ശ്രമിക്കുന്നുണ്ട്, മീശ പോയപ്പോൾ വെളിവും പോയോ....

  |

  ബിഗ് ബോസ് സീസൺ 3, 85 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. 100 എന്ന ദിവസത്തിലേയ്ക്ക് എത്താൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ഉള്ളത്. 14 മത്സരാർഥികളുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ 9 പേർ മാത്രമാണ് ഉള്ളത്. സീസൺ 3ലെ ഒന്നിനൊന്ന് മികച്ച മത്സരാർഥികളാണിവർ. ഇവരുടെ പേരുകൾ ടോപ്പ് ഫൈവിലേയ്ക്ക് ഉയരുന്നുണ്ട്.

  സാരിയിൽ ഗ്ലാമറസ് ലുക്കിൽ നടി, ചിത്രം നോക്കൂ

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി അശ്വതിയുടെ ബിഗ് ബോസ് റിവ്യു ആണ്. സീസൺ 3 യുടെ തുടക്കം മുതൽ തന്നെ രസകരമായ റിവ്യുവുമായി താരം എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇതിന് ലഭിക്കുന്നത്. പതിവ് പോലെ ബിഗ് ബോസ് സീസൺ 3യുടെ 85ാം ദിവസത്തെ റിവ്യുവുമായി നടി എത്തിയിട്ടുണ്ട്. കട്ട ദാരിദ്ര്യ എപ്പിസോഡ് എന്നാണ് അശ്വതി പറയുന്നത്. അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ...

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  ചാലക്കുടി ചന്തക്കു പോകുമ്പോൾ"..മണിച്ചേട്ടന്റെ അടിപൊളി പാട്ടിൽ വീട് ഉണർന്നു."ആദ്യം തന്നെ പറയട്ടെ ഇന്നത്തെ എപ്പിസോഡ് ഇനി കാണാൻ പോകുന്നവർ ടിവിയിൽ ആണെങ്കിൽ കൈയിൽ നിന്നു റിമോട്ട് മാറ്റിവെക്കുക, ഫോണിൽ ആണെങ്കിൽ സ്വന്തം റിസ്ക് ദൈവമേ!!മണിക്കുട്ടന്റെ മീശ എവടെ പോയി ഇനി സൂര്യ എന്തെടുത്തു വെച്ചു പിരിക്കും കർത്താവേ!!! ഹോ ബല്ലാത്ത മോർണിംഗ് ടാസ്ക് എന്റെ ബോസ്സ് മാമാ..സായി അവിടൊന്നുമില്ല,വേറെവിടെയോ പാറി കളിക്കുകയാണ് മനസ്സ്.

  മണിക്കുട്ടാ... എന്ത് ആണ് ഉദ്ദേശം?? ക്യാമറയിൽ വന്നു സംസാരിക്കുന്നു. ഋതുവിന്റെ അമ്മക്ക് പിറന്നാൾ ആശംസ ഒരിക്കൽ എല്ലാരുടെയും ഒപ്പം കൂടി അറിയിച്ചതല്ലേ.. എന്താ മോനെ ഉദ്ദേശം?? പിന്നങ്ങോട്ട് കോൺടെന്റ് ദാരിദ്ര്യം ഉള്ളത് കൊണ്ട് അടുക്കള കാഴ്ച കാണിച്ചു. ഇടയ്ക്കു ബോസ്സേട്ടൻ വിളിപ്പിച്ചു പറഞ്ഞു മക്കളെ ഈ ആഴ്ച നോമിനേഷൻ ഇല്ലാ!! എല്ലാരും പ്ലിങ്ങി..കഴിഞ്ഞഴ്ച നോമിനേഷനിൽ ഉണ്ടാരുന്നവർ തന്നെ വരുന്ന ആഴ്ചയിലും. എന്തൊക്കെ കാര്യങ്ങൾ കൂട്ടി വെച്ചതാണ് കിളി കൂടു കൂട്ടണപോലെ ഓരോരുത്തരെ കുറിച്ച് പറയാൻ. രമ്യയെ"ആണുങ്ങൾ ആശ്വസിപ്പിക്കുന്ന" സംഭവം പറഞ്ഞതിന് എല്ലാരും കൂടെ അറഞ്ചം പുറഞ്ചം നോമിനേറ്റ് ചെയ്യാനൊക്കെ ഇരുന്നതാ. എല്ലാം ഗുദാ ഹവാ.

  പിന്നങ്ങോട്ട് സാധാരണ ബി ബി പ്ലസ്സിൽ ഉണ്ടാകാറുള്ള കിടിലുവിന്റെ പരദൂഷൺ ആനേ വാലെ കി ലിയെ , സായി ആണ് വിഷയം. അതിനിടയിൽ മണിക്കുട്ടൻ ഒരു ലൈൻ നല്ലപോലെ വലിക്കാൻ ശ്രമിക്കുന്നുണ്ട്. മണിക്കുട്ടാ പ്ലീസ് മീശ പോയപ്പോൾ വെളിവും പോയോ. ഹയ്യോ കട്ട ദാരിദ്ര്യ എപ്പിസോഡ്!!

  അടുത്തത് ഡെയിലി ടാസ്ക്. അമ്മമാരുടെ ദിനം ആയതിനാൽ അവരെ ഓർക്കുക. ഒന്നാമത് തൊട്ടാൽ കരയാൻ കാത്തിരിക്കുന്നവരുടെ ഇടയിലേക്ക് അമ്മമ്മാരുടെ ഫോട്ടോ കാണിക്കണ്ട വല്ല കേടു ഉണ്ടാരുന്നോ ബോസ്സേട്ടാ. അമ്മയെ ഓർത്താൽ ആരാണ് കരയാത്തത്? കഴിഞ്ഞ 3 മാസമായി അവരാരും അമ്മമാരെ കണ്ടിട്ടുമില്ല. കയിഞ്ഞു ഇന്നത്തേക്കൊള്ളതായി.മുക്കാൽ മണിക്കൂർ ടാസ്ക് കൊണ്ടോയി. നാളെ എന്താണ്ടൊക്കെയോ ഒണ്ടെന്ന് തോന്നണു
  അപ്പൊ ഗുഡ് നൈറ്റ്‌, അശ്വതി ഫേസ്ബുക്കിൽ കുറിച്ചു.

  അശ്വതി ഫേസ്ബക്ക് പോസ്റ്റ്

  English summary
  Bigg Boss Malayalam Season 3: Actress Aswathy about Manikuttan's New Look
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X