വീട് തന്നെ മിനി ബിഗ് ബോസാണ്, മോഹൻലാലിന്റെ ബിഗ് ബോസ് ഷോയിൽ അഹാനയും? പ്രതികരണവുമായി നടി
ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം ബിഗ് ബോസ് റിയാലിറ്റി ഷോയെ ചുറ്റിപ്പറ്റിയാണ്. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോ ആരംഭിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ്. പ്രണയദിനത്തിനോടനുബന്ധിച്ച് ഫെബ്രുവരി14 നാണ് ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. ഷോയുടെ പ്രെമോ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Recommended Video
അമലാ പോളിന്റെ മേക്കോവർ ചിത്രം വൈറലാകുന്നു
പൂർണ്ണമായും രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുന്ന ഷോയാണ് ബിഗ് ബോസ്. തീയതി മാത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ ഷോ എവിടെയാണ് നടക്കുന്നതെന്നോ ആരെക്കെയാണ് മത്സരാർഥികളൊന്നോ ഇതുവരെ പുറത്തു വിട്ടിട്ടില്ല. നിരവധി താരങ്ങളുടെ പേരുകൾ സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നു വരുന്നുണ്ട്. ഇപ്പോഴിത ബിഗ് ബോസ് പ്രവേശനത്തെ കുറിച്ച് നടി അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു ദേശീയ മാധ്യമം പുറത്തു വിട്ട ബിഗ് ബോസ് സാധ്യത പട്ടികയി നടി അഹാന കൃഷ്ണയുടെ പേരും ഉൾപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് വിശദീകരണവുമായി ആഹാന രംഗത്തെത്തിയിരിക്കുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ... പല പ്രമുഖരും തന്നോട് ബിഗ് ബോസിൽ മത്സരിക്കുന്നുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. തൻരെ വീട് തന്നെ ഒരു മിനി ബിഗ് ബോസാണ്. കൂടാതെ ആ ഷോ കാണാറില്ലെന്നും അഹാന പറയുന്നു.

ബോബി ചെമ്മണ്ണൂരും അഹാനയും ഉൾപ്പെടെ പത്തു പേരുടെ പട്ടികയാണ് സാധ്യാത ലിസ്റ്റ് എന്ന പേരിൽ പ്രചരിച്ചത്. ഭാഗ്യലക്ഷ്മി, നോബി മാർക്കോസ്, ധന്യ രാജേഷ്, ആര്യ ദയാൽ, സുബി സുരേഷ്, റംസാൻ മുഹമ്മദ്, കിടിലം ഫിറോസ്, ദീപ്തി കല്യാണി എന്നിവരായിരുന്നു പട്ടികയിൽ ഇടം നേടിയ മറ്റുള്ളവർ. ബോബി ചെമ്മണ്ണൂർ മത്സരത്തിൽ പങ്കെടുക്കില്ലെന്ന് വാർത്തകൾ പുരത്തു വന്നിരുന്നു. എന്നാൽ , ഷോ ആരംഭിച്ചാൽ മാത്രമേ മത്സരാർഥികളെ കുറിച്ച് കൃത്യമായുള്ള വിവരം ലഭിക്കുകയുള്ളൂ.

നേരത്തെ അഹാനയുടെ സഹോദരിമാരായ ദിയയും ഇഷാനിയും ബിഗ് ബോസ് മത്സരാർഥികളാകുന്നു എന്നുള്ള വാർത്ത പ്രചരിച്ചിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് വാർത്തയിൽ പ്രതികരിച്ച ദിയ രംഗത്തെത്തുകയായിരുന്നു.തങ്ങൾ ഉണ്ടാകില്ലെന്നാണ് ദിയ അന്ന് പറഞ്ഞത്. യൂട്യൂബ് ചാനലിലൂടെയായിരുന്നു തരപുത്രിയുടെ പ്രതികരണം.നിരവധി ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. അഹാനയെ പോലെ തന്നെ രണ്ടാമത്തെ സഹോദരി ഇഷാനിയും ഹൻസികയും സിനിമയിൽ എത്തിയിട്ടുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും ദിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ കൈനിറയെ ആരാധകരുണ്ട്

ഫെബ്രുവരി 14 നാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. മുമ്പത്തെ പോലെ തന്നെ മോഹൻലാൽ തന്നെയാണ് ഇക്കുറിയും ബിഗ് ബോസ് അവതാരകനായി എത്തുന്നത്. ചെന്നൈയിലാണ് ഇക്കുറി ലൊക്കേഷൻ. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമണ് സീസൺ 3 ആരംഭിക്കുന്നത്.കൊവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ബിഗ് ബോസ് സീസൺ 2 നിർത്തി വയ്ക്കുകയായിരുന്നു. ലോക്ക് ഡൗണിന് മുൻപ് തന്നെ മത്സരാർഥികളെ നാട്ടിലേയ്ക്ക് മടക്കി അയക്കുകയായിരുന്നു.100ാം ദിവസത്തിലേയ്ക്ക് അടുക്കുമ്പോഴായിരുന്നു സീസൺ 2 നിർത്തി വയ്ക്കുന്നത്.


Click it and Unblock the Notifications