For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സായി ആണ് തിളങ്ങിയത്, വളരെ വ്യക്തമായി തന്നെ കാര്യങ്ങൾ തുറന്നടിച്ചു, കുറിപ്പ് വൈറലാകുന്നു...

  |

  സംഭവ ബഹുലമായി ബിഗ് ബോസ് സീസൺ 3 മുന്നോട്ട് പോകുകയാണ്. ഷോ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ദിവസങ്ങൾ കുറയുന്തോറും മത്സരവും കടുക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് എപ്പിസോഡിനെ കുറിച്ചാണ്. ഇതുവരെ കണ്ടതല്ല, ഇനി കാണാൻ പോകുന്നതാണ് യഥാർഥ മത്സരം എന്ന് സൂചിപ്പിക്കുന്ന തരത്തിലുളളതായിരുന്നു ഇന്നലത്തെ എപ്പിസോഡ്.

  ഗ്ലാമറസ് ലുക്കിൽ രശ്മി ആർ നായർ, ചിത്രം കാണാം

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ ആണ്. ദിവസവും എപ്പിസോഡിന്റെ റിവ്യൂവുമായി താരം എത്താറുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ് നടിയുടെ റിവ്യുവിന് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ആകാംഷയോടെ കാത്തിരുന്ന ആ എപ്പിസോഡിലേക്ക് കടക്കാം... എന്ന് കുറിച്ചു കൊണ്ടാണ് നടി ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ....

  ആകാംഷയോടെ കാത്തിരുന്ന ആ എപ്പിസോഡിലേക്ക് കടക്കാം!!!ലാലേട്ടൻ കൊറച്ചു ആഴ്ചകളായി പറയുന്നുണ്ട് "ഇനിയാണ് കളി.. ഇനിയാണ് കളി" ഏതു കളി?? എന്ത് കളി?? ആരോട്??.ചോദിച്ചപ്പോൾ ഹാ ലാലേട്ടാ ആർക്കും മത്സരബുദ്ധിയില്ല എന്നു അപ്പൊ സ്വയം എല്ലാർക്കും അറിയാം കോമ്പറ്റിഷൻ മൈൻഡ് ഇല്ലാ എന്നു. ബെർതെ ഇങ്ങനെ ദിവസം തള്ളി നീക്കുവാണല്ലേ . സായി അതു തെളിച്ചു പറഞ്ഞു " ചിലർക്ക് എങ്ങനേലും തട്ടലും മുട്ടലും ഇല്ലാതെ ലാസ്റ്റ് ഡേ എത്തിക്കണം" അങ്ങനെ ആണ് പോകുന്നത് എന്നു .റംസാന്റെ ശിക്ഷ തീർന്നിരിക്കുന്നു. ഇനി നോമിനേഷനിൽ നോമിനേറ്റ് ചെയ്യാതെ ഉണ്ടാകില്ല.

  ആഹ് പോയി ബ്രേക്ക്‌നു പോയി. പോയപ്പോ ഒരു കാര്യം പറഞ്ഞിട്ടാണ് പോയത് "ഇനി എല്ലാരും നോമിനേഷനിൽ വരാൻ പോകുവാണ് അതോണ്ട് നോമിനേഷൻ ഭയന്ന് കളിക്കാതെ ഇരിക്കേണ്ട" എന്നു. അത് വളരെ നല്ലൊരു ഇതാണ്."പാവക്കൂത്തു" ഗെയിംൽ ആർക്കും അന്യോന്യം വേദനിപ്പിക്കാൻ പറ്റില്ല ലാലേട്ടാ.. അതൊന്നു മനസിലാക്കു.. അടുത്ത നോമിനേഷനിലോ ജയിലിലോ ഇടും.. ജയിലെന്നു വെച്ചാൽ അവർക്കു തീഹാർ ജയിലിനു തുല്യമാണ് . So അവർക്കു കൊറച്ചു പന്തിട്ട് കൊടുക്കു, ഇരുന്നു പെറുക്കട്ടെ. സൂര്യക്ക് കളി മനസിലായി അതോണ്ടാണല്ലോ കിട്ടിയ അവസരത്തിൽ എന്തൊക്കെയോ മണിക്കുട്ടനെ കൊണ്ടു പറയിപ്പിച്ചത് ല്ല്യെ. സായി ഇന്ന് വളരെ prepared ആയിരുന്നു എന്നെനിക്കു തോന്നി. കാര്യങ്ങൾ വളരെ വ്യക്തമായി തുറന്നടിച്ചു. രമ്യ പറഞ്ഞത് ശരി ആയിരുന്നു. പാവയെ എന്ത് ചെയ്തും ക്വിറ്റ് ചെയ്യിക്കുക എന്നതാണ് ഗെയിം എങ്കിൽ അതിന് എന്തും ചെയ്യാം. പക്ഷെ അവിടെ ആരും ഗെയിം സ്പിരിറ്റ്‌ ഇല്ലാതെ പോയി.പോയി പിന്നേം പോയി ബ്രേക്കിനു..

  വിചാരണ തുടങ്ങി !!..പൊളിച്ചു സായി. സാധാരണ സായി സംസാരിക്കുമ്പോൾ വിക്കലും വ്യക്തമില്ലായ്മയും ഉണ്ടാവാറുള്ളത് ആയിരുന്നു. എന്നാൽ ഇന്ന് വ്യക്തമായി ഒറ്റയ്ക്ക് നേരിട്ടു. സായി പറഞ്ഞു കഴിഞ്ഞപ്പോൾ ആരോ കട്ടിലിലോ സോഫയിലോ എങ്ങാണ്ട് പറന്നു പോകണ കണ്ട് ..റാംസാനു ഒട്ടും ഇഷ്ടമില്ലാത്ത കണ്ടെസ്റ്റാന്റ് ആണത്രേ സായി. മോഞ്ഞേ റംസു, തെറ്റിപോയല്ലോ കുഞ്ഞേ.. സായി ഇപ്പോൾ ദിവസങ്ങൾ മുന്നോട്ട് പോകുന്തോറും ഓരോരുത്തരുടെ മനസ്സിൽ കയറികൂടി ഇരിക്കുകയാണ് കുട്ടി. പുറത്തിറങ്ങുമ്പോൾ മനസ്സിലാകും. കിടിലൻ പല ആരോപണങ്ങളും സായിയുടെ തലയിൽ കെട്ടി വെക്കുന്നത് കണ്ടു.. സത്യമായിരിക്കാം അല്ലായിരിക്കാം.. പക്ഷെ.. എന്തോ എവിടോ ഒരു തകരാറു പോലെ.. കാണുന്നവരെ വിശ്വസിപ്പിക്കാൻ കിടിലുവിന് കഴിഞ്ഞില്ലാന്ന് ഒരു തോന്നൽ. സായിയെ ആണല്ലോ ഇന്ന് പലരും ഉന്നം വെച്ചത്.. അപ്പൊ അവരെല്ലാം സായിയെ ഭയക്കുന്നു.. അല്ലെ??.

  സൂര്യ...സായിയോട് ചോദ്യം ചോദിച്ചപ്പോൾ കാണിച്ച ശൗര്യം ഉത്തരം കേട്ടപ്പോൾ എവിടോ പോയി.. പിന്നങ്ങോട്ട് ആൾക്ക് കൈയിന്നു പോയി,അപ്പോൾ "അമ്മയെ പറഞ്ഞു. അമ്മയെ പറഞ്ഞു" ഇതിലെവിടാ അമ്മയെ പറഞ്ഞത്? ഇങ്ങനല്ല കുട്ടി അമ്മയെ പറയുക. പുറത്തിറങ്ങിയ ശേഷം എന്റെ കുറച്ചു നാൾ മുന്നേ വരെയുള്ള ബി ബി പോസ്റ്റുകളുടെ താഴെയുള്ള കമെന്റ്സ് നോക്ക് അതിലുണ്ട് യഥാർത്ഥ അമ്മയെ പറച്ചിലും അച്ഛനെ പറച്ചിലും. മണിക്കുട്ടൻ നോബിചേട്ടനോട് ചോദിച്ച ചോദ്യം ഇഷ്ട്ടപെട്ടു. പക്ഷെ ഉത്തരം കേട്ടപ്പോൾ ആ മനുഷ്യനെ എന്തിനു മണിക്കുട്ടാ അവിടുന്നു എണീപ്പിച്ചത് എന്നു തോന്നിപ്പോയത് എന്റെ കൊഴപ്പമാണോ?റംസാന്റെ പേര് എവിടേലും കേട്ടാ അപ്പൊ എണീക്കും ക്ലാരിഫിക്കേഷനും ആയിട്ട്. ആരോട് ലാലേട്ടാ ഗ്രൂപ്പ്‌ കളിക്കരുതെന്നു പറയുന്നത്? സായി പറഞ്ഞതാണ് സത്യം എങ്ങനേലും തട്ടീം മുട്ടീം ഗ്രൂപ്പ്‌ കളിച്ചു 100 ദിവസം തികക്കണം അത്രേയുള്ളൂ .

  എവിക്ഷൻ!! അങ്ങനെ ഇന്ന് രമ്യ പുറത്തു പോയി... രമ്യയെക്കാൾ മുൻപേ പോകേണ്ടവർ അവിടെ ഉണ്ടെന്നാണ് എന്റെ അഭിപ്രായത്തിൽ. തെറ്റില്ലാതെ ഗെയിം കൈകാര്യം ചെയ്യുന്ന ഒരു കുട്ടി ആയിരുന്നില്ലേ??.. എന്തായാലും രമ്യ പറഞ്ഞപോലെ തന്നെ ചിരിച്ചുകൊണ്ട് തന്നെ ഇറങ്ങി..എന്തായാലും സായി ആണ് ഇന്ന് തിളങ്ങിയത് എന്നു എനിക്ക് തോന്നി.നാളത്തെ എവിക്ഷൻ ആണ് മക്കളെ എവിക്ഷൻ .... കാത്തിരിക്കാം നാളെ വരെ

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

  English summary
  Bigg Boss Malayalam Season 3 Aswathy About Sai's weekend performance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X