ബിഗ് ബോസ് സീസൺ 3 ഇനി തുടരുമോ; ഒരു അഭ്യർത്ഥനയുമായി പ്രേക്ഷകർ; ബോസേട്ടാ വി നീഡ് എ വിന്നര്‍...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഫെബ്രുവരി 14 ന് വളര ഗംഭീരമായിട്ടായിരുന്നു ഷോ ആരംഭിച്ചത്. എന്നാൽ സീസൺ 2 ന് നേരിടേണ്ടി വന്ന അതേ പ്രശ്നം തന്നെ മൂന്നാം ഭാഗത്തിനും നേരിടേണ്ടി വന്നിരിക്കുകയാണ്. കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ഷോ നിർത്തി വെച്ചിരിക്കുകയാണ്. ഫിനാലെയിലേയ്ക്ക് അടുക്കുമ്പോഴാണ് ഷോ നിർത്തി വയ്ക്കുന്നത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്.
നടി സാക്ഷിയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു, കാണൂ
ബിഗ് ബോസ് സീസൺ 3 താൽക്കാലികമായി നിർത്തി വയ്ക്കുന്നു, ഉടനെ തിരികെ വരുമെന്ന് അറിയിച്ചു കൊണ്ടാണ് ഷോ നിർത്തുന്നത്. എന്നാൽ ദിവസങ്ങൾ കഴിയുമ്പോൾ സീസൺ2 നെ പോലെ മൂന്നാം ഭാഗവും അവസാനിപ്പക്കുന്നു എന്നുള്ള റിപ്പേർട്ടുകളാണ് പുറത്ത് എത്തുന്നത്. ഇത് പ്രേക്ഷകരെ വളരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. ഇപ്പോഴിത ബിഗ് ബോസ് അധികൃതരോട് ഒരു അഭ്യർഥനയുമായി പ്രേക്ഷകർ രംഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകർ തങ്ങളുടെ ആവശ്യം പങ്കുവെച്ചിരിക്കുന്നത്.

ബിഗ് ബോസ് സീസൺ 3, 95 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഷോ അവസാനിപ്പിക്കുന്നത്. തങ്ങൾക്ക് ഒരു വിജയിയെ വേണമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതേ അവശ്യം ബിഗ് ബോസ് അധികൃതരോട് ഉന്നയിച്ചിട്ടുമുണ്ട്. ഇതിന്റെ ഭാഗമായി വി നീഡ് എ വിന്നര്‍ എന്ന പേരിൽ ക്യാംപെയിൻ സോഷ്യൽ മീഡിയയിൽ ആരംഭിച്ചിട്ടുണ്ട്. ഷോയ്ക്ക് ഒരു വിന്നറെ വേണമെന്നും തങ്ങൾ എല്ലാവരും വോട്ടിങ്ങിൽ പങ്കെടുത്തവരാണെന്നും പ്രേക്ഷകർ പറയുന്നുണ്ട്. മത്സരം മുന്നോട്ട് കൊണ്ട് പോകാത്ത സാഹചര്യമാണെങ്കിൽ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ വിജയിയെ കണ്ടെത്താണമൊന്നും പ്രേക്ഷകർ പറയുന്നണ്ട്. നിരവധി പേരാണ് ഈ ആശയത്തെ അനകൂലിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

ഷോ നിർത്തിവെച്ചിട്ടും സോഷ്യൽ മീഡിയയിൽ ഫാൻസ് ഗ്രൂപ്പ് ഇപ്പോഴും സജീവമാണ്. തങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥികളെ പിന്തുണച്ച് കൊണ്ട് ഇവർ രംഗത്തെത്തുന്നുണ്ട്. പഴയ മത്സരങ്ങളെ കുറിച്ചും ഹൗസിൽ നടന്ന സംഭവങ്ങളെ കുറിച്ചുമാണ് ഇപ്പോൾ പ്രേക്ഷകരുടെ ചർച്ച. ആരോഗ്യകരമായി തങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥികളെ പിന്തുണക്കുകയാണ് പ്രേക്ഷകർ. കൂടാതെ ആര് ജയിച്ചാലും സാരമില്ല ബിഗ് ബോസ് സീസൺ 3 ക്ക് വിന്നർ വേണമെന്നും ആരാധകർ പറയുന്നു.

അതേ സമയം ബിഗ് ബോസ് സീസൺ 3 നിർത്തിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഷോ വീണ്ടും ആരംഭിക്കാനുളള നീക്കങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്ന് നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. വിജയിയെ പ്രഖ്യാപിക്കുമെന്നും ജനുവരി 6 ന് തിരുവനന്തപുരത്ത് ഷോ നടത്തുമെന്നുമുള്ള വിവരങ്ങളാണ് ഇപ്പോൾ ലേറ്റസ്റ്റായി പുറത്തു വരുന്നത്. എന്നാൽ ഇതിനെ കുറിച്ചൊന്നും ഔദ്യോഗിക പ്രതികരണം ഇതുവരെയുണ്ടായിട്ടില്ല. ഷോയുടെ ബാവിയെ കുറിച്ചുള്ള കൃത്യമായ വിവരം അറിയണമെങ്കിൽ അൽപം ദിവസം കാത്തിരിക്കണം.
Recommended Video

14 മത്സരാർഥികളുമായിട്ടാണ് ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. പിന്നീട് വൈൽഡ് കാർഡ് എൻട്രിയലൂടെ 4 മത്സരാർഥികൾ കൂടി ഹൗസിൽ എത്തുകയായിരുന്നു. 14ാം ആഴ്ചയിൽ എത്തി നിൽക്കുമ്പോൾ 8 പേരാണ് ഷോയിൽ ഉള്ളത്. ഇവർക്ക് എല്ലാവർക്കും മികച്ച പ്രേക്ഷക പിന്തുണയാണുള്ളത്.


Click it and Unblock the Notifications