twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇപ്പോഴാണ് ധാരാളം സംസാരിക്കാൻ തുടങ്ങിയത്, തൊണ്ട പൊട്ടി ചോര വന്നിട്ടുണ്ട്, വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

    |

    ശബ്ദത്തിലൂടെ മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് ഭാഗ്യലക്ഷ്മി. ബാല്യകാലത്ത് തന്നെ ഡബ്ബ് ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച താരം പിന്നീട് മലയാള സിനിമയിലെ പ്രധാന സ്ത്രീ ശബ്ദമായി മാറുകയായിരുന്നു. ഉർവശി, ശോഭന , രേവതി,സരിത, ഖുശ്ബു, രമ്യ കൃഷ്ണൻ, ഭാനു പ്രിയ, ഗൗതമി എന്നിങ്ങിനെ പഴയ കാലത്തെ ഹിറ്റ് നായികമാർക്ക് ശബ്ദം നൽകിയത് ഭാഗ്യ ലക്ഷ്മിയായിരുന്നു. ‌ പല ഹിറ്റ് ഡയലോഗുകളും ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തിലൂടെയാണ് പുറത്ത് വന്നത്. ഇന്നും ഡബ്ബിംഗ് മേഖലയിൽ സജീവമാണ് ഭാഗ്യലക്ഷ്മി.

    ദുല്‍ഖറുമായി കംഫര്‍ട്ടബിളാവാൻ പാടാണ്, നന്നായി സംസാരിക്കുന്നത് മമ്മൂട്ടിയോട്, കാരണം പറഞ്ഞ് ഷൈന്‍ ടോം ചാക്കോദുല്‍ഖറുമായി കംഫര്‍ട്ടബിളാവാൻ പാടാണ്, നന്നായി സംസാരിക്കുന്നത് മമ്മൂട്ടിയോട്, കാരണം പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

    ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഭാഗ്യലക്ഷ്മിയുടെ ഒരു അഭിമുഖമാണ്. ഡബ്ബിംഗിന് ശേഷം തൊണ്ട പൊട്ടി ചോര വന്നതിനെ കുറിച്ചാണ് ഭാഗ്യലക്ഷ്മി പറയുന്നത്. കൂടാതെ ഡബ്ബിംഗിനിടെ ഇറങ്ങി പോയതിനെ കുറിച്ചും പറയുന്നുണ്ട്. ഒരു പഴയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറാവുന്നത്.

    വീടിന് തീ പിടിക്കുകയാണെങ്കിൽ അമ്മയുടെ ഡയറി എടുത്തോണ്ട് ഓടും, കാരണം പറഞ്ഞ് അഹാന കൃഷ്ണവീടിന് തീ പിടിക്കുകയാണെങ്കിൽ അമ്മയുടെ ഡയറി എടുത്തോണ്ട് ഓടും, കാരണം പറഞ്ഞ് അഹാന കൃഷ്ണ

    ഭാഗ്യലക്ഷ്മി


    ഏകദേശം 10ാം വയസ്സിലാണ് ഭാഗ്യലക്ഷ്മി ഡബ്ബിംഗ് രംഗത്ത് എത്തുന്നത്. പഴയ കഥകൾ വെളിപ്പെടുത്തുന്നതിനിടെയാണ് തൊണ്ട പൊട്ടി ചോര വന്നതിനെ കുറിച്ച് പറഞ്ഞത്. ഭാഗ്യ ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ''നേരത്തെ ഡബ്ബിംഗ് കഴിഞ്ഞ് വന്നാൽ അങ്ങനെ അധികം സംസാരിക്കാറൊന്നുമില്ലായിരുന്നു. ഇപ്പോഴാണ് ധാരാളം സംസാരിക്കാൻ തുടങ്ങിയത്.

    ശബ്ദത്തിലുണ്ടായ പ്രശ്നം

    ഡബ്ബിംഗിന് ശേഷം വീട്ടിലെത്തിയാൽ ഗാർഗിൾ ചെയ്യുന്ന ശീലമുണ്ട്. വോയ്‌സിനുള്ള എക്‌സർസൈസും ചെയ്യാറുണ്ട്. ആരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധയാണ് നൽകുന്നത്. എല്ലാ വർഷവും ആയുർവേദ ചികിത്സയ്ക്ക് പോവാറുമുണ്ട്. ഡബ്ബിംഗ് സമയത്ത് ശബ്ദത്തിന് യാതൊരുവിധ നിയന്ത്രണവും വെക്കാൻ പറ്റില്ല. പൊട്ടിക്കരയേണ്ടിടത്ത് പൊട്ടിക്കരയണം, അലറിവിളിക്കേണ്ടിടത്ത് അലറിവിളിക്കണം. അതാണ് അവസ്ഥ. മുൻപൊക്കെ സിനിമയിൽ റേപ്പ് സീൻ പതിവായിരുന്നല്ലോ, ഒരു സിനിമയിൽ ഒന്നിലധികം റേപ്പ് സീനുകളുണ്ടാവാറുണ്ട് ചിലപ്പോൾ. എന്നെ വിടൂ എന്നൊക്കെ പറഞ്ഞ് ശബ്ദം മുഴുവനും പോവും. തൊണ്ട പൊട്ടി ചോര വന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്'', ഭാഗ്യലക്ഷ്മി പറയുന്നു.

    ചലഞ്ചിങ്ങായി തോന്നിയത്

    എപ്പോഴും ചലഞ്ചിങ് ആയി തോന്നിയിട്ടുള്ളത് ഉര്‍വശിയുടെ ശബ്ദം ചെയ്യാനാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച നടി ആരാണെന്ന് ചോദിച്ചാല്‍ അത് ഉര്‍വശിയാണ്. അത് ഞാന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കാരണം അത്രയും ബഹുമുഖ പ്രതിഭയായി ആരും ഇല്ലെന്ന് വേണമെങ്കില്‍ പറയാം. ഉര്‍വശിയുടെ ലെവല്‍ പിടിക്കാന്‍ വലിയ പാടാണ്. ആ സമയത്ത് ഉര്‍വശിയുടെ എല്ലാ വേഷങ്ങളും ചെയ്ത് കൊണ്ടിരുന്നത് ഞാനാണ്', താരം പറഞ്ഞു.

     ഉർവശിയെ കുറിച്ച്

    മഴവില്‍ക്കാവടി ഒക്കെ ഡബ്ബ് ചെയ്യുന്ന സമയത്ത് ഉര്‍വശി കൂടി നിന്നാണ് പറഞ്ഞ് തരുന്നത്. ആ സമയത്ത് ഉര്‍വശിയുടെ എല്ലാ വേഷങ്ങളും ചെയ്ത് കൊണ്ടിരുന്നത് ഞാനാണ്. പലപ്പോഴും ഉര്‍വശി അഭിനയിക്കുന്നതൊക്കെ മൈക്കിന്റെ മുന്നില്‍ എനിക്കും അഭിനയിക്കേണ്ടി വന്നിരുന്നു. താൻ അഭിനയിക്കുന്നത് പരമ ബോറാണെന്ന് എനിക്ക് എന്നോട് തന്നെ തോന്നിയിട്ടുണ്ട്. ആദ്യമായി ഞാന്‍ നായികയായി അഭിനയിച്ച 'മനസിന്റെ തീര്‍ഥയാത്ര' എന്ന സിനിമയില്‍ ഞാന്‍ ഊമ ആയിരുന്നു. ആ സിനിമയില്‍ വേറൊരു നടിയ്ക്ക് ഞാന്‍ ഡബ്ബ് ചെയ്യുകയും ചെയ്തു.

    Recommended Video

    അടൂർ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ഭാഗ്യലക്ഷ്മി | filmibeat Malayalam
    മിനിസ്ക്രീനിലും സജീവം

    ഡബ്ബിംഗ് രംഗത്ത് മാത്രമല്ല മിനിസ്ക്രീനിലും ബിഗ് സ്ക്രീനലും ഭാഗ്യലക്ഷ്മി ഒരു കൈ നോക്കിയിട്ടുണ്ട്. ഒരു മുത്തശ്ശി ഗദയാണ് മലയളത്തിൽ ഏറ്റവും ഒടുവിൽ ചെയ്ത ചിത്രം. ഭാഗ്യലക്ഷ്മി കൂടുതൽ മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാവുന്നത് ബിഗ് ബോസ് മലയാളം സീസൺ3 ലൂടെയാണ്. മത്സരാർത്ഥിയായിരുന്നു താരം. തന്റെ കുട്ടികാലവും കടന്നു വന്ന ജീവിതത്തെ കുറിച്ചുമൊക്കെ പറഞ്ഞിരുന്നു. ഭാഗ്യലക്ഷ്മിയെ മലയാളി പ്രേക്ഷകർക്ക് മനസ്സിലായത്സ ഈ ഷോയിലൂടെയായിരുന്നു.

    Read more about: bhagyalakshmi
    English summary
    Bigg Boss Malayalam Season 3 Fame Bhagyalakshmi Opens Up About Her throat Problems, throwback interview viral,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X