ചൊറിയാന്‍ വന്നാല്‍ ഞാന്‍ കേറിയങ്ങ് മാന്തും, മുന്നറിയിപ്പുമായി ചങ്ക്സിലെ ജോളി മിസ്

ബിഗ് ബോസ് മലയാളം സീസൺ3 അതിന്റെ മൂന്നാം വാരത്തിലേയ്ക്ക് കടക്കുകയാണ്. ഫെബ്രുവരി 14 നാണ് ആഘോഷത്തോടെ സീസൺ 3 ആരംഭിക്കുന്നത് . പ്രണയദിനത്തിലായത് കൊണ്ട് തന്നെ ചുവന്ന റോസാപ്പൂവ് നൽകിയാണ് മത്സരാർഥികളെ അവതാരകനായ മോഹൻലാൽ സ്വാഗതം ചെയ്തത്. 16 മത്സരാർഥികളുമായി ആരംഭിച്ച ഷോയിലേയ്ക്ക് രണ്ടാഴ്ചകൾ കഴിയുമ്പോൾ കൂടുതൽ ആളുകൾ എത്തുകയാണ്.

remya

ബിഗ് ബോസ് സീസൺ 3 ലേയ്ക്ക് ആദ്യത്തെ വൈൽഡ് കാർഡ് എൻട്രിയായിരുന്നു ദമ്പതിമാരായ സജിനയും ഫിറോസ് ഖാനും. ഇവരോടൊപ്പം മിഷേലും എത്തിയിരുന്നു. ഇവർ എത്തി ഓരാഴ്ച കഴിയുമ്പോൾ പുതിയ രണ്ട് അംഗങ്ങൾ കൂടി ബിഗ് ബേസ് ഹൗസിലേയ്ക്ക് എത്തിയിരിക്കുകയാണ്. മോഡലും പിജി വിദ്യാര്‍ഥിനിയുമായ എയ്ഞ്ചല്‍ തോമസും നടിയും നര്‍ത്തകിയും അവതാരകയുമായ രമ്യ പണിക്കറുമാണ് ഈ ആഴ്ചവൈൽഡ് കാൽഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിലെത്തിയത്. എയ്ഞ്ചല്‍ തോമസ് പ്രേക്ഷകർക്ക് പുതുമുഖമാണെങ്കിലും രമ്യ പണിക്കർ മലായാളികൾക്ക് പുതുമുഖമല്ല.

ചങ്ക് സ്   സിനിമ

ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് രമ്യ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. ചിത്രത്തിൽ ജോളി മിസ് എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ഒരു കഥാപാത്രമായിരുന്നു ഇത്. അഭിനേത്രി എന്നതിൽ ഉപരി നർത്തകിയും അവതാരകയുമാണ് രമ്യ.18ാംമത്തെ മത്സരാർഥിയായിട്ടാണ് ബിഗ് ബോസ് ഹൗസിൽ എത്തുന്നത്.

കുടുംബം

അച്ഛൻ അമ്മ, സഹോദരി ഇതാണ് രമ്യയുടെ കുടുംബം. വിവാഹിതയായ സഹോദരി മുംബൈ യിലാണ് കുടുംബത്തിനോടൊപ്പം താമസിക്കുന്നത്. സഹോദരിയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തെന്നും രമ്യ പറയുന്നു. തിരുവനന്തപുരം സ്വദേശിനിയായ രമ്യ ഇപ്പോള്‍ കൊച്ചിയിലാണ് താമസം. പഠിക്കുന്ന കാലത്തുതന്നെ പഠനത്തേക്കാള്‍ നൃത്തവും മിമിക്രിയുമൊക്കെയായിരുന്നു രമ്യയ്ക്ക് താല്‍പര്യമെന്ന് അച്ഛൻ പറ‍ഞ്ഞു.

തന്റെ സ്വഭാവം

കൂടാതെ സ്വഭാവത്തെ കുറിച്ചും നടി വ്യക്തമാക്കിയിട്ടുണ്ട്. എന്തും വെട്ടിത്തുറയുന്ന് പറയുന്ന പ്രകൃതമാണ് തന്‍റേത്. ആരെങ്കിലും ചൊറിയാന്‍ വന്നാല്‍ ഞാന്‍ കേറിയങ്ങ് മാന്തും. അതാണ് എന്‍റെ ക്യാരക്ടർ. ബിഗ് ബോസ് പോലെയൊരു ഷോയിലേക്കുള്ള അവസരം വലിയ ആഗ്രഹമായിരുന്നെങ്കിലും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പറയുന്നു അവര്‍. രമ്യയുടെ ആദ്യത്തെ റിയാലിറ്റി ഷോയുമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. രണ്ടാഴ്ചത്തെ എപ്പിസോഡുകള്‍ കണ്ടതിനു ശേഷം ഹൗസിലേക്ക് എത്തുന്ന രമ്യയോട് പുറത്തെ കാര്യങ്ങള്‍ അകത്ത് പറയരുതെന്ന ഉപദേശം നല്‍കിയാണ് മോഹന്‍ലാല്‍ അയച്ചത്.

അംഗങ്ങൾ

നിലവിൽ 18 മത്സരാർഥികളാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിലുള്ളത്. കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി ആളുകളുടെ എണ്ണത്തിൽ വർധനവുണ്ട്, കൂടാതെ ബിഗ് ബോസ് ശീസൺ 3 യുടെ ആദ്യത്തെ എലിമിനേഷൻ നടക്കാൻ പോകുകയാണ് . എട്ട് പേരാണ് ഇക്കുറി എലിമിനേഷന് എത്തിയിരിക്കുന്നത്. ഇതിൽ നിന്ന് എത്ര പേര് പുറത്തു പോകുമെന്ന് വ്യക്തതയില്ല. ഞായറാഴ്ച സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡിലായിരിക്കും പുറത്തചു പോകുന്നവർ ആരൊക്കെയാണെന്ന് അറിയാൻ സാധിക്കുകയുളളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X