For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടന്‍ അനൂപ് കൃഷ്ണനും ഭാര്യയ്ക്കുമൊപ്പം നയന്‍താരയും വിക്കിയും; ബന്ധം തേടി ആരാധകര്‍....

  |

  തെന്നിന്ത്യന്‍ സിനിമാ ലോകം ആഘോഷമാക്കിയ താരവിവഹമാണ് നടി നയന്‍താരയുടേയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്‌റേയും. ഏറെ നാളെ പ്രണയത്തിന് ശേഷമാണ് ജൂണ്‍ 9 ന് ഇരുവരും വിവാഹിതരാവുന്നത്. മഹാബലിപുരത്തെ ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം. സിനിമാ ലോകത്തെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു കല്യാണത്തിന് പങ്കെടുത്തത്. ചുവന്ന സാരിയില്‍ അതീവ സുന്ദരിയായിട്ടായിരുന്നു നയന്‍ വിവാഹവേദിയില്‍ എത്തിയത്. പരമ്പരാഗത ആചാരവിധിപ്രകാരമായിരുന്നു കല്യാണം നടന്നത്.

  Also Read: കല്യാണ ദിവസം മറന്ന് പരിപാടി ബുക്ക് ചെയ്തു, ഒടുവില്‍ കുടുങ്ങി, ആ സംഭവം പറഞ്ഞ് നാദിര്‍ഷ

  കേരളത്തില്‍ ജനിച്ച് വളര്‍ന്ന നയന്‍താര വിവാഹം കഴിഞ്ഞതിന് തൊട്ട് പിന്നാലെ കൊച്ചിയില്‍ എത്തിയിരുന്നു. ശേഷം നവദമ്പതികള്‍ ആലപ്പുഴയിലുള്ള ചെട്ടികുളങ്ങര ക്ഷേത്ത്രില്‍ ദര്‍ശനം നടത്തി. കുര്‍ത്തയില്‍ സിമ്പിള്‍ ലുക്കിലാണ് നയന്‍സ് ക്ഷേത്രത്തല്‍ എത്തിത്. ക്ഷേത്രത്തില്‍ നിന്നുള്ള നടിയുടേയും വിഘ്‌നേഷിന്‌റേയും ചിത്രങ്ങള്‍ വൈറല്‍ ആണ്.

  Also Read: പിതാവിന് കൊടുത്ത വാക്ക് പാലിച്ച് ആര്യ, അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ സന്തോഷിക്കുമായിരുന്നു

  ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ഇടം പടിക്കുന്നത് നടനും ബിഗ് ബോസ് താരവുമായ അനൂപ് കൃഷ്ണന്‌റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. നയന്‍താരയ്ക്കും വിക്കിയ്ക്കുമൊപ്പം റിസോര്‍ട്ടില്‍ നില്‍ക്കുന്ന ചിത്രമാണ് സിനിമ കോളങ്ങളില്‍ ഇടംപിടിക്കുന്നത്. അനൂപിനോടൊപ്പം ഭാര്യ ഡോക്ടര്‍ ഐശ്വര്യയുമുണ്ട്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടിയും അനൂപും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ആരാധകർ തിരക്കുന്നത്. ' We R The Couple' എന്ന് അടിക്കുറിപ്പോടെയാണ് അനൂപ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

  സാധാരണ താര താരദമ്പതിമാരില്‍ നിന്ന് വ്യത്യസ്തരാണ് നയന്‍താരയും വിഘ്‌നേഷും. കടുത്ത ഈശ്വര വിശ്വാസികളായ ഇവര്‍ കല്യാണം കഴിഞ്ഞിന് തൊട്ട് പിന്നാലെ ക്ഷേത്രദര്‍ശനങ്ങള്‍ക്കായി പോവുകയായിരുന്നു. തിരുപ്പതി സന്ദര്‍ശനത്തിന് ശേഷം കേരളത്തിലും എത്തിയിരുന്നു. പുറത്ത് പ്രചരിക്കുന്ന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ നയനും വിക്കിയും വിവാഹത്തിന് ശേഷം കൊച്ചിയിലെത്തി മാതാപിതാക്കളെ കണ്ടിട്ടില്ല. കേരളത്തില്‍ എത്തിയ താരങ്ങള്‍ നേരേ പോയത് ചെട്ടികുളങ്ങര ക്ഷേത്രത്തിലേയ്ക്കാണ്.

  Also Read: സൂരജിന്റെ കാര്യത്തില്‍ മാത്രമായിരുന്നു അഖിലിന് വിഷമം, കാരണം...സുഹൃത്തുക്കള്‍ മാത്രമായിരുന്നില്ല

  വിവാഹ ശേഷവും നയന്‍താര സിനിമയില്‍ സജീവമായിരിക്കും. എന്നാല്‍ പഴയത് പോലെ റൊമാന്‌റിക് ചിത്രങ്ങളില്‍ താരം അഭിനയിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കൂടാതെ ഭര്‍ത്താവ് വിക്കിയ്്ക്കൊപ്പം സിനിമ നിര്‍മ്മാണ രംഗത്തും സജീവമായിരിക്കുമെന്നും വര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ കുറിച്ചൊന്നും നടിയോ വിഘ്‌നേഷോ പ്രതികരിച്ചിട്ടില്ല.

  അത്റ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രമായ ജവാനിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്. തെലുങ്ക് ചിത്രം ഗോഡ്ഫാദര്‍ ഒരു തമിഴ് സിനിമയും നടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

  2015 ല്‍ പുറത്ത് ഇറങ്ങിയ 'നാനും റൌഡി താന്‍' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നയന്‍താരയും വിഘ്നേഷും പ്രണയത്തിലാവുന്നത്. തുടക്കത്തില്‍ പ്രണയം തുറന്ന് സമ്മതിക്കാന്‍ താരങ്ങള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയായതോടെ ഇഷ്ടത്തിലാണെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. കൂടാതെ
  എല്ലാവരേയും അറിയിച്ചും കൊണ്ടുളള വിവാഹമായിരിക്കുമെന്ന് അന്ന് വെളിപ്പെടുത്തിയിരുന്നു.

  പുതിയ തുടക്കത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവെച്ചതിന് ശേഷമാണ് വിക്കി തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറിനെ ജീവിതസഖിയാക്കുന്നത്.

  Recommended Video

  Nayanthara Vignesh Pressmeet |കല്യാണം കഴിഞ്ഞുള്ള ആദ്യ പ്രതികരണം *Celebrity

  നയന്‍താരയ്‌ക്കൊപ്പമുള്ള ചിത്രത്തിനോടൊപ്പമാണ് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചത്.'ഇന്ന് ജൂണ്‍ 9. ദൈവത്തിനും, പ്രപഞ്ചത്തിനും എന്റെ പ്രിയപ്പെട്ട മനുഷ്യര്‍ക്കും നന്ദി പറയുന്നു. എല്ലാ നല്ല ഹൃദയങ്ങളും നല്ല നിമിഷങ്ങളും ചില നല്ല യാദൃച്ഛികതകളും അനുഗ്രഹങ്ങളും എന്നുമുള്ള ചിത്രീകരണവും പ്രാര്‍ഥനയുമാണ് ജീവിതം അത്രമേല്‍ സുന്ദരമാക്കിയത്. ഇതെല്ലാം എന്റെ പ്രിയപ്പെട്ടവള്‍ക്കായി സമര്‍പ്പിക്കുന്നു. എന്റെ തങ്കമേ... മണിക്കൂറുകള്‍ക്കം ഇരിപ്പിടങ്ങള്‍ക്കിടയിലെ നടവഴിയിലൂടെ നീ നടന്നു വരുന്നത് കാണാന്‍ അതിയായ ആകാംക്ഷ.നല്ലതു വരുത്താന്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ജീവിതത്തിലെ പുതിയൊരു ഏടിന് തുടക്കമിടുന്നു'; വിഘ്നേഷ് കുറിച്ചു.

  English summary
  Bigg Boss malayalam Season 3 Fame Anoop Krishnan And Wife Dr Aishwarya With Nayanthara And vignesh Shivan, went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X