twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിന്താവിഷ്ടയായ ശ്യാമള ചെയ്യുമ്പോൾ കുടുംബജീവിതത്തിൽ പ്രശ്നം തുടങ്ങി, മനസ്സിൽ തട്ടിയാണ് ഡയലോഗ് പറഞ്ഞത്

    |

    ബിഗ് ബോസ് സീസൺ 3 ലെ ശക്തയായ മത്സരാർഥിയാണ് ഭാഗ്യലക്ഷ്മി. മത്സരം എന്താണെന്നും ഹൗസിനുളളിൽ എങ്ങനെ നിൽക്കണമെന്നും കൃത്യമായി അറിഞ്ഞതിന് ശേഷമാണ് താരം ഷോയിൽ എത്തിയിരിക്കുന്നത്. അത് ഭാഗ്യലക്ഷ്മിയുടെ പെരുമാറ്റത്തിൽ നിന്ന് വ്യക്തവുമാണ്. ഷോ അതിന്റെ 50ാം ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ മത്സരവും കഠിനമാകുകയാണ് പ്രായവ്യത്യാസം നോക്കാതെ എല്ലാവരും ഒരു പോലെ ഫൈറ്റ് ചെയ്യുകയാണ്. ഭാഗ്യലക്ഷ്മിയും ഗെയിമിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാതെ മുന്നോട്ട് പോകുകയായിരുന്നു.

    ഹോട്ട്ലുക്കിൽ ചിത്രത്തിന് പോസ് ചെയ്ത നടി, ചിത്രം കാണൂ

    മുൻഭർത്താവ് രമേശിന്റെ വിയോഗം ഭാഗ്യലക്ഷ്മിയെ അടുമുടി തളർത്തിയിട്ടുണ്ട്. രണ്ട് പേരും നിയമപരമായി വേർപിരിഞ്ഞിട്ട് വർഷങ്ങളായെങ്കിലും നിറ കണ്ണുകളോടെയാണ് വിയോഗത്തെ കുറിച്ച് ഭാഗ്യലക്ഷ്മി കേട്ടത്. കൺഫെഷൻ റൂമിലേയ്ക്ക് വിളിപ്പിച്ചതിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് ഇവരുടെ ഒന്നിച്ചുള്ള പഴയ ജീവിത്തെ കുറിച്ചുള്ള കഥയാണ്. പ്രണയവിവാഹമായിരുന്നെങ്കിലും പിന്നീട് ഇരുവരും പൂർണ്ണ മനസോട് വേർപിരിയുകയായിരുന്നു. പിന്നീട് രണ്ട് മക്കളേയും കൊണ്ട് ഒറ്റയ്ക്ക് ജീവിക്കുകയായിരുന്നു. ഇപ്പോഴിത വൈറലാകുന്നത് ഭാഗ്യലക്ഷ്മി വനിതയ്ക്ക് നൽകിയ അഭിമുഖമാണ്. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രവും അന്നത്തെ ജീവിതവും തമ്മിൽ ബന്ധമുണ്ടായിരുന്നു എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

    ജീവിതത്തിലെ വെല്ലുവിളി

    ഏതെങ്കിലും കഥാപാത്രത്തിന് ഡബ് ചെയ്യുമ്പോൾ ജീവിതത്തില്‍ കടന്നുപോയ വഴികളെന്ന് തോന്നിയോ? എന്നുള്ള ചോദ്യത്തിനായിരുന്നു മറുപടി. എന്റെ ഏറ്റവും വലിയ ഭാഗ്യം അന്നൊക്കെ വർഷത്തിൽ 120 - 130 സിനിമകൾ ചെയ്തിരുന്നു. അപ്പോൾ എനിക്ക് എന്നെ കുറിച്ച് ആലോചിക്കാനൊന്നും നേരമില്ല. ഫുൾ ടൈം ഡബ്ബ് ചെയ്തുകൊണ്ടിരിക്കുന്നു. രാത്രി വന്ന് ക്ഷീണിച്ച് കിടന്നുറങ്ങുന്നു. ഒരിക്കൽ പോലും സിനിമയും ജീവിതവും കൂട്ടിക്കലർത്തി ചിന്തിക്കാനുള്ള നേരമില്ലായിരുന്നു. കാരണം, ഞാൻ അത്രമാത്രം ആസ്വദിക്കുകയായിരുന്നു ഈ ജോലി.

    ദാമ്പത്യത്തിലെ പ്രശ്നം

    ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ദാമ്പത്യത്തിൽ ഒരു വലിയ പ്രശ്നം വന്നത്. നമ്മളതിൽ നിന്ന് ഇറങ്ങി വരുന്നു. സ്വാഭാ വികമായിട്ടും ഭയം മനസ്സിലുണ്ട്. ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് രണ്ടു കുട്ടികളെ വച്ച് ജീവിക്കാൻ പറ്റുമോയെന്ന്. ആ സമയം നമ്മൾ നമ്മളിലേക്ക് ഒന്നു തിരിഞ്ഞു നോക്കുന്നു. തുടക്കം മുതൽ. ഒരിക്കലും ഫിലിം ഇൻഡസ്ട്രിയിൽ ആരോടും ഞാൻ പറഞ്ഞിട്ടില്ലായിരുന്നു. ഞാൻ വളർന്നത് ഓർഫനേജിലായിരുന്നുവെന്നോ ഒന്നും. കാരണം, എനിക്ക് എന്നെക്കുറിച്ച് ഒരു സിംപതി ഒന്നും തോന്നേണ്ട കാര്യമില്ലായിരുന്നു.

    നേരിട്ട പ്രശ്നം

    പിന്നെ ഒറ്റയ്ക്ക് മക്കളുമായി താമസിക്കുന്ന സമയം. പൊതുവെ ഒറ്റയ്ക്ക് ഒരു സ്ത്രീക്ക് ജീവിക്കാൻ പറ്റില്ലെന്ന് നമ്മുടെ സമൂഹം ഒരു പെണ്ണിനെ പറഞ്ഞു പഠിപ്പിച്ചു വച്ചിരിക്കുന്നു. അങ്ങനെയാണെങ്കിൽ എന്റെ ജീവിതത്തിൽ ഞാൻ ഇവിടെ വരെ എത്തിയത് ആരുടെയും സഹായം ഇല്ലാതെയല്ലേ എന്ന് ചിന്തിച്ചു. അച്ഛനുണ്ടാവേണ്ട പ്രായത്തിൽ അച്ഛനുണ്ടായിട്ടില്ല. സഹോദരങ്ങൾ ഉണ്ടാകേണ്ട സമയത്ത് സഹോദരങ്ങളും ഉണ്ടായിട്ടില്ല. ആരും ഉണ്ടായിരുന്നില്ല. എന്നിട്ടും ഞാൻ ഇവിടം വരെ എത്തിയില്ല. അങ്ങനെയാണ് ഞാൻ പുസ്തകം എന്ന സംഗതിയിലേക്ക് വരുന്നത്.

    Recommended Video

    അടൂർ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ഭാഗ്യലക്ഷ്മി | filmibeat Malayalam
    സിനിമയിലെ ഡയലോഗ്


    ചിന്താവിഷ്ടയായ ശ്യാമള ചെമ്പോൾ കുടുംബ ജീവിതത്തിൽ സംഘർഷം തുടങ്ങിയ സമയമായിരുന്നു. ആ സിനിമയിലെ ഒരുപാട് ഡയലോ ഗുകൾ പറയുമ്പോൾ മനസ്സിൽ തട്ടിയാണ് ഞാൻ പറഞ്ഞിട്ടു ള്ളത്. അത് ഒരു പരിധി വരെ ഞാൻ ഞാനായിട്ട് നിന്നു തന്നെ ശബ്ദം കൊടുത്ത സിനിമയാണ് അതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പക്ഷേ' എന്ന ചിത്രത്തിലെ പ്രണയമാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രണയം. അന്നത് ഡബ്ബ് ചെയ്യു മ്പോൾ അത്തരം അനുഭവങ്ങളൊന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലായിരുന്നു. എങ്കിൽ കൂടി അതിലെ ഡയലോഗുകൾ എന്നിൽ വേദനയുണർത്തി. ആ സിനിമയിൽ മൂന്ന് പ്രാവശ്യം നായകനും നായികയും തമ്മിൽ പിരിയുന്നുണ്ട്. അതിൽ ശോഭനയുടെ കഥാപാത്രം എപ്പോഴും പറയുന്നൊരു ഡയലോഗ് ഉണ്ട്. നമുക്ക് മാത്രമല്ലേ ബാലേട്ടാ ഇങ്ങനെ ചെയ്യാൻ പറ്റുളൂ. അത്തരം പ്രണയം ഒരിക്കലും മരിക്കില്ല

    English summary
    Bigg Boss Malayalam Season 3 Fame Bhagyalakshmi About Her Family Issues,old interview Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X