കല്യാണം അത് വെറുമൊരു വാക്കല്ല; ആ ഒരു ദിവസം കൊണ്ട് പെണ്‍കുട്ടിയുടെ ജീവിതം മാറുകയാണെന്ന് ഡിംപല്‍ ഭാല്‍
ബിഗ് ബോസ് മൂന്നാം സീസണിലൂടെ ജനപ്രീതി നേടിയെടുത്ത താരമാണ് ഡിംപല്‍ ഭാല്‍. അതുവരെ ഡിംപലിനെ കുറിച്ച് കാര്യമായി അറിയാത്ത ആളുകളെല്ലാം അവരുടെ ആരാധകരായി മാറി. മണിക്കുട്ടനും ഡിംപലും തമ്മിലുള്ള സൗഹൃദമാണ് അതിലേറ്റവും ശ്രദ്ധേയമായത്. പുറത്തിറങ്ങയിതിന് ശേഷം തന്റെ വിശേഷങ്ങളെല്ലാം ഡിംപല്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ചില ടെലിവിഷന്‍ ഷോ കളിലും താരം സാന്നിധ്യം അറിയിച്ച് കഴിഞ്ഞു.
അതേ സമയം ഡിംപലിന്റെ വിവാഹമെന്നാണ്, വിവാഹം കഴിക്കുന്നില്ലേ എന്നൊക്കെ ചോദിച്ചാല്‍ അതിനെ പറ്റി ഒത്തിരി പറയാനുണ്ടാകും. ഇപ്പോഴിതാ മഹിളാരത്‌നം മാഗസിന് നല്‍കിയ പ്രതികരണത്തിലൂടെ വിവാഹത്തെ കുറിച്ചുള്ള തന്റെ സങ്കല്‍പ്പത്തെ കുറിച്ചും മറ്റ് പെണ്‍കുട്ടികളുടെ ധാരണകളെ പറ്റിയുമൊക്കെ ഡിംപല്‍ സംസാരിച്ചിരിക്കുകയാണ്. താരത്തിന്റെ വാക്കുകളിങ്ങനെ..

കല്യാണം അത് വെറുമൊരു വാക്കല്ല എന്നാണ് ഡിംപല്‍ പറയുന്നത്..
'കല്യാണം എന്നത് ഒരു വാക്കല്ല. ഒരു പുതിയ ജീവിതത്തിലേക്കുള്ള യാത്രയാണ്. കല്യാണം നടക്കുന്ന ഒരു ദിവസം കൊണ്ട് പെണ്‍കുട്ടിയുടെ ജീവിതം മാറുകയാണ്. ആ ഒരു നല്ല ദിവസം സെലിബ്രേറ്റ് ചെയ്യാനായി പെണ്‍കുട്ടികള്‍ ആവേശഭരിതരാകും. വസ്ത്രത്തിന്റെ കാര്യത്തിലും ആഭരണങ്ങളുടെ കാര്യത്തിലും മേക്കപ്പ്, ഹെയര്‍ സ്‌റ്റൈല്‍, തുടങ്ങി എല്ലാ കാര്യത്തിലും ആ സ്‌പെഷ്യല്‍ ദിവസം ആഘോഷമാക്കാന്‍ അവര്‍ തയ്യാറെടുക്കും.

കല്യാണം എന്ന വാക്ക് പറയുന്നതിനെക്കാള്‍ എനിക്കിഷ്ടം 'ഒരു പുതിയ ജീവിതം എന്ന' വാക്ക് പറയാനാണ്, ഈശ്വര സാന്നിധ്യത്തില്‍ വരനും വധുവും ഒപ്പിടുന്നതോടെ ഒരാള്‍ ഭര്‍ത്താവും ഒരാള്‍ ഭാര്യയുമായി മാറുകയാണ്. അതിന് ശേഷം നമ്മളങ്ങനെ ജീവിക്കും. ജീവിച്ച് കാണിക്കും എന്നുള്ളതാണ് കല്യാണം എന്ന വാക്കിന്റെ അര്‍ഥം.

കല്യാണദിനത്തില്‍ നമ്മള്‍ കാണിക്കുന്ന ഇതേ ഒരുക്കവും ഇതേ മനസും ഇതേ സന്തോഷവും തുടരണം. പുതിയ ജീവിതത്തില്‍ പുതിയ അനുഭവങ്ങളാകും, പുതിയ സാഹചര്യങ്ങളാകും, പുതിയ പാഠങ്ങള്‍ പഠിക്കാനുണ്ടാകും. വിവാഹദിവസത്തെ ഒരുക്കവും സന്തോഷവും നല്‍കുന്നത് ധന്യമായ പുതിയ ജീവിതത്തിന്റെ അടയാളങ്ങളാണ് ഓര്‍മ്മകളാണ്. നന്മകളാണ് എന്നും' ഡിംപല്‍ ഭാല്‍ പറയുന്നു.
Recommended Video

ഭാല്‍ കുടുംബത്തില്‍ ജനിച്ച മൂന്ന് സഹോദരില്‍ ഒരാളാണ് ഡിംപല്‍ ഭാല്‍. ബിഗ് ബോസിലേക്ക് എത്തിയിന് ശേഷമാണ് ഡിംപലിനെ പറ്റിയുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിഞ്ഞത്. മാത്രമല്ല പിതാവിനെ പറ്റി വാതോരാതെ സംസാരിക്കാറുള്ള ഡിംപലിന് പപ്പയുടെ വേര്‍പാടുണ്ടാവുന്ന ഷോ യില്‍ വെച്ചാണ്. പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം പുറത്ത് വന്ന് തിരിച്ചെത്തിയാണ് ഫൈനലിസ്റ്റായി ഡിംപല്‍ തിരഞ്ഞെടുക്കപ്പെട്ടത്. ടൈറ്റിൽ വിന്നറാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മൂന്നാം സ്ഥാനമാണ് ഡിംപൽ നേടിയെടുത്തത്. ശേഷം മോഡലിങ്ങിലും മറ്റുമൊക്കെയായി സജീവമായി തുടരുകയാണ് താരം.


Click it and Unblock the Notifications