For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അയാളൊരു ചാരിറ്റി തട്ടിപ്പുകാരനാണെന്ന് താരങ്ങൾ വെച്ച് കാച്ചുന്നു, പക്ഷേ ക്ലൈമാക്സ് മാറി പോയെന്ന് കിടിലം ഫിറോസ്

  |

  ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ മത്സരിച്ച് വലിയൊരു വിഭാഗം ആരാധകരെ നേടി എടുത്ത താരമാണ് കിടിലം ഫിറോസ്. വിജയ സാധ്യത ഏറെ ഉണ്ടായിരുന്ന ശക്തനായ മത്സരാര്‍ഥി കൂടിയായിരുന്നു ഫിറോസ്. ബിഗ് ബോസില്‍ നിന്നും പറഞ്ഞ തന്റെ സ്വപ്‌നങ്ങളില്‍ പലതും അദ്ദേഹം പുറത്ത് വന്നതിന് ശേഷം നേടി എടുത്തിരുന്നു. ഇപ്പോഴിതാ വോയിസ് ഓഫ് കിടിലം എന്ന പേരില്‍ ഫിറോസിന്റെ ആരാധകര്‍ ചേര്‍ന്ന് ഒരു ചാരിറ്റി ഓര്‍ഗനൈസേഷന്‍ ആരംഭിച്ചിരിക്കുകയാണ്. അതിനെ കുറിച്ചുള്ള കാര്യങ്ങളാണ് താരമിപ്പോള്‍ പറയുന്നത്.

  VOK
  അക്ഷരനക്ഷത്രം.
  സീന്‍ 1- ഒരാള്‍ ഒരു ടിവി ഷോ യില്‍ പോകുന്നു. അയാളെ സപ്പോര്‍ട്ട് ചെയ്യാന്‍ കുറെയേറെപ്പേര്‍ വന്നു ചേരുന്നു.
  സീന്‍ 2- അഹങ്കാരിയായ, വീരവാദക്കാരനായ, ഒരു ജോലിയും ചെയ്യാതെ ചുമ്മാ വിശ്രമിക്കുന്ന, ഇഷ്ട താരങ്ങളെ പുകഴ്ത്താത്ത, അച്ചടി ഭാഷ സംസാരിക്കുന്ന അയാളെ വെറുക്കുന്ന ഒരുപാടു പേര്‍ സൃഷ്ടിക്കപ്പെടുന്നു.
  സീന്‍ 3- അയാളൊരു ചാരിറ്റി തട്ടിപ്പു വീരനാണ് എന്ന് ഇഷ്ട താരങ്ങള്‍ സ്‌ക്രീനില്‍ വച്ച് കാച്ചുന്നു. അയാള്‍ക്കെതിരെ നില്‍ക്കുന്ന, മറ്റു കുറേ പ്രിയതാരങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ അയാളെ സപ്പോര്‍ട് ചെയ്തു നില്‍ക്കുന്ന കൂട്ടായ്മയെ ചന്നം പിന്നം കളിയാക്കുന്നു. കുടുംബാംഗങ്ങളെ പോലും കടന്നാക്രമിക്കുന്നു.
  സീന്‍ 4- ഗെയിം കഴിയുന്നു. അല്‍പസ്വല്‍പം അസ്വാരസ്യങ്ങള്‍. അയാളിറങ്ങി സ്വപ്നങ്ങളുടെ പിറകെ പോകുന്നു - കേരളത്തിലെ ആദ്യ 'സനാഥാലയം' പണിതുയര്‍ത്തുന്നു.പരസ്പര വിഷയങ്ങളൊക്കെ നേരിട്ടും അല്ലാതെയും മത്സരാര്‍ത്ഥികളും, ആര്‍മിക്കാരുമൊക്കെ പറഞ്ഞു തീര്‍ക്കുന്നു. ശുഭം!

  kidliam

  (പക്ഷേ ക്ലൈമാക്‌സ് അതാണെന്ന് കരുതിയ ഒരുപാടു പേര്‍ക്ക് തെറ്റി കഥ അവിടെയാണ് ആരംഭിച്ചത്) ക്ലൈമാക്‌സ് - അയാളോടൊപ്പം നിന്ന്, അയാള്‍ക്കായി തെറിവിളി കേട്ട, അധിക്ഷേപിക്കപ്പെട്ട, കരഞ്ഞ, മനസ് മരവിച്ചു പോയ ഒരു കൂട്ടം ചെറുപ്പക്കാര്‍ VOICE OF KIDILAM എന്നൊരു ചാരിറ്റി ഓര്‍ഗനൈസേഷന്‍ രൂപീകരിക്കുന്നു. VOK ന്റെ വാക്ക് എന്ന മുദ്രാവാക്യത്തെ അത് ചേര്‍ത്ത് പിടിക്കുന്നു! വൃദ്ധ സദനങ്ങളില്‍ ഭക്ഷണം വിളമ്പുന്നു. കഴിഞ്ഞില്ല, ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു കൊച്ചു ഭൂമികയില്‍ ജോസച്ചന്‍ എന്ന വലിയ മനുഷ്യന്‍ കാലങ്ങളായി വളര്‍ത്തുന്ന എച്ച്‌ഐവി ബാധിച്ച മിടുക്കരും മിടുക്കികളുമായ 44 മക്കളുടെ വിദ്യാഭ്യാസം VOK എന്ന കൂട്ടായ്മ ഏറ്റെടുക്കുന്നു!

  ഉഗ്രൻ ഹണിമൂണ്‍ പ്ലാനുമായി ആലീസും സജിനും, ഇവരുടെ പുതിയ വിശേഷങ്ങൾ ഇങ്ങനെ...

  kidliam

  അവഹേളിച്ചവരുടെ മുഖത്ത് നോക്കി ആ 44 എച്ച്‌ഐവി പോസിറ്റീവ് ആയ മക്കള്‍ നിഷ്‌കളങ്കമായി ചിരിക്കുന്നു. ഒപ്പം താനെ സേര്‍ന്ത ഈ കൂട്ടവും. അത്രമേല്‍ പ്രിയപ്പെട്ട കൂടെപ്പിറപ്പുകളെ, എത്രയോ ചാരിതാര്‍ഥ്യത്തോടെയാണ് ഞാനാ വേദിയില്‍ നിന്നത് എന്നറിയുമോ? ആ നാല്‍പതിനാല്‍ മക്കളുടെ വിദ്യാഭ്യാസ സഹായം ആദ്യം നല്‍കി ഉദ്ഘാടനം ചെയ്തത് എന്റെ കുഞ്ഞു മാലാഖ കുഞ്ഞുങ്ങളാണ് എന്നതു കൊണ്ട് മാത്രമല്ല. ഇത്രമേല്‍ അക്രമിക്കപ്പെട്ടിട്ടും നിങ്ങള്‍ പ്രവര്‍ത്തികമാക്കിയ ഈ നന്മ കണ്ടിട്ടാണ്! സ്‌നേഹം മാത്രം നിറഞ്ഞ കുറേ മനുഷ്യര്‍ ഇഷ്ടം മാത്രം നിറഞ്ഞ കുറേ കുരുന്നുകളുടെ വിദ്യാഭ്യാസത്തെ ഏറ്റെടുത്തിരിക്കുന്നു.

  സുമിത്രയേയും മക്കളേയും തമ്മിൽ തല്ലിക്കാൻ പുതിയ നീക്കങ്ങളുമായി ഇന്ദ്രജ!

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  ഒരു ടിവി ഷോ അതിൻ്റെ വഴിക്കു പോയിട്ടും പോകാതെ എനിക്കൊപ്പം സഞ്ചരിച്ച ഒരു ജനത ഒരു ലക്ഷം രൂപയോളം വരുന്ന പഠനോപകരണങ്ങളാണ് നമുക്കവിടെ എത്തിച്ചു നല്‍കാനായത് ഒരുപാട് അഭിമാനം VOK യുടെ ഓരോ അംഗങ്ങളോടും. അന്നു പറഞ്ഞത് ആവര്‍ത്തിക്കുന്നു. മരിക്കുവോളം നമ്മള്‍ ഒരുമിച്ചുണ്ടാകും .
  എനിക്ക് നിങ്ങളും നിങ്ങള്‍ക്ക് ഞാനും എന്ന നിലയിലല്ല! നിങ്ങള്‍ക്കൊപ്പം ഞാനും ഒരുമിച്ചു സമൂഹത്തോടൊപ്പം എന്ന നിലയില്‍ ഇനിയുമിനിയും ഒരുപാടൊരുപാട് നന്മകള്‍ ചെയ്യാന്‍, ഒറ്റക്കെട്ടായി നമ്മള്‍ VOK- അത്രമേല്‍ ഇഷ്ടം ,ബഹുമാനം നിങ്ങളോട് പരക്കട്ടെ പ്രകാശം...

  English summary
  Bigg Boss Malayalam Season 3 Fame Kidilam Firoz About How His Costar Responds To His Charity
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X