twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോകത്ത് ഏറ്റവും വലിയ സന്തോഷം എന്താണെന്ന് അറിയാമോ? പണമോ പ്രശസ്തിയോ അല്ല, മറുപടി പറഞ്ഞ് കിടിലം ഫിറോസ്

    |

    ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ശക്തനായ മത്സരാര്‍ഥിയായിരുന്നു കിടിലം ഫിറോസ് എന്ന് അറിയപ്പെടുന്ന ഫിറോസ് എ അസീസ്. ടൈറ്റില്‍ വിന്നറാവാനുള്ള ഏറെ സാധ്യകള്‍ ഉണ്ടായിരുന്ന മത്സരാര്‍ഥിയാണ് ഫിറോസ്. ബിഗ് ബോസില്‍ ആയിരിക്കവേ തനിക്കൊരു അനാഥാലയം പണിയണമെന്ന ആഗ്രഹം താരം വ്യക്തമാക്കിയിരുന്നു. ആ വാക്ക് പാലിച്ച് കൊണ്ട് സനാഥാലയം എന്ന പേരിലൊരു വീട് ഒരുക്കുകയും ചെയ്തു. ക്യാന്‍സര്‍ രോഗികളായവര്‍ക്ക് ആശ്വാസം പകരാമെന്ന രൂപത്തിലാണ് സനാഥാലയം പൂര്‍ത്തിയാക്കിയത്.

    കാറിനുള്ളിലും ഫോട്ടോഷൂട്ടാവാം, നടി ലാവണ്യ ത്രിപാഠിയുടെ കിടിലൻ ഫോട്ടോസ്

    ഫിറോസിന്റെ മാതൃകാപരമായ ജീവിതം ഏറെ പ്രശംസകള്‍ നേടി കൊടുക്കകുയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷം തരുന്ന കാര്യം എന്താണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച പുത്തന്‍ കുറിപ്പില്‍ പണമോ പ്രശസ്തിയോ ഒന്നും സന്തോഷം നേടി തരണമെന്നില്ലെന്ന് പറയുകയാണ് ഫിറോസ്. താരത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

    ലോകത്ത് ഏറ്റവും വലിയ സന്തോഷം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?

    'ലോകത്ത് ഏറ്റവും വലിയ സന്തോഷം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? പണമല്ല, ഞാനതൊരുപാട് തേടി നടന്നിട്ടുണ്ട്. ഒരുപാട് സ്വരുക്കൂട്ടുകയും ചെയ്തിട്ടുണ്ട്. ഒക്കെയും നഷ്ടമാകലും അനുഭവിച്ചിട്ടുണ്ട്! പണം തേടി നടന്നപ്പോഴോ പണം ഒരുപാട് കയ്യില്‍ വന്നപ്പോഴോ പണം നഷ്ടമായപ്പോഴോ സന്തോഷമോ, സമാധാനമോ ഉണ്ടായിരുന്നില്ല. പ്രശസ്തിയോ, കുപ്രസിദ്ധിയോ അല്ല. ഞാന്‍ രണ്ടിലൂടെയും കടന്നുപോയിട്ടുണ്ട്. രണ്ടും സന്തോഷമോ സമാധാനമോ നല്‍കിയില്ല. അഭിനന്ദനമോ, വിമര്‍ശനമോ അല്ല. അതിലൂടെയും കടന്നു പോയിട്ടുണ്ട്. ഒരുപാട് അഭിനന്ദനങ്ങള്‍ വരുമ്പോള്‍ വരാനിരിക്കുന്ന വിമര്‍ശനങ്ങള്‍ ആ സന്തോഷത്തെ കെടുത്തും.

    രക്ത ബന്ധങ്ങളോ, വ്യക്തി ബന്ധങ്ങളോ അല്ല

    ഒരുപാട് വിമര്‍ശനങ്ങള്‍ വരുമ്പോള്‍ സമാധാനത്തെ അത് നശിപ്പിക്കുകയും ചെയ്തേക്കും. രക്ത ബന്ധങ്ങളോ, വ്യക്തി ബന്ധങ്ങളോ അല്ല! ബന്ധമേതും പച്ച മനുഷ്യര്‍ തമ്മിലുള്ളതാണ്. എല്ലായ്പോഴും സന്തോഷവും സമാധാനവും ഉള്ള കുടുംബം, പ്രണയം, മക്കള്‍, സൗഹൃദങ്ങള്‍ എന്നതൊക്കെ സിനിമയില്‍ മാത്രമുള്ള കാഴ്ചകളാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ അതൊരുപക്ഷേ ചിലപ്പോള്‍ ലളിതവും, മിക്കപ്പോഴും സങ്കീര്‍ണവും, പലപ്പോഴും ശാന്തവും, ഒരുപാടു സങ്കടങ്ങളും, കുറച്ചേറെ സന്തോഷങ്ങളും ആയേക്കും.

    എല്ലായിപ്പോഴും സന്തോഷവും സമാധാനവും അല്ല

    എല്ലായിപ്പോഴും സന്തോഷവും സമാധാനവും അല്ല. മത്സര വിജയങ്ങളോ, പരാജയങ്ങളോ അല്ല. ഓരോ മത്സരവും സമാധാനക്കേടാണ് സൃഷ്ടിക്കുക. ഓരോ വിജയങ്ങളും താത്കാലിക സന്തോഷങ്ങളും തൊട്ടടുത്ത നിമിഷം മുതല്‍ പരാജയപ്പെട്ടുകൂടാ എന്ന സമാധാനക്കേടുമാണ്. വിജയിയുടെ ഓരോ നീക്കവും ജനം ശ്രദ്ധിക്കും. അവനൊന്ന് പിഴച്ചാലോ, അവനൊന്നും ചെയ്യാതിരുന്നാലോ ചോദ്യം ചെയ്യപ്പെടും. പരാജിതന്റെ ഓരോ നിമിഷവും സമാധാനക്കേടാണ്. ഈ രണ്ടവസ്ഥകളിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്.

    അവിടെയാണ് സിന്ധുവെന്ന ഭാര്യയുടെ വിജയം; ഭർത്താവിൻ്റെ രാഷ്ട്രീയം നോക്കി ട്രോളിയവരെ ചങ്കൂറ്റത്തോടെ നേരിട്ട സ്ത്രീഅവിടെയാണ് സിന്ധുവെന്ന ഭാര്യയുടെ വിജയം; ഭർത്താവിൻ്റെ രാഷ്ട്രീയം നോക്കി ട്രോളിയവരെ ചങ്കൂറ്റത്തോടെ നേരിട്ട സ്ത്രീ

    ലോകത്ത് ഏറ്റവും വലിയ സന്തോഷം ഇതാണ്

    ലോകത്ത് ഏറ്റവും വലിയ സന്തോഷം എന്നാല്‍ എന്നെ സംബന്ധിച്ച് നമ്മളുമായി ഒരു ബന്ധവുമില്ലാത്ത ഒരു മനുഷ്യന്‍ നമ്മള്‍ കാരണം സന്തോഷിക്കല്‍ മാത്രമാണ്. മുന്‍പരിചയമില്ലാത്ത ഒരു മുഖം സന്തോഷം കൊണ്ട് നിറയുന്നത് കാണലാണ്. ആ ഒരു ചിരിക്കായി അവര്‍ക്കാവുന്നത് ചെയ്യുന്നു എന്ന തോന്നലാണ്. സന്തോഷം വിയര്‍പ്പാണ്. ഒരു നിമിഷം മാറ്റിവയ്ക്കാതെ മറ്റുള്ളവര്‍ക്കായി ജീവിക്കലാണ്. സമാധാനം എന്നത് സമ്പാദ്യം അര്‍ഹതപ്പെട്ട സഹജീവികളെ കണ്ടെത്തി അത് വീതിച്ചു കഴിഞ്ഞു ആവശ്യമുള്ളത് മാത്രമാണ് സ്വന്തം കയ്യില്‍ എന്ന് ഉറപ്പു വരുത്തല്‍ ആണ്.

    പ്രതിസന്ധിയില്‍ കൂടെ നിന്നത് അമ്മ, ആ ബന്ധത്തിന്റെ മൂല്യം തിരിച്ചറിയുന്നത് അപ്പോള്‍; മംമ്ത പറയുന്നുപ്രതിസന്ധിയില്‍ കൂടെ നിന്നത് അമ്മ, ആ ബന്ധത്തിന്റെ മൂല്യം തിരിച്ചറിയുന്നത് അപ്പോള്‍; മംമ്ത പറയുന്നു

    Recommended Video

    ആ സത്യം ദുൽഖർ പറയുന്നു.. വാപ്പച്ചിയോട് മുട്ടാൻ എനിക്കാവില്ല | Filmibeat Malayalam
    ഭൂമിയില്‍ പരക്കട്ടെ പ്രകാശം

    നിങ്ങള്‍ എത്ര സമ്പാദിക്കുന്നുവോ അത്രയും സമാധാനക്കേടും നിങ്ങള്‍ സമ്പാദിക്കുന്നു. നിങ്ങളെത്ര നല്‍കുന്നുവോ? അത്രയും സമാധാനവും നിങ്ങള്‍ക്ക് നല്‍കപ്പെടുന്നു. ഒരു പൊതിച്ചോറ്. ഒരു മനുഷ്യന്റെ ബസ് ടിക്കറ്റ്, വഴിയിലിരുന്ന ഒരാള്‍ക്കൊരു ചായ, അവശനായ ഒരു നായക്കോ, പൂച്ചക്കോ, പക്ഷികള്‍ക്കോ ഒരുരുള ഭക്ഷണം, ഒരു കുഞ്ഞിന്റെ വിദ്യാഭ്യാസ ചിലവ്, ഒരു മുതിര്‍ന്ന പൗരന്റെ കൈകള്‍ ചേര്‍ത്ത് റോഡ് ക്രോസ്സ് ചെയ്യിക്കല്‍, കാഴ്ചയ്ക്ക് പ്രശ്‌നമുള്ള ഒരാള്‍ക്കൊപ്പം അയാളുടെ ഊന്നു വടി ആയി മാറല്‍, കരയുന്ന ഒരാളോട് -പോട്ടെ, ശരിയാകും എന്ന് മൃദുവായൊരു വാക്ക്. അക്രമിക്കപ്പെടുന്നവര്‍ക്ക് ഒപ്പം നില്‍ക്കല്‍, അവഗണിക്കപ്പെടുന്നവരെ ചേര്‍ത്ത് നിര്‍ത്തല്‍, ഒരു ചിരി, ഇപ്പറഞ്ഞതിനപ്പുറം എന്ത് സന്തോഷമാണ്, സമാധാനമാണ്, ഭൂമിയില്‍? പരക്കട്ടെ പ്രകാശം, ഫിറോസ് എ അസീസ്...

    English summary
    Bigg Boss Malayalam Season 3 Fame Kidilam Firoz Write Up About Happiness Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X