'ഒന്നിൽ കൂടുതൽ റിലേഷൻഷിപ്പുണ്ടായിട്ടുണ്ട്... രണ്ടാമത്തെ റിലേഷൻഷിപ്പ് പോയത് ബർഗർ വാങ്ങി തരാതിരുന്നതുകൊണ്ട്'
ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ പ്രേക്ഷകരുടെ മനം കവർന്ന മത്സരാർഥികളിൽ ഒരാളാണ് റിതു മന്ത്ര. നടിയും മോഡലുമെല്ലാമായിരുന്നുവെങ്കിലും ബിഗ് ബോസിൽ എത്തിയതിന് ശേഷമാണ് റിതു പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പമാണ് ബിഗ് ബോസിലേക്ക് എത്തിയതെങ്കിലും കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് റിതു പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്. ഹൗസിൽ വെച്ച് റിതു പാടാറുണ്ടായിരുന്ന പാട്ടുകൾക്ക് ആരാധകർ ഏറെയാണ്.
ബിഗ് ബോസിനുശേഷം റിതുവിനോടുള്ള പ്രേക്ഷകരുടെ സ്നേഹത്തിന് കുറവൊന്നും വന്നിട്ടില്ല. അതുകൊണ്ട് തന്നെ റിതുവിന്റെ ഫോട്ടോകളും വീഡിയോകളും അതിവേഗത്തിൽ വൈറലാകാറുമുണ്ട്. അടുത്തിടെ ലാത്വിയയിൽ നടന്ന ലോക ജുജിറ്റ്‌സു ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്കായി രണ്ട് വെങ്കല മെഡലുകൾ നേടിയിരുന്നു റിതു. ലാത്വിയയില്‍ നടന്ന ലോക ജുജിറ്റ്‌സു ചാമ്പ്യന്‍ഷിപ്പിന് പോകുന്നതിനായി സ്‌പോണ്‍സര്‍ഷിപ്പ് ചെയ്തത് മമ്മൂട്ടിയായിരുന്നു.

ചാമ്പ്യന്‍ഷിപ്പില്‍ വിജയം നേടിയ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെച്ചിരുന്നു. ത്രിവര്‍ണ പതാകയേന്തിയുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇസ്രായേല്‍ ആയോധന കലയായ ക്രാവ് മാഗ ദേശീയ ചാമ്പ്യന്‍ഷിപ്പിലും റിതു പങ്കെടുത്തിരുന്നു. ബിഗ് ബോസിൽ പങ്കെടുത്തശേഷം നിരവധി യുവാക്കളെ റിതുവിന് ആരാധകരായി ലഭിച്ചിരുന്നു. ഹൗസിൽ വെച്ച് താരം തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
തനിക്ക് ഒരു പ്രണയമുണ്ടെന്ന് പറഞ്ഞിരുന്നുവെങ്കിൽ വ്യക്തിയുടെ പേരോ മറ്റ് വിവരങ്ങളോ താരം വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെ റിതുവിനോടൊപ്പമുള്ള ഒരു ചിത്രം നടനായ ജിയ ഇറാനി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും അത് വൈറലായി ചർച്ചയാവുകയും ചെയ്തിരുന്നു. റിതുവിന ചുംബിക്കുന്ന ചിത്രമായിരുന്നു അത്. ബിഗ് ബോസിൽ നിന്ന് പുറത്തുവന്ന ശേഷവും റിതു ഇതെക്കുറിച്ച് ഒന്നും പ്രതികരിച്ചില്ല.
ഇപ്പോഴിതാ ഗായകൻ എം.ജി ശ്രീകുമാർ അവതാരകനായ പറയാം നേടാമിൽ അതിഥിയായി എത്തി തന്റെ പ്രണയത്തെ കുറിച്ചെല്ലാം മനസ് തുറന്നിരിക്കുകയാണ് റിതു. ഇപ്പോൾ എനിക്ക് പ്രണയം ഒന്നുമില്ല. മുമ്പ് എനിക്ക് കുറച്ച് റിലേഷൻഷിപ്പുകളുണ്ടായിരുന്നു. ഒരെണ്ണത്തിൽ കൂടുതൽ ഉണ്ടായിരുന്നുവെന്ന് തന്നെ പറയാം. ഓരോ കാലഘട്ടത്തിൽ നമുക്ക് യോചിച്ചതെന്ന് കരുതി സംഭവിച്ചുപോയതാണ് അതൊക്കെ എന്ന് പറഞ്ഞാണ് റിതു സംസാരിച്ച് തുടങ്ങിയത്.
ശേഷം ആദ്യ റിലേഷൻഷിപ്പ് ബ്രേക്കപ്പായത് എന്തിനാണ് ചായ വാങ്ങി തരാഞ്ഞിട്ടാണോ എന്നാണ് എംജി ശ്രീകുമാർ തമാശ കലർത്തി റിതുവിനോട് ചോദിച്ചത്. അതിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു... എങ്ങനെയാണ് ഇതൊക്കെ മനസിലാവുന്നത്. ആദ്യത്തെ റിലേഷൻഷിപ്പ് കഴിഞ്ഞിട്ട് രണ്ട്, മൂന്ന് വർഷം കഴിഞ്ഞിട്ടായിരുന്നു രണ്ടാമത്തെ റിലേഷൻഷിപ്പ്. അത് പോയത് ബർഗർ വാങ്ങി തരാഞ്ഞിട്ടാണ്.

പിന്നീട് ഞാൻ റിലേഷൻഷിപ്പുകളിലേക്ക് പോകാതെ കരിയറിൽ ഫോക്കസ് ചെയ്യുകയാണ് ചെയ്തത്. ഇനി ഒരാൾ വന്നാൽ മനസിലാക്കി വരണം. ഇനി അധികം സമയം ഇല്ല. ഒരു പരീക്ഷണവും ജീവിതത്തിൽ നടത്താനുള്ള സമയം ഇനിയെന്റെ മുന്നിലില്ല. ഒരു പോയിന്റ് കഴിഞ്ഞാൽ പിന്നെ നമ്മൾ കരിയർ നോക്കണം. ഞാൻ ഇപ്പോൾ എന്റെ കരിയർ നോക്കുവാണ്. എന്റെ സ്വപ്നങ്ങൾക്ക് പിന്നാലെയാണ് എന്റെ യാത്ര.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം, ജോലി എന്നിവ വേണം. അത് കഴിഞ്ഞ് ഇഷ്ടമുള്ള ഒരാൾ വന്നാൽ കല്യാണം കഴിക്കണം. ഇല്ലെങ്കിലും കുഴപ്പം ഒന്നും ഇല്ല. ഞാൻ എന്റെ അമ്മയെ കണ്ടാണ് വളർന്നത്. അമ്മ ഒരു സിംഗിൾ പേരന്റാണെന്ന് പറഞ്ഞാണ് റിതു മന്ത്ര അവസാനിപ്പിച്ചത്.


Click it and Unblock the Notifications