തൊപ്പിവെച്ച് ബറോസ് ഗെറ്റപ്പിൽ സായി വിഷ്ണു, പുതിയ ലുക്ക് പുറത്ത്, കണ്ടതിൽ സന്തോഷമെന്ന് ആരാധകർ

പ്രേക്ഷകർ ഏറെ ആകാക്ഷയോടെയാണ് ബിഗ് ബോസ് സീസൺ 3 യുടെ ഫിനാലെയ്ക്കായി കാത്തിരുന്നത്. ഒരു മാസത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി വോട്ടിങ്ങിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. പ്രേക്ഷകരുടെ പ്രവചനം പോലെ മണിക്കുട്ടനാണ് സീസൺ 3 യുടെ കിരീടം ചൂടിയിരിക്കുന്നത്. സായി വിഷ്ണു, ഡിംപൽ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിരിക്കുന്നത്. റംസാൻ, അനൂപ്, കിടിലൻ ഫിറോസ്, ഋതു, നോബി എന്നിങ്ങനെയാണ് മറ്റുള്ള വിജയികൾ.

ബിഗ് ബോസ് ഷോയുടെ തുടക്കം പോലെ തന്നെ വൻ ആഘോഷമായിട്ടാണ് ഫിനാലെയും നടന്നിരിക്കുന്നത്. ആഗസ്റ്റ് 1 ന് ആയിരിക്കും ടിവിയിൽ ഷോ സംപ്രേക്ഷണം ചെയ്യുക. ഉടൻ തന്നെ ഷോയുടെ പ്രെമോ വീഡിയേ പുറത്തു വരും. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഇവരുടെ ചിത്രങ്ങളും രസകരമായ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

 സായിയുടെ പുതിയ ലുക്ക്

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് സായി വിഷ്ണുവിന്റെ പുത്തൻ ലുക്കാണ്. താരത്തിന്റെ പുതിയ ഗെറ്റപ്പ് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകകർ. ബിഗ് ബോസ് താരം മജ്സിയ ഭാനു, സൂര്യ എന്നിവർ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സായിയുടെ പുതിയ ലുക്ക് പുറത്ത് വന്നിരിക്കുന്നത്. അതേസമയം മറ്റ് ചിത്രങ്ങളോ വീഡിയോകളോ ഇതുവരെ വന്നിട്ടില്ല. സായിയും തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഫിനാലെ ചിത്രങ്ങൾ പുറത്ത് വന്നിട്ടില്ല.

സായിയുടെ വീഡിയോ

താടിയും മുടിയും നീട്ടി വളർത്തി വ്യത്യസ്ത ലുക്കിലുളള സായിയെ കാണുന്നത്. മജ്സിയ പങ്കുവെച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. സായിയെ കണ്ടതിലുള്ള സന്തോഷവും പ്രേക്ഷകർ പങ്കുവെയ്ക്കുന്നുണ്ട്. അങ്ങന സായിയെ ഒന്ന് കാണാൻ പറ്റി, സായിയെ എവിടേയും കണ്ടില്ല ഇപ്പാൾ കണ്ടതിൽ ഏറെ സന്തോഷം, യഥാർഥ വിജയി, സൂപ്പർ ലുക്ക് എന്ന് തുടങ്ങുന്ന കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സായ് എന്ന് കുറിച്ച് കെണ്ടാണ് വീഡിയോ ഭാനു പങ്കുവെച്ചിരിക്കുന്നത്.

പ്രധാന വേഷത്തിൽ സായി

മോഹൻലാലിന്റെ സ്വപ്ന ചിത്രമായ ബറോസിൽ ഒരു പ്രധാനവേഷത്തിൽ സായി എത്തുന്നുണ്ട്. ബിഗ് ബോസ് ഫിനാലെ വേദിയിലാകും ഔദ്യാഗിക പ്രഖ്യാപനം ഉണ്ടാവുക. ബറോസിനായുള്ള തയ്യാറെടുപ്പിലാണ് സായ് ഇപ്പോൾ . ചിത്രത്തിൽ വ്യത്യസ്തലുക്കിലാകും താരം എത്തുക. ഇപ്പോൾ പുറത്ത് വിടുന്ന റിപ്പോർട്ട് പ്രകാരം ആഗസ്റ്റ് 1 ന് ആകും ഫിനാലെ സംപ്രേക്ഷണം ചെയ്യുക എന്നാണ്. ഫിനാലെ ഷൂട്ട് അവസാനിച്ചിട്ടുണ്ട്.

ബറോസ്

നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ജിജോ പുന്നൂസ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൽ വിദേശ താരങ്ങളായ പാസ് വേഗയും സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വാസ്‌കോഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. നടൻ പൃഥ്വിരാജും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബറോസിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിട്ടുണ്ട്.

.

കടപ്പാട് , വീഡിയോ; മജ്സിയ ഭാനു ഇൻസ്റ്റഗ്രാം വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X