For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏറ്റവും അടുത്ത കൂട്ടുകാരി ചതിച്ചു; 3 ദിവസം അബ്‌നോര്‍മലായി പോയി, ബിഗ് ബോസിലെ പ്രണയത്തെ കുറിച്ചും സൂര്യ മേനോന്‍

  |

  ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലൂടെയാണ് സൂര്യ മേനോനെ മലയാളികള്‍ പരിചയപ്പെടുന്നത്. ആദ്യമായി വീഡിയോ ജോക്കിയായി തിളങ്ങിയ സൂര്യ മോഡലിങ് രംഗത്തും അഭിനയത്തിലുമൊക്കെ സജീവമാണിപ്പോള്‍. അതേ സമയം ബിഗ് ബോസിലേക്ക് പോയതിന് ശേഷം സഹമത്സരാര്‍ഥിയോട് തോന്നിയ പ്രണയം തുറന്ന് പറഞ്ഞതോടെ സൂര്യ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

  നിലനില്‍പ്പിന് വേണ്ടിയുള്ള ഗെയിം പ്ലാനാണെന്ന് പലരും പറഞ്ഞെങ്കിലും ആ വ്യക്തിയോട് ശരിക്കും ഇഷ്ടമായിരുന്നെന്നാണ് സൂര്യ പറയുന്നത്. ഇപ്പോള്‍ എല്ലാം അവസാനിപ്പിച്ച് സുഹൃത്തുക്കളായി കഴിയുകയാണ്. എന്നാല്‍ തന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ചതിച്ചതോടെ അബ്‌നോര്‍മല്‍ അല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്ന് പറയുകയാണ് സൂര്യയിപ്പോള്‍.

  വിമര്‍ശനങ്ങള്‍ വന്ന സമയത്ത് ഞാന്‍ ഒത്തിരി വിഷമിച്ചിട്ടുണ്ടെന്നാണ് അവതാരകന്റെ ചോദ്യത്തിന് സൂര്യയുടെ മറുപടി. ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴെക്കും ആളുകള്‍ എന്നെ കൂട്ടമായി ആക്രമിക്കാന്‍ കാത്ത് നില്‍ക്കുകയായിരുന്നു. അവരതിന് പറഞ്ഞ കാരണങ്ങളാണ് രസകരം. ഒറ്റയ്ക്കിരുന്ന് സംസാരിച്ചു, കണ്ണാടി നോക്കി സംസാരിച്ചു, പ്രാര്‍ഥിച്ചു ഇതൊക്കെയാണ് കാരണങ്ങളായി പലരും ചൂണ്ടി കാണിച്ചതെന്ന് ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കവേ സൂര്യ പറഞ്ഞു.

  Also Read: കല്യാണത്തിന്റെ അന്ന് കൂട്ടുകാരികള്‍ പറ്റിച്ചു; നടിമാരായ കൂട്ടുകാരുമായി പിണങ്ങിയതിനെ കുറിച്ച് നടി ഭാവന

  സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചൊക്കെ നമ്മള്‍ സംസാരിക്കാറുണ്ട്. പക്ഷേ ഒരു ആണ്‍കുട്ടി പെണ്‍കുട്ടിയെ പ്രൊപ്പോസ് ചെയ്താല്‍ അവന്‍ മാസ് ആവും. നേരെ മറിച്ച് പെണ്‍കുട്ടി ആണ്‍കുട്ടിയെ പ്രൊപ്പോസ് ചെയ്താല്‍ അവളൊരു പോക്ക് കേസ് എന്ന രീതിയിലാണ് കണ്ടുപിടിക്കുന്നത്. ഞാനെന്റെ ഇഷ്ടം പറഞ്ഞതിന്റെ പേരില്‍ മലയാളികള്‍ എന്നെ വളഞ്ഞിട്ട് ആക്രമിച്ചുവെന്ന് സൂര്യ പറയുന്നു.

  Also Read: ഭര്‍ത്താവിനെ ലിപ് ലോക് ചെയ്യാൻ സമ്മതിക്കില്ല; തന്റെയുള്ളിലെ കുശുമ്പ് കൊണ്ട് പറയുന്നതാണെന്ന് ഷഫ്‌നയും സജിനും

  എന്റെ മനസിലുള്ളത് ഞാന്‍ തുറന്ന് പറഞ്ഞു. അതൊരു ഗെയിം ഷോ ആയത് കൊണ്ട് എന്താണ് സത്യം എന്താണ് നുണ എന്ന് ആളുകള്‍ക്ക് മനസിലാക്കാനും ബുദ്ധിമുട്ടാണ്. ഇപ്പോള്‍ അദ്ദേഹവും ഞാനും നല്ല സുഹൃത്തുക്കളാണ്. ആ വ്യക്തി ഇപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതവുമായി മുന്നോട്ട് പോവുമ്പോള്‍ നമ്മളതിലേക്ക് വീണ്ടും വലിച്ചിഴയ്ക്കുന്നത് ശരിയല്ലല്ലോ. എല്ലാം ബിഗ് ബോസിന്റെ ഫ്‌ളോറില്‍ തന്നെ ഉപേക്ഷിക്കേണ്ടി വന്നുവെന്നും സൂര്യ കൂട്ടിച്ചേർത്തു.

  Also Read: ആ വേദന മനസിലാക്കാതെ വിധിക്കരുത്; ഭര്‍ത്താവുമായിട്ടുള്ള വേര്‍പിരിയല്‍ വാര്‍ത്തകളെ കുറിച്ച് നടി അനുശ്രീ

  ഞാന്‍ ഭയങ്കര നിഷ്‌കുവാണെന്ന് പലരും പറയും. പക്ഷേ ചെറിയ കാര്യത്തിനാണെങ്കില്‍ പോലും ഇമോഷണല്‍ ആവുന്ന ആളാണ് താനെന്ന് സൂര്യ പറയുന്നു. ഒരിക്കല്‍ എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നെ ഒന്ന് ചതിച്ചു. അത്ര വിശ്വസിച്ച് ഞാന്‍ ഒരു കാര്യം അവര്‍ക്ക് ചെയ്ത് കൊടുത്തിരുന്നു. പക്ഷേ തിരിച്ച് അതെനിക്ക് പണിയായിട്ടാണ് വന്നത്.

  അത് ഉള്‍കൊള്ളാന്‍ സാധിക്കാതെ വന്നതോടെ തലക്കറങ്ങി വീണു. പിന്നെ കുറച്ച് നാള്‍ ആശുപത്രിയിലായിരുന്നു. മൂന്ന് ദിവസം അബ്‌നോര്‍മല്‍ ആയിട്ടുള്ള അവസ്ഥയായി പോയി. അവളുടെ അടുത്ത് നിന്നും അങ്ങനൊരു ചതി പ്രതീക്ഷിച്ചില്ല. ഇപ്പോള്‍ സുഹൃത്തുക്കളെ നോക്കിയാണ് തിരഞ്ഞെടുക്കുന്നത്.

  English summary
  Bigg Boss Malayalam Season 3 Fame Soorya Menon Opens Up About A Bad Experience In Her Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X