പുതിയ സന്തോഷം പങ്കുവെച്ച് സൂര്യ, പ്രാർത്ഥനയും അനുഗ്രഹവും വേണം, സന്തോഷമായെന്ന് ആരാധകർ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സൂര്യ ജെ മേനോൻ. ബിഗ് ബോസ് സീസൺ 3ൽ എത്തുന്നതിന് മുൻപ് തന്നെ സൂര്യ തെന്നിന്ത്യൻ ബോളിവുഡ് സിനിമാ കോളങ്ങളിൽ ചർച്ചാ വിഷയമായിരുന്നു. ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചനുമായുളള രൂപസാദ്യശ്യമായിരുന്നു സൂര്യയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. താരത്തിന്റെ ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു സൂര്യ ബിഗ് ബോസ് ഷോയിൽ എത്തുന്നത്. മികച്ച പ്രേക്ഷക പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്.

ബിഗ് ബോസ് സീസൺ 3യുടെ ഫൈനലിൽ പ്രതീക്ഷിച്ചിരുന്ന മത്സരാർഥിയായിരുന്നു സൂര്യ. എന്നാൽ 91ാം ദിവസം മത്സരത്തിൽ നിന്ന് പുറത്ത് പോവുകയായിരുന്നു. ഏറെ വിമർശനങ്ങളും സൂര്യയ്ക്ക് കേൾക്കേണ്ടി വരന്നിരുന്നു. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം സൈബർ ആക്രമണവും നേരിടേണ്ടി വന്നിരുന്നു. സൂര്യയ്ക്കൊപ്പം മറ്റ് മത്സരാർഥികളും കൂടെയുണ്ടായിരുന്നു. സൂര്യ പിന്തുണച്ച് ഇവർ രംഗത്ത് എത്തുകയും ചെയ്തിരുന്നു

വിമർശനം

ബിഗ് ബോസ് ഹൗസിലെ സൂര്യയുടെ പ്രകടനമായിരുന്നു വിമർശനങ്ങൾ സൃഷ്ടിച്ചത്. ഷോയിൽ ഫേക്കായി നിൽക്കുന്നു എന്നതായിരുന്നു താരത്തിനെതിരെ ഉന്നയിച്ച ആരോപണം. എന്നാൽ ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷവും സൂര്യയിൽ പ്രകടമായ മാറ്റം കണ്ടിരുന്നില്ല. ഹൗസിൽ കണ്ടത് പോലെ തന്നെ വളരെ സെൻസിറ്റീവായിരുന്നു താരം. തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങളോട് വളരെ വൈകാരികമായിട്ടായിരുന്നു പ്രതികരിച്ചിരുന്നത്

സോഷ്യൽ മീഡിയയിൽ നിന്ന്  ഇടവേള

സൈബർ ആക്രമണം കടുത്തതോടെ സോഷ്യൽ മീഡിയയിൽ നിന്ന് സൂര്യ കുറച്ച് കാലം മാറി നിന്നിരുന്നു. വളരെ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് സൂര്യ ഒരു ചെറിയ ഇടവേള എടുത്തത്. എന്നിട്ടും താരത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. സൂര്യയെ പിന്തുണച്ച് കിടിലൻ ഫിറോസും ഋതുവും മജ്സിയയും രംഗത്ത് എത്തിയിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷംവീണ്ടു സോഷ്യൽ മീഡിയയിൽ സജീവമാവുകയായിരുന്നു. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം പങ്കുവെയ്ക്കാറുണ്ട്.

ആദ്യ സിനിമ

ഇപ്പോഴിത പുതിയ വിശേഷ പങ്കുവെച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. സൂര്യ ആദ്യമായി കഥ എഴുതി അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കാൻ പോകുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെച്ച് കൊണ്ടാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്. എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രഹവും കൂടെയുണ്ടാകണമെന്നും സൂര്യ പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...ങ്ങനെ ഒരു സ്വപ്നം കൂടി ഈശ്വരൻ യാഥാർഥ്യം ആക്കി തരുന്നു. ഞാൻ ആദ്യമായി കഥ എഴുതി അഭിനയിക്കുന്ന തമിഴ് പടത്തിന്റെ ആദ്യ പോസ്റ്റർ ആണ് ഇത്. ചിങ്ങത്തിൽ ഷൂട്ടിംഗ് തുടങ്ങും. എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും എന്നു വിശ്വസിക്കുന്നു..സൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ആശംസയുമായ ആരാധകർ

സൂര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്. എല്ലാവിധ ആശംസയും നേർന്ന് കൊണ്ട് പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. പോസിറ്റീവ് കമന്റുകളാണ് അധികവും ലഭിക്കുന്നത്. സൂര്യയുടെ നല്ല മനസ്സ് പോലെ സിനിമയും വിജയമായിരിക്കും, ദൈവം നിങ്ങളുടെ കൂടെയുണ്ടായിരിക്കും.. തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്.

സൂര്യ ഇൻസ്റ്റഗ്രാം പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X