For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാം സ്ഥാനം നേടിയിട്ടും സായി ആക്ടീവാകാത്തത് എന്താണ്? ബിഗ് ബോസ് താരത്തെ തിരക്കി നെറ്റിസണ്‍സ്‌

  |

  ബിഗ് ബോസിന്‌റെ ഫിനാലെ എപ്പിസോഡ് കാണാനായി ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഷോയിലെ വിജയി ആരാണെന്ന് അറിഞ്ഞെങ്കിലും ഫൈനല്‍ കാഴ്ചകള്‍ കാണാനുളള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. വലിയ ആഘോഷമായി തന്നെയാണ് ഇത്തവണ ഗ്രാന്‍ഡ് ഫിനാലെ നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ചെന്നൈയില്‍ വെച്ച് നടന്ന ഫിനാലെയില്‍ ബിഗ് ബോസ് മല്‍സരാര്‍ത്ഥികള്‍ക്കൊപ്പം സിനിമാ താരങ്ങളും മറ്റ് സെലിബ്രിറ്റികളുമെല്ലാം പങ്കെടുത്തു.

  സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി പ്രിയാമണി, വൈറലായി ലേറ്റസ്റ്റ് ചിത്രങ്ങള്‍

  ബിഗ് ബോസ് സമയത്ത് താരങ്ങള്‍ പങ്കുവെച്ച ചിത്രങ്ങളും വീഡിയോസുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. മണിക്കുട്ടന്‍ ഷോയില്‍ വിന്നറായത് ഏംകെ ഫാന്‍സ് ഒന്നടങ്കം ആഘോഷമാക്കി മാറ്റി. സായി രണ്ടാമതും ഡിംപല്‍ മൂന്നാമതും എത്തിയപ്പോള്‍ റംസാനും അനൂപുമാണ് ടോപ്പ് ഫൈവില്‍ എത്തിയ മറ്റു മല്‍സരാര്‍ത്ഥികള്‍.

  അതേസമയം ഫൈനല്‍ സമയത്ത് സായി വിഷ്ണുവിന് ബറോസില്‍ അവസരം ലഭിച്ച വാര്‍ത്ത എല്ലാവരെയും സന്തോഷത്തിലാഴ്ത്തിയിരുന്നു. സെലിബ്രിറ്റി അല്ലാത്ത, സാധാരണക്കാരനായ ഒരു മല്‍സരാര്‍ത്ഥിയായിട്ടാണ് സായി വിഷ്ണു ഷോയില്‍ എത്തിയത്. ഓസ്‌കര്‍ മോഹവുമായിട്ടാണ് ബിഗ് ബോസിലേക്ക് സായിയുടെ വരവ്. എന്നാല്‍ ഷോയുടെ തുടക്കത്തില്‍ മിക്കവരും എഴുതി തളളിയ മല്‍സരാര്‍ത്ഥിയാണ് സായി വിഷ്ണു.

  മോശം പ്രകടനവും സ്വഭാവവുമൊക്കെയാണ് സായിയെ ഷോയുടെ ആദ്യ പകുതിയില്‍ ബാധിച്ചത്. എന്നാല്‍ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തിയുളള സായിയുടെ പിന്നീടുളള മുന്നേറ്റത്തിന് പ്രേക്ഷക പ്രശംസകള്‍ ലഭിച്ചു. ഞങ്ങള്‍ക്ക് പറയാനുളളതാണ് സായി പറഞ്ഞതെന്ന് താരത്തെ കുറിച്ച് മിക്കവരും അഭിപ്രായപ്പെട്ടു. ബിഗ് ബോസ് അവസാന ഘട്ടത്തില്‍ എത്തിയ സമയത്ത് പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ മണിക്കുട്ടനൊപ്പം മുന്നിലായിരുന്നു സായി.

  കേക്ക് മുറിച്ച് ദുല്‍ഖര്‍, ക്യാമറയില്‍ പകര്‍ത്തി മമ്മൂട്ടി, പുത്തന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

  ആ സമയത്ത് തന്നെ സായി ഷോയുടെ ആദ്യ സ്ഥാനങ്ങളില്‍ എത്തുമെന്ന് പലരും പ്രവചിച്ചിരുന്നു. ബിഗ് ബോസ് വോട്ടിംഗ് കഴിഞ്ഞപ്പോഴും ഫിനാലെയില്‍ സായി രണ്ടാം സ്ഥാനത്ത് എത്തുമെന്ന് പലരും പ്രവചനങ്ങള്‍ നടത്തി. ബിഗ് ബോസ് 3യില്‍ രണ്ടാം സ്ഥാനം നേടി അഭിമാനകരമായ നേട്ടം തന്നെയാണ് സായി സ്വന്തമാക്കിയത്. എന്നാല്‍ സായി വിഷ്ണു ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാത്തത് പലരെയും ചൊടിപ്പിക്കുന്നുണ്ട്.

  ഞങ്ങള്‍ക്ക് എല്ലാം ഒരു സുഹൃത്തിനും അപ്പുറമാണ് നിങ്ങള്‍, ദുല്‍ഖറിന്റെ പിറന്നാളിന് പൃഥ്വിരാജ്

  എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ

  ഫിനാലെ സമയത്ത് സഹമല്‍സരാര്‍ത്ഥികളാണ് സായിക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചത്. സായിക്ക് പുറമെ താരത്തിന്‌റെ ആരാധകരെയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അധികം കാണാറില്ല. രണ്ടാം സ്ഥാനം നേടിയതിന്‌റെ സന്തോഷമോ, പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചോ ഒന്നും ഫിനാലെയ്ക്ക് ശേഷം സായി എത്തിയിട്ടില്ല. അതേസമയം ഉടന്‍ തന്നെ സായിയും ആരാധകരും സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ആക്ടീവാകുമെന്നാണ് മറ്റ് മല്‍സരാര്‍ത്ഥികളുടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഒപ്പം ബറോസിലെ സായി വിഷ്ണുവിന്‌റെ പ്രകടനം കാണാനും കാത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാലിനൊപ്പം പ്രാധാന്യമുളള ഒരു കഥാപാത്രം തന്നെയാണ് സായി അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. മോഹന്‍ലാലിന്‌റെ ആദ്യ സംവിധാന സംരംഭത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

  പൃഥ്വിയെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരേ ഒരു ആള്‍, രാജുവിനെ കുറിച്ച് പലര്‍ക്കും അതറിയില്ല: മല്ലിക സുകുമാരന്‍

  English summary
  bigg boss malayalam season 3: netizens searching why sai and his fans not active in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X