നീ ആരാണെന്ന് എനിക്കറിയാം, വിമർശനവുമായി ഡിംപൽ, ഇതാണോ ബേസിക് ഹ്യുമാനിറ്റിയെന്ന് ഋതു

ബിഗ് ബോസ് സീസൺ 3 അതിന്റെ 55ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ദിവസം കൂടുന്തോറും മത്സരവും കടുക്കുകയാണ്. 100 ദിവസങ്ങൾ എന്ന ലക്ഷ്യത്തോടെയാണ് മത്സരാർഥികൾ ഹൗസിൽ നിൽക്കുന്നത്.

ഗ്ലാമറസ് ലുക്കിൽ നടി, ചിത്രങ്ങൾ വൈറലാകുന്നു

ബിഗ് ബോസ് ഹൗസിൽ ചെറിയ പ്രശ്നങ്ങൾ ഒടുവിൽ വലിയ വഴക്കുകളിലാണ് അവസാനിക്കാറുള്ളത്. സാധാരണ ടാസ്ക്കിനിടയിലാണ് ഹൗസിൽ പ്രശ്നങ്ങൾ നടക്കുന്നത്. എന്നാൽ ഇപ്പോൾ ഹൗസ് അംഗങ്ങളുടെ ജോലിയെ ചൊല്ലി ബിഗ് ബോസ് ഹൗസിൽ വഴക്ക് നടക്കുകയാണ്. മറ്റ് ടീമിലുള്ളവർ വെസൽ ജോലി ചെയ്യുന്നു എന്നാണ് പരാതി. ഋതുവാണ് ഡിംപലിനെതിരെ പരാതിയുമായ ക്യാപ്റ്റന് മുന്നിൽ എത്തിയിരിക്കുന്നത്. ഇത് പിന്നീട് വലിയ വഴക്കിൽ കലാശിക്കുകയായിരുന്നു.

ക്യാപ്റ്റനോട്  പരാതിയുമായി ഋതു

ഋതുവാണ് പരാതിയുമായി ക്യാപ്റ്റന് മുന്നിൽ എത്തിയത്. തങ്ങളുടെ ജോലിയിൽ ഇടപെടുന്നുത് ശരിയല്ലെന്നാണ് ഋതു പറയുന്നത്. അഡോണിയോട് ഡിംപലിന് വ്യക്തിപരമായി ഇഷ്ടമുണ്ടായിരിക്കാം. എന്നാൽ അവന്റെ ജോലി ഏറ്റെടുത്ത് ചെയ്യുന്നത് ശരിയാണോ എന്ന് ഋതു ചോദിക്കുന്നു. മറ്റുളളവർ നോക്കുമ്പോൾ വെസൽ ടീം ജോലി ചെയ്യില്ല എന്നായിരിക്കും വരുക എന്നും ഋതു മണിക്കുട്ടനോട് പറയുന്നു. ഇത് ശരിയല്ലെന്നും ഡിംപലിനോട് പറയണമെന്നും ഋതു ക്യാപ്റ്റനോട് പറയുന്നു.

ഡിംപലിനോട് മണിക്കുട്ടൻ

പിന്നീട് ഇതിനെ കുറിച്ച് മണിക്കുട്ടൻ ഡിംപലുമായി സംസാരിച്ചിരുന്നു. വെസൽ ടീമന്റെ ജോലി ചെയ്യരുതെന്നും പറഞ്ഞു. താൻ മനുഷ്യത്വത്തിന്റെ പേരിലാണ് ജോലി ചെയ്യുന്നതെന്നും ഇനിയും ചെയ്യുമെന്നും ക്യാപ്റ്റനോട് പറഞ്ഞു. കൂടാതെ മറ്റുള്ളവരെ സഹായിക്കുന്നതിന് കുഴപ്പമില്ലെന്ന് അടുത്തിടെ ആരോ പറഞ്ഞു. കുറച്ച് പാത്രങ്ങളെ താൻ കഴുകിയുള്ളൂവെന്നും ഡിംപൽ മണിക്കുട്ടനോട് പറഞ്ഞു.

വഴക്ക്

എന്നാൽ ഈ വിഷയം ഹൗസിൽ വലിയ ചർച്ചാ വിഷയമാകുകയായിരുന്നു. ഈ വിഷയത്തെ ചൊല്ലി അനൂപിം ഡിംപലും തമ്മിൽ പിന്നീട് വഴക്കുണ്ടാവുകയായിരുന്നു. അനൂപ് തന്നെ കൊണ്ട് ഡ്യൂട്ടിയിൽ ഇല്ലാത്ത ജോലി ചെയ്യിപ്പിച്ചിട്ടുണ്ടെന്ന് ഡിംപൽ പറഞ്ഞതിനെ ചൊല്ലിയാണ് വഴക്ക് മൂർച്ഛിക്കുന്നത്. നമ്മൾ എടുക്കുന്ന പാത്രം കഴുകി വയ്ക്കാനാണ് ഞാൻ പറഞ്ഞതെന്നും അല്ലാതെ അവിടെ തുടച്ചിടാനൊന്നും താൻ പറഞ്ഞിട്ടില്ലെന്ന് അനൂപ് പറയുകയുണ്ടായി. ഡിംപലിനെ പിന്തുണച്ച് രമ്യയും എത്തുകയായിരുന്നു.

ഡിംപലും ഋതുവും മുഖാമുഖം

ഋതുവും ഇതിനെ കുറിച്ച് ഡിംപലിനോട് സംസാരിച്ചിരുന്നു. തങ്ങളുടെ ജോലി ചെയ്യരുതെന്ന് ഋതു ഡിംപലിനോട് പറഞ്ഞു. ബേസിക് ഹ്യുമാനിറ്റിയുടെ പേരിലാണ് ജോലി ചെയ്യുന്നതെന്നാണ് ഡിംപലിന്റെ മറുപടി. ഇവരുടെ സംസാരം വഴക്കിലെത്തുകയായുരുന്നു. അതിനിടയിൽ ഡിംപൽ സംസാരത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണുണ്ടായി. ഇത്തരത്തിൽ ഓടിമാറുന്നത് പറയാൻ ഒന്നുമില്ലാത്തിനാലാണെന്നും ഇതാണോ ബേസിക് ഹ്യൂമാനിറ്റിയെന്നും ഋതു ചോദിച്ചു. നീ ആരാണെന്ന് എനിക്കറിയാമെന്ന് പറഞ്ഞാണ് ഇത് ഡിംപൽ പ്രതിരോധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X