Just In
- 7 hrs ago
കേശുവായുളള മേക്കോവറില്‍ ഞെട്ടിച്ച് ദിലീപ്, ട്രെന്‍ഡിംഗായി പുതിയ പോസ്റ്റര്‍
- 7 hrs ago
കാളിദാസ് ജയറാമിന്റെ നായികയായി നമിത, രജനി ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
- 8 hrs ago
പൃഥ്വിരാജിനൊപ്പം അഭിനയിക്കുമ്പോള്‍ ശരിക്കും വിറച്ചുകൊണ്ടാണ് ചെയ്തത്. അനുഭവം പറഞ്ഞ് ജോജു ജോര്‍ജ്ജ്
- 9 hrs ago
വിഷു എപ്പിസോഡ് പൊളി, കിടിലു വീണ്ടും ഓണവില്ല് വിരിക്കുമോ എന്നാണ് പ്രേക്ഷകരുടെ ടെന്‍ഷന്‍,അശ്വതിയുടെ കുറിപ്പ്
Don't Miss!
- News
കൊവിഡ് രണ്ടാം തരംഗത്തില്‍ നടുങ്ങി രാജ്യം: 10 ദിവസത്തിനുള്ളില്‍ ഇരട്ടിയിലേറെ രോഗികള്‍
- Automobiles
കിയ സെൽറ്റോസ് സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് ഗ്രാവിറ്റി എഡിഷനെ വേർതിരിക്കുന്നത് എന്ത്?
- Lifestyle
ഇന്നത്തെ ദിവസം ഈ രാശിക്കാര്‍ക്ക് ശുഭം; രാശിഫലം
- Sports
IPL 2021: എന്തൊരു പിശുക്ക്! റാഷിദ് എലൈറ്റ് ക്ലബ്ബില്‍ ഇനി നാലാമന്- മുന്നില്‍ അശ്വിന്
- Finance
കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെയും രാജ്യത്ത് പെട്രോള്‍ ഉപഭോഗം വര്‍ധിച്ചെന്ന് റിപ്പോർട്ട്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സായ് വിഷ്ണുവിനെതിരെ മത്സരാർഥികൾ, ബിഗ് ബോസ് ഹൗസിൽ പടയൊരുക്കം, നോമിനേഷൻ ചർച്ച കനക്കുന്നു
എട്ടാം ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റ് സസ്പെൻസാക്കി വച്ചിരിക്കുകയാണ് ബിഗ് ബോസ്. മോഹൻലാൽ എത്തുന്ന വാരാന്ത്യത്തിൽ മാത്രമേ ഇക്കുറി ആരൊക്ക നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ടെന്ന് അറിയാൻ സാധിക്കുകയുള്ളൂ. ബിഗ് ബോസിന്റെ പുതിയ തീരുമാനം ഹൗസിന് അകത്തും പുറത്തും വലിയ ചർച്ചയായിട്ടുണ്ട്. മലയാളം ബിഗ് ബോസിൽ ഇതാദ്യമയിട്ടാണ് ഇത്തരത്തിലൊരു നോമിനേഷൻ ഉണ്ടായിരിക്കുന്നത്.
വിവാഹത്തിന് ശേഷം കൂടുതൽ സുന്ദരിയായി ഭാവന, പുതിയ ചിത്രം വൈറൽ
ഫിറോസ്- സജ്ന, സായി വിഷ്ണു, ഋതു മന്ത്ര, അഡോണി, സന്ധ്യ എന്നിവരാണ് നോമിനേഷനിൽ ഇടം പിടിച്ചിരിക്കുന്നത്. പതിവ് പോലെ 7 വോട്ടുകൾ നേടി ഫിറോസ്- സജ്ന ദമ്പതികളാണ് ഇത്തവണയും മുന്നിൽ. ഇവരോടൊപ്പം 7 വോട്ടുകളുമായി സായ് വിഷ്ണുവുമുണ്ട്. 4 വോട്ടുകളുമായി അഡോണിയും രണ്ട് വോട്ടുകൾ വീതം ഋതുവും സന്ധ്യയും നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. മത്സരാർഥികളുടെ നോമിനേഷൻ രീതി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. പലരും നോമിനേറ്റ് ചെയ്യാൻ കാരണങ്ങൾ കണ്ടെത്തുന്നത് പോലെ തോന്നിയെന്ന് പ്രേക്ഷകർ പറയുന്നു.
എല്ലാത്തവണത്തേയും പോലെ ഫിറോസും സജ്നയും എട്ടാം വാരത്തിലേയും നേമിനേഷൻ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയിരിക്കുന്നതും ഇവർക്കാണ്. ഇവരോടൊപ്പം സായ് വിഷ്ണുവുമുണ്ട്. 7 വോട്ടുകൾ തന്നെയാണ് സായ്ക്കും ലഭിച്ചിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഇത്രയധികം വോട്ട് സായിക്ക് ലഭിച്ചിരിക്കുന്നത്. ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. സായിയെ എല്ലാവരും കൂടി ടാർഗറ്റ് ചെയ്തു വോട്ട് ചെയ്തുവെന്നാണ് പുറത്ത് പ്രചകിക്കുന്ന റിപ്പോർട്ട്. കിടിലൻ ഫിറോസ്, അഡോണി, റംസാൻ, സന്ധ്യ, ഡിംപൽ, അനൂപ്,നോബി എന്നിവരാണ് സായിയെ നോമിനേറ്റ് ചെയ്തത്. പലരും ഒരേ കാരണങ്ങൾ തന്നെ വ്യത്യസ്ത രീതിയിൽ പറഞ്ഞത്. ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു സായ് , അഡോണി, റംസാൻ. ഇവരുടെ സൗഹൃദത്തിനും വിള്ളൽ വീണിട്ടുണ്ട്. വീട്ടിലുള്ള മറ്റ് അംഗങ്ങളുമായി വളരെ അടുത്ത ബന്ധമാണ് ഇവർക്ക് രണ്ട് പേർക്കുമുള്ളത്. അഡോണിയും ഇത്തവണ നേമിനേഷനിൽ ഇടം പിടിച്ചിട്ടുണ്ട്. 4 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. സായ്, ഋതു, സൂര്യ, സജ്ന-ഫിറോസ്, എന്നിവരാണ് അഡോണിക്ക വോട്ട് ചെയ്തിരിക്കുന്നത്. ഗ്രൂപ്പ് കളിക്കുന്നു, ഡബിൾ സ്റ്റാൻഡ് തുടങ്ങിയ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സന്ധ്യയ്ക്കും ഋതുവിനും നോമിനേഷൻ കിട്ടിയിട്ടുണ്ട്. മണിക്കുട്ടൻ, സജ്ന ഫിറോസ് എന്നിവരാണ് സന്ധ്യയെ നോമിനേറ്റ് ചെയ്തിരിക്കുന്നത്. അഡോണിയും അനൂപുമാണ് ഋതിവിനെ നോമിനേറ്റ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് നോമിനേഷൻ ചർച്ച കനക്കുകയാണ്. സായ്ക്ക് പ്രേക്ഷക പിന്തുണ വർധിച്ചിട്ടുണ്ട്. അതുപോലെ തന്നെ അഡോണിക്ക് രൂക്ഷ വിമർശനമാണ് ഉയരുന്നത്. അഡോണിയ്ക്കെതിരെ ക്യാംപെയ്നുകളും നടക്കുന്നുണ്ട്. ഈ ആഴ്ച അഡോണിയെ പുറത്താക്കണമെന്നും പ്രേക്ഷക പരസ്പരം പറയുന്നുണ്ട്. ആകാംക്ഷയോടെയാണ് വാരാന്ത്യത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.