ബാത്ത് റൂമിൽ ഉപയോഗിക്കുന്ന ഷൂസുമിട്ട് ഊണ് മേശയിൽ കയറി ഇരിക്കുന്നു; ഡിംപലിനെതിരെ വിമർശനം

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് സീസൺ 3. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ സംഭവ ബഹുലമായി മന്നേറുകയായിരുന്നു. ഷോ അവസാനിക്കാൻ വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോഴിത പ്രേക്ഷകരെ സങ്കടത്തിലാഴ്ത്തി കൊണ്ട് സീസൺ 3 നിർത്തി വയ്ക്കുകയാണ്. കൊവിഡിനെ തുടർന്നാണ് ഷോ താൽക്കാലികമായി നിർത്തി വയ്ക്കുന്നത്. ബിഗ് ബോസ് ഹൗസ് തമിഴ്നാട് സർക്കാർ സീൽ വയ്ക്കുകയും ചെയ്തിട്ടുണ്ട്.

വ്യത്യസ്തമായ ലുക്കിൽ രശ്മി നായർ, ചിത്രങ്ങൾ വൈറാലാകുന്നു

95ാം ദിവസമാണ് ഷോ നിർത്തിക്കുന്നത്. ഗ്രാൻഡ് ഫിനാലെയുമായി ബന്ധപ്പെട്ട ഗെയിം പുരോഗമിക്കവെയാണ് ഷോ നിർത്തുന്നത്. മത്സരാർഥികൾ ഗെയിമിൽ സജീവമായിരുന്നു. ഷോ അവസാനിപ്പിച്ചിട്ടും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് മത്സരാർഥികളെ കുറിച്ചാണ്. ഇതുവരെയുള്ള പ്രവചനങ്ങൾ തിരുത്തി കുറിച്ചു കൊണ്ടാണ് ഗെയിം അവസാനിക്കുന്നത്.

ചർച്ചയായ മത്സരാർഥി

ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർഥിയാണ് ഡിംപൽ ഭാൽ. തുടക്കത്തിൽ മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ മുഖം ആയിരുന്നില്ല ഡിംപലിന്റേത്. എന്നാൽ ആദ്യദിവസം തന്നെ ഡിംപൽ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടുകയായിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പമാണ് ഡിംപൽ ബിഗ് ബോസ് ഹൗസിൽ എത്തിയത്. എന്നാൽ താരങ്ങളെക്കാളും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. പ്രേക്ഷകരെ പോലെ തന്നെ താരങ്ങളുടെ ഇടയിലും ഡിപംലിന് വലിയ ആരാധകരുണ്ട്.

വിമർശനം

പിന്തുണക്കുന്നത് പോലെ ഡിംപലിന് വിമർശകർക്കും ക്ഷാമമില്ല.താരത്തിന്റെ ഗെയിമിനെ വിമർശിച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ഡിംപൽ എന്ന പ്ലേയർക്കെതിരെയാണ് പ്രേക്ഷക വിമർശനം ഉന്നയിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഡബിൾ സ്റ്റാൻഡിനെ ചൂണ്ടി കാണിക്കുന്ന ഒരു പോസ്റ്റാണ്. ബഗ് ബോസ് ഹൗസിൽ വൃത്തിയെ കുറിച്ച് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഒരു വ്യക്തിയാണ് ഡിംപൽ. അടുക്കള ക്ലീൻ ചെയ്യുന്നത് ശരിയല്ല എന്ന് മോഹൻലാലിനോട് ഒരു വാരന്ത്യം എപ്പിസോഡിൽ ഡിംപൽ പറയുകയും ചെയ്തിരുന്നു. ഇത് ഹൗസിനകത്തും പുറത്തും വലിയ ചർച്ചാ വിഷയമായിരുന്നു.,

ഷൂസും  ധരിച്ച് ഊണ്  മേശയിൽ

ഡിംപലിന് മറുപടിയുമായി അന്ന് ഹൗസ് അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത ഇതേ നാണത്തിൽ തന്നെ ഡിംപലിനെ വിമർശിച്ച് പ്രേക്ഷകർ രംഗത്ത് എത്തിയിരിക്കുകയാണ്. ബാത്ത് റൂമിൽ പോകുമ്പോൾ ഉപയോഗിക്കുന്ന ഷൂസുമിട്ട് ഊണ് മേശയിൽ കയറി ഇരിക്കുന്നതിനെയാണ് വിമർശിച്ചിരിക്കുന്നത്. വലിയ വൃത്തി പറയുന്ന ഡിംപൽ ബാത്ത് റൂമില്‍ പോകുന്ന ഷൂസും ഇട്ട് ഊണ് മേശയിൽ കയറി ഇരിക്കുന്നു. കഷ്ടം ... എന്ന് ഒരു ആരാധിക ഫേസ് ബുക്കിൽ കുറിച്ചു.

Recommended Video

Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam
പ്രേക്ഷകരടെ അഭിപ്രായം

രൂക്ഷ വിമർശനമാണ് താരത്തിനെതിരെ ഉയരുന്നത്. എന്നിട്ട് ഇവൾ ഭയങ്കര വൃത്തി ആണല്ലോ ബാത്‌റൂമിൽ ക്ലീൻ അല്ല എന്നൊക്കെ തള്ളും, ആരെങ്കിലും ഇതൊന്നു പറഞ്ഞെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച കാര്യമാണ് ഫേക്ക് ആണ്, വളരെ വൃത്തികെട്ട ഒരു പ്രകടനം.. ഭക്ഷണം കഴിക്കുന്ന മേശയിൽ ആണ്...എന്ന് തുടങ്ങുന്ന കമന്റുകളാണ് ഉയരുന്നത്. ഡിംപലിനെ പിന്തുണക്കുന്ന കമന്റുകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട് സോഷ്യൽ മീഡിയയിൽ രൂക്ഷമായ ഫാൻ ഫൈറ്റ് ഉയരുമ്പോൾ ഷോ അവസാനിപ്പിച്ചത് ഓർപ്പെടുത്തി കൊണ്ട് ഒരു കൂട്ടർ രംഗത്ത്, എത്തുന്നുണ്ട്. ചത്ത കൊച്ചിന്റെ ജാതകം വായിച്ചിട്ടെന്ത് കാര്യം.. ക്ലൈമാക്സ്‌ ഇല്ലാതെ പ്രോഗ്രാം പ്രോഗ്രം പൂട്ടിയെന്നും ആരാധകർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X