ഗര്‍ഭസ്ഥ ശിശുവിനെ അമ്മ എടുക്കുന്നത് പോലെ, ലാലേട്ടന്‍ സൈനുവിനെ കൊണ്ടുവരും, അനുഭവം പറഞ്ഞ് മണിക്കുട്ടന്‍

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിലുടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് മണിക്കുട്ടന്‍. തുടക്കം മുതല്‍ മികച്ച പ്രകടനമാണ് നടന്‍ ഷോയില്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബോസിലെ സൈലന്റ് ഗെയിമറെന്നാണ് മണിക്കുട്ടനെ കുറിച്ച് പലരും പറയാറുളളത്. ഇത്തവണ ബിഗ് ബോസ് ഫൈനലില്‍ എംകെ എത്തുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. ടാസ്‌ക്കുകളിലെ എല്ലാം പ്രകടനം എടുത്തുനോക്കുകയാണെങ്കില്‍ ഇപ്പോഴും ബിഗ് ബോസിലെ മികച്ച പെര്‍ഫോമര്‍ മണിക്കുട്ടന്‍ തന്നെയാണ്.

ഗ്ലാമറസ് ഫോട്ടോഷൂട്ടില്‍ തിളങ്ങി നടി വര്‍ഷിനി , പുത്തന്‍ ചിത്രങ്ങള്‍ കാണാം

അതേസമയം കായംകുളം കൊച്ചുണ്ണി എന്ന ചരിത്ര പരമ്പരയിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് മണിക്കുട്ടന്‍. തുടര്‍ന്ന് സിനിമയിലും തിളങ്ങുകയായിരുന്നു താരം. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടില്‍ നായകനായിട്ടായിരുന്നു തുടക്കം. പിന്നീട് നായകനായും സഹനടനായുമെല്ലാം മോളിവുഡില്‍ സജീവമായി താരം.

മണിക്കുട്ടന്‌റെതായി ആരാധകര്‍

മണിക്കുട്ടന്‌റെതായി ആരാധകര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് ഛോട്ടാ മുംബൈയിലെ സൈനു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. മണിക്കുട്ടന് കരിയറില്‍ ലഭിച്ച വലിയ അവസരങ്ങളിലൊന്നായിരുന്നു ഛോട്ടാ മുംബൈയിലെ വേഷം. ഇന്നും നടനെ പ്രേക്ഷകര്‍ ഓര്‍ക്കുന്നത് ലാലേട്ടന്‌റെ സിനിമയിലെ കഥാപാത്രത്തിലൂടെയാണ്.

അതേസമയം ഛോട്ടാ മുംബൈയില്‍

അതേസമയം ഛോട്ടാ മുംബൈയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് ഒരു ഷോയില്‍ മണിക്കുട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. മോഹന്‍ലാലിന്‌റെ ആരാധക ഗ്രൂപ്പിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഛോട്ടാ മുംബൈയില്‍ ലാലേട്ടനൊപ്പമുളള ഒരു രംഗം തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം പറഞ്ഞ ആ നിമിഷം തന്നെ താന്‍ ഒകെ പറയുകയായിരുന്നു എന്ന് മണിക്കുട്ടന്‍ പറയുന്നു.

"ഛോട്ടാ മുംബൈയിലേക്ക് എന്നെ ക്ഷണിച്ച സമയത്ത് ബെന്നി പി നായരമ്പലമാണ് അതിന്‌റെ സ്‌ക്രിപ്റ്റ്, ചേട്ടന്‍ എന്നോട് സൈനുവിന്‌റെ ഇന്‍ഡ്രൊഡക്ഷന്‍ സീനിനെ കുറിച്ച് പറഞ്ഞു.
സൈനുവിനെ ഗുണ്ടകളെല്ലാം ചേര്‍ന്ന് അടിച്ചിട്ട് ലാലേട്ടന്‍ ചെയ്യുന്ന ക്യാരക്ടര്‍ തല ഒരു ഗര്‍ഭസ്ഥ ശിശുവിനെ അമ്മ കൊണ്ട് വരുന്നത് പോലെ സൈനുവിനെ ബുളളറ്റില്‍ ഇരുത്തി കൊണ്ടുവരുവാണ്. അപ്പോ തന്നെ ഞാന്‍ പറഞ്ഞു ഇനി എനിക്ക് കഥ കൂടുതലായിട്ട് കേള്‍ക്കേണ്ട, വേറൊന്നും ഞാന്‍ ചോദിച്ചില്ലെന്ന് മണിക്കുട്ടന്‍ പറയുന്നു.

റെമ്യൂണറേഷന്‍ പോലും

റെമ്യൂണറേഷന്‍ പോലും അപ്പോള്‍ ചോദിച്ചില്ല. നേരേ പോയി സിനിമയില്‍ അഭിനയിക്കുകയായിരുന്നു, മണിക്കുട്ടന്‍ പറഞ്ഞു. അതേസമയം മണിക്കുട്ടന് കിട്ടാവുന്നതില്‍ എറ്റവും നല്ല റോളാണ് ഛോട്ടാ മുംബെെയിലെ സെെനു എന്നാണ് വീഡിയോയ്ക്ക് പിന്നാലെ ആരാധകര്‍ പറഞ്ഞത്. മണിക്കുട്ടന്‍ ചേട്ടന്‍ ലാലേട്ടനെ കുറിച്ച് പറയുമ്പോള്‍ കണ്ണില്‍ കാണാം പറ്റും ആ സ്‌നേഹം, അത് കാണുമ്പോഴുള്ള രോമാഞ്ചം ഹൈവ എന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു.

2007ലാണ് മോഹന്‍ലാല്‍

2007ലാണ് മോഹന്‍ലാല്‍ വാസ്‌കോ ഡ ഗാമ അഥവ തലയായി എത്തിയ ഛോട്ട മുംബെെ പുറത്തിറങ്ങിയത്. ഛോട്ടാ മുംബൈയില്‍ മോഹന്‍ലാലിന്‌റെ ഗ്യാങ്ങില്‍പ്പെട്ട ആളായിരുന്നു മണിക്കുട്ടന്‍ ചെയ്ത സെെനു. ലാലേട്ടനും മണിക്കുട്ടനും പുറമെ സിദ്ധിഖ്, ജഗതി, ബിജുക്കുട്ടന്‍, ഇന്ദ്രജിത്ത് ഉള്‍പ്പെടെയുളളവരായിരുന്നു തലയുടെ ഗ്യാങ്ങില്‍പ്പെട്ട മറ്റു താരങ്ങള്‍.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X