ബിഗ് ബോസില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സ്ത്രീ; ലക്ഷ്മിപ്രിയ കുലസ്ത്രീയാവുന്നത് എങ്ങനെ? കുറിപ്പ്

ബിഗ് ബോസില്‍ ഫൈനലില്‍ എത്തുന്ന മത്സരാര്‍ഥികളില്‍ നടി ലക്ഷ്മിപ്രിയയും ഉണ്ടാവുമെന്ന പ്രവചനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഏത് പ്രശ്‌നത്തിലും തന്റെ അഭിപ്രായം ഉറക്കെ വിളിച്ച് പറയുന്നതാണ് ലക്ഷ്മിയുടെ രീതി. ഇതേ കാര്യത്തിന് അവതാരകനായ മോഹന്‍ലാലും ലക്ഷ്മിയെ അഭിനന്ദിച്ചിരുന്നു. എന്നാല്‍ കുലസ്ത്രീ എന്നൊരു ഇമേജാണ് തുടക്കം മുതല്‍ നടിയ്ക്കുള്ളത്.

ഒരു അമ്മയുടെ ഭരണം പോലെ ബിഗ് ബോസ് വീട്ടില്‍ ഭക്ഷണമുണ്ടാക്കിയും വീട്ടിലെ പണികള്‍ എടുത്തും ലക്ഷ്മിപ്രിയ മാറി. ചിലരതിനെ കളിയാന്നുണ്ടെങ്കിലും ലക്ഷ്മി ഉണ്ടാക്കുന്ന ഭക്ഷണം തന്നെയാണ് എല്ലാവരും കൂടുതലായി കഴിച്ചത്. എന്നിട്ടും അകത്തും പുറത്തും വിമര്‍ശനങ്ങള്‍ മാത്രമാണ്. എന്നാല്‍ തുല്യ നീതിക്ക് വേണ്ടി വാദിക്കുന്നവര്‍ ലക്ഷ്മിപ്രിയയെ അല്ലേ ഉയര്‍ത്തി കാണിക്കേണ്ടത് എന്ന് ചോദിച്ച് എത്തിയിരിക്കുകയാണ് നടിയുടെ കുടും.

ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന കുറിപ്പാണ് വൈറലാവുന്നത്

ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. ബിഗ് ബോസ് ഷോ യില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിക്കുന്ന ആളാണ് ലക്ഷ്മിയെന്നാണ് കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല കേരളത്തിലെ വുമണ്‍ എംപവര്‍മെന്റ് മൂവ്‌മെന്റിന്റെ വിജയം ആണെന്നും സൂചിപ്പിക്കുന്നു.

ലക്ഷ്മിപ്രിയ ആണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളും വെറുക്കുന്ന ഒരു മത്സരാര്‍ഥി

'ലക്ഷ്മിപ്രിയ ആണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളും വെറുക്കുന്ന ഒരു മത്സരാര്‍ഥി. കാരണം അവര്‍ 'കുലസ്ത്രീ ' ആണ് എന്നത് തന്നെ. എങ്ങനെ ആണ് അവര്‍ കുലസ്ത്രീ ആവുന്നത്, അവര്‍ മതപരമായ കാര്യങ്ങള്‍ ഫോളോ ചെയ്യുന്നു, എപ്പോഴും അടുക്കളയില്‍ കയറി അവരെ അപമാനിച്ചവര്‍ക്ക് വരെ ആഹാരം ഉണ്ടാക്കി കൊടുക്കുന്നു. വീട്ടിലെ ഒരു അമ്മ കഥാപാത്രമായി കളിക്കുന്നു. ഇതൊക്കെ തന്നെ'...

തുല്യ നീതിക്ക് വേണ്ടി വാദിക്കുന്നവര്‍ ലക്ഷ്മിപ്രിയയെ അല്ലേ ഉയര്‍ത്തി കാണിക്കേണ്ടത്

റിയാസ് ഇന്നലെ പറഞ്ഞു- അവന്റെ അമ്മ മാന്യമായി വീട്ടുജോലി ചെയ്തു വീട് നോക്കി അതുകൊണ്ട് അവര്‍ ഫെമിനിസ്റ്റ് ആണ് എന്നതാണ്. ആ ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ പേയ്‌മെന്റ് വാങ്ങുന്ന ലക്ഷ്മിപ്രിയ പുറത്തും അതുപോലെ അധ്വാനിച്ചത് കൊണ്ട് അല്ലെ അവര്‍ക്ക് അതുകിട്ടിയത്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ തുല്യ നീതിക്ക് വേണ്ടി വാദിക്കുന്നവര്‍ ലക്ഷ്മിപ്രിയയെ അല്ലേ ഉയര്‍ത്തി കാണിക്കേണ്ടത്..

ലക്ഷ്മിപ്രിയ ബിഗ് ബോസിൽ ഉയർന്ന പ്രതിഫലം വാങ്ങുന്നുണ്ട്

ലക്ഷ്മിപ്രിയയെ പോലെ ഒരു സ്ത്രീ ഒരു ഷോയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നു എന്നത്, ഏറ്റവും കുറഞ്ഞത് കേരളത്തിലെ വുമണ്‍ എംപവര്‍മെന്റ് മൂവ്‌മെന്റിന്റെ വിജയം ആണെന്ന് വേണ്ടേ കരുതാന്‍. എന്നാണ് ലക്ഷ്മിയുടെ കുടുംബം ചോദിക്കുന്നത്.

ഇനി അത് അവരുടെ സ്ട്രാറ്റജി ആണെന്ന് പറഞ്ഞാലും മനുഷ്യത്വമാണ്

ഇനിയൊരു കാര്യം മനുഷ്യത്വം ആണ്. ആരും ഒന്നും പറയാന്‍ ഇല്ലാതെ കൂട്ടില്‍ അകപ്പെട്ടു കിടക്കുന്ന ഒരാള്‍ സങ്കടപെടുമ്പോള്‍, നാടകം ആയാലും, അഭിനയം ആയാലും ചെന്ന് അയാളെ അശ്വസിപ്പിക്കാന്‍ കാണിക്കുന്ന മനസുണ്ടല്ലോ, ആ മനസ്സ് അവിടെ പലര്‍ക്കും ഇല്ല. ഇനി അത് അവരുടെ സ്ട്രാറ്റജി ആണെന്ന് പറഞ്ഞാലും - ആ ഒരു നിമിഷം സങ്കടപെടുന്ന ഒരാള്‍ക്ക് കിട്ടുന്ന ഒരു ചെറിയ സമാധാനം അത് തന്നെ ആണ് മനുഷ്യത്വം.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
ഫെമിനിസം എന്നതിന്റെ മുന്നെറ്റത്തിന്റെ ഒരു ഉദാഹരണം ലക്ഷ്മിപ്രിയ ആണ്

ഈ ഷോ യില്‍ കണ്ടതല്ലാതെ, അവര്‍ ജീവിതത്തിലും അങ്ങനെ അല്ല എന്ന് പറയാന്‍ കഴിയില്ലല്ലോ. അവരുടെ വാക്കുകളില്‍ മറ്റുള്ളവര്‍ ഉദ്ദേശിക്കുന്ന 'ഫെമിനിസം' വന്നിട്ടില്ലെങ്കിലും, ഫെമിനിസം എന്നതിന്റെ ഒരു ഉദാഹരണം ലക്ഷ്മിപ്രിയ ആണ്..' എന്നുമാണ് നടിയുടെ ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പില്‍ പറയുന്നത്.

Read more about: bigg boss lakshmi priya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X