ലെസ്ബിയന്‍ ആണെന്നും ഗേ ആണെന്നും പറയുന്നവര്‍; ഈ സീസണിലെ വേറിട്ട മനുഷ്യരെ കുറിച്ച് പ്രേക്ഷകാഭിപ്രായം

വ്യത്യസ്ത മേഖലകളില്‍ നിന്നും പ്രശസ്തിയിലേക്ക് എത്തിയവരും അല്ലാത്തവരുമൊക്കെയാണ് ബിഗ് ബോസ് ഷോ യിലേക്ക് എത്തിയത്. പതിനേഴ് മത്സരാര്‍ഥികളുമായി തുടങ്ങിയ ഷോ യില്‍ എട്ട് പേരാണ് അവശേഷിക്കുന്നത്. ഫിനാലെയിലേക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ ആരൊക്കെ ഫൈനല്‍ ഫൈവിലെത്തും. ആര് വിജയിക്കും.. എന്നിങ്ങനെയുള്ള സംശയങ്ങളാണ് പ്രേക്ഷകരുടെയുള്ളില്‍.

എന്തൊക്കെ ആണെങ്കിലും വേറിട്ട മത്സരാര്‍ഥികളെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചാണ് ആരാധകരിപ്പോള്‍ എത്തുന്നത്. കഴിഞ്ഞ മൂന്ന് മലയാളം സീസണുകളെയും അപേക്ഷിച്ച് ഇത്തവണത്തെ മത്സരാര്‍ഥികള്‍ കിടിലമായിരുന്നു. വൈല്‍ഡ് കാര്‍ഡിലൂടെ വന്നവര്‍ പോലും മികവുറ്റ പ്രകടനം കാഴ്ച വെച്ചു. എന്നാല്‍ വ്യക്തിത്വവും സ്വഭാവുമൊക്കെ ഇത്രയും വേറിട്ട് നില്‍ക്കുന്ന ആള്‍ക്കാര്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഒരു ആരാധകന്‍ ചൂണ്ടി കാണിക്കുന്നത്.

ക്ഷ്മി പ്രിയയെ പോലെയും ദില്‍ഷയെയും പോലെയുമുള്ള  ഫേക്ക് പേഴ്‌സണാലിറ്റി

'ബിഗ് ബോസ് മലയാളത്തിന്റെ നാലാമത്തെ സീസണ്‍ കഴിയാറായി. പലതരം ആളുകളെ നമ്മള്‍ ഈ സീസണില്‍ കണ്ടു. റോബിനെ പോലത്തെ പെട്ടെന്ന് ദേഷ്യം വരുന്ന, വിചിത്ര ചിന്തകളുള്ള വ്യക്തിത്വം. ലക്ഷ്മി പ്രിയയെ പോലെയും ദില്‍ഷയെയും പോലെയുമുള്ള ഫേക്ക് പേഴ്‌സണാലിറ്റി. ജാസ്മിനെ പോലത്തെ പെട്ടെന്ന് അങ്ങേയറ്റം ദേഷ്യം വരുന്ന, ഒപ്പം പ്രതികാരം മനസ്സില്‍ കൊണ്ട് നടക്കുന്ന വ്യക്തി.

 ബ്ലെസ്ലിയെ പോലത്തെ കിളി പറന്നു നടക്കുന്ന ടീം

റോണ്‍സനെ പോലെ ലളിതനായ വ്യക്തി. ബ്ലെസ്ലിയെ പോലത്തെ കിളി പറന്നു നടക്കുന്ന ടീം. ധന്യയെയും വിനയിനെയും അഖിലിനെയും പോലെയുമുള്ള പൊതു ബോധത്തിനൊപ്പം സഞ്ചരിക്കുന്ന ആളുകള്‍. റിയാസിനെയും നിമിഷയെയും ഡെയ്സിയെയും പോലെ 'പൊതുബോധത്തിനു' പുറത്തു ജീവിക്കുന്ന മനുഷ്യര്‍.

  ലെസ്ബിയന്‍ അല്ലെങ്കില്‍ ഗേ എന്ന് പറഞ്ഞാല്‍ അപര്‍ണ്ണയെയും, അശ്വിനെയും പോലെയുള്ളവർ

ലെസ്ബിയന്‍ അല്ലെങ്കില്‍ ഗേ എന്ന് പറഞ്ഞാല്‍ അപര്‍ണ്ണയെയും, അശ്വിനെയും പോലെ സാധാരണ മനുഷ്യരാണെന്ന് കാണിക്കുന്ന മനുഷ്യര്‍, സുചിത്രയെ പോലത്തെ അല്‍പ്പ സ്വല്‍പ്പം എരിവും പുളിയും ഒക്കെ സംസാരിക്കുന്ന മനുഷ്യര്‍. പൊക്കവും തടിയും മസിലും ഉണ്ടെങ്കിലും പിള്ളേരുടെ മനസ്സുള്ളവരും ഉണ്ട് എന്ന് കാണിക്കുന്ന നവീന്‍, വാട്‌സാപ്പ് അമ്മാവന്‍ മണികണ്ഠന്‍, ശാലിനി, പിന്നെ സൂരജ് അങ്ങനെ നമ്മുടെ സമൂഹത്തില്‍ നമുക്ക് ചുറ്റും ജീവിക്കുന്ന ഒരുപാട് പേരെ കണ്ടു.

സത്യത്തില്‍ പ്രേക്ഷകര്‍ക്ക് നല്ലൊരു വിരുന്നൊരുക്കാന്‍ ബിഗ് ബോസിന് സാധിച്ചിരിക്കുകയാണ്.

ഇനിയും അവശേഷിക്കുന്നവരില്‍ നിന്നും ഒരാളെ വിജയിപ്പിക്കുമ്പോള്‍ നിങ്ങള്‍ ആരെ തെരഞ്ഞെടുക്കും? ഇതില്‍ നിന്നും ആരെ തെരഞ്ഞെടുത്താലും അവര്‍ സമൂഹത്തില്‍ ഒരു സന്ദേശം നല്‍കുമെന്ന കാര്യം ഉറപ്പാണെന്നാണ് ആരാധകന്‍ പങ്കുവെച്ച എഴുത്തിലൂടെ പറയുന്നത്. സത്യത്തില്‍ പ്രേക്ഷകര്‍ക്ക് നല്ലൊരു വിരുന്നൊരുക്കാന്‍ ബിഗ് ബോസിന് സാധിച്ചിരിക്കുകയാണ്.

Recommended Video

Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat
അങ്ങനെ നോക്കുമ്പോള്‍ ബിഗ് ബോസിന്റെ വിജയമാണിത്

താരമൂല്യം കൊണ്ട് ആരാധകരെ നേടിയ മത്സരാര്‍ഥികളാണ് മുന്‍പൊക്കെ ഉണ്ടായിരുന്നത്. ഇത്തവണ ഓരോരുത്തരുടെയും പെര്‍ഫോമന്‍സിന് അനുസരിച്ചാണ് താരങ്ങള്‍ക്ക് ഫോളോവേഴ്‌സ് വര്‍ധിച്ചത്. അങ്ങനെ നോക്കുമ്പോള്‍ ബിഗ് ബോസിന്റെ വിജയമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X