Don't Miss!
- News
കടല്‍ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
സാബുമോന് എന്ന ബിഗ് ബോസിന് ജനങ്ങള്‍ കൊടുത്ത വിന്നര്‍ പട്ടം; ഇങ്ങനൊരു സര്‍പ്രൈസ് പ്രതീക്ഷിച്ചില്ലെന്ന് ബ്ലെസ്ലി
ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ് അവസാനിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ച ദില്‍ഷ വിന്നറാവുകയും ചെയ്തു. എന്നാല്‍ ബ്ലെസ്ലിയോ റിയാസോ ആണ് വിജയിക്കാന്‍ യോഗ്യത ഉള്ളവരെന്നാണ് പുറത്ത് നടക്കുന്ന ചര്‍ച്ചകളില്‍ പറയുന്നത്. ദില്‍ഷയ്ക്ക് യോഗ്യത കുറവ് ഉണ്ടെന്ന് ആരും പറയുന്നില്ല. പകരം ഇവര്‍ കൂടി വിജയിക്കേണ്ടവരാണെന്ന് പറയുന്നു.
എന്നാല്‍ ബ്ലെസ്ലിയ്ക്ക് ബിഗ് ബോസ് വിന്നര്‍ക്ക് ലഭിക്കുന്ന ട്രോഫി സമ്മാനിച്ചിരിക്കുകയാണ് സാബുമോന് അബ്ദു സമദ്. മലയാളം ബിഗ് ബോസ് സീസണ് ഒന്നിലെ വിന്നറാണ് സാബു. പിന്നീട് വന്ന സീസണുകളെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്താറുള്ള സാബു ബ്ലെസ്ലിയെ കാണാനെത്തി. അവനൊരു സര്‍പ്രൈസ് എന്ന നിലയ്ക്ക് തനിക്ക് ലഭിച്ച ട്രോഫി സമ്മാനിക്കുകയും ചെയ്തു. ലൈവില്‍ വന്ന് ബ്ലെസ്ലി ഈ സന്തോഷം പങ്കുവെച്ചു.

എന്നാല്‍ ഇങ്ങനൊരു സര്‍പ്രൈസ് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ബ്ലെസ്ലിയിപ്പോള് പറയുന്നത്. 'ഒരു സര്‍പ്രൈസ് ഉണ്ടെന്ന് പറഞ്ഞിരുന്നു. ഇങ്ങനെ പ്രതീക്ഷിച്ചില്ല. സാബുമോന് എന്ന ബിഗ് ബോസ് ഇക്ക.. ഈ വിന്നര്‍ പട്ടം നിങ്ങള്‍ക്ക് ജനങ്ങള്‍ തന്നതാണ്.
ഞാന്‍ രണ്ടാമനും. അതുകൊണ്ട് ഇതിനെ ബിഗ് ബോസ് ട്രോഫി ആയി കാണാതെ നിങ്ങളുടെ സ്നേഹത്തിനും സന്തോഷത്തിന്റെയും പ്രതീകമായാണ് ഞാന്‍ ഇത് കൈയില്‍ വെച്ചത്. ഒരുപാട് ഇഷ്ടം സാബുമോന് എന്ന ബിഗ് ബോസ്.. എന്നുമാണ് ബ്ലെസ്ലി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
സാബുമോനൊപ്പം ട്രോഫി പിടിച്ച് നില്ക്കുന്ന ഫോട്ടോയും ബ്ലെസ്ലി പോസ്റ്റ് ചെയ്തു. അതേ സമയം തന്റെ പ്രിയപ്പെട്ട ആരാധകരോടും ബ്ലെസ്ലി സംസാരിച്ചു. നിങ്ങളുടെ കുറേ മെസേജുകള്‍ കണ്ടു. എല്ലാവരും ഹാപ്പി അല്ലേ, നിങ്ങളെല്ലാവരെയും ഞാന്‍ സ്നേഹിക്കുന്നു എന്നാണ് ബ്ലെസ്ലി പറഞ്ഞത്.

ഡിംപിള്‍ വിവാഹിതയായതാണ് ഞങ്ങളുടെ പ്രണയത്തിന് കാരണം; നായികയായ പെണ്‍കുട്ടിയെ സ്വന്തമാക്കിയ ഋഷി കപൂര്‍
താരത്തിന്റെ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച് കൊണ്ട് നിരവധി ആരാധകരാണ് എത്തുന്നത്. ബിഗ് ബോസ് ടൈറ്റില്‍ വിന്നറാവാനുള്ള യോഗ്യത ബ്ലെസ്ലിയ്ക്ക് ഉണ്ടായിരുന്നതായിട്ടാണ് എല്ലാവരും ഒരുപോലെ പറയുന്നത്.
Recommended Video
ബ്ലെസ്ലിയാണ് ശരിക്കും വിന്നര്‍, നിനക്ക് സീസണ് ഫോര്‍ വിന്നറാവാനുള്ള യോഗ്യത ഉണ്ടായിരുന്നു. അത് മനസിലാക്കിയ സാബുമോന്റെ ഈ സമ്മാനത്തിന് കൈയ്യടിക്കുകയാണ്. രണ്ട് ലെജന്‍ഡുകളെ ഒരു ഫ്രെയിമില്‍ കാണാന്‍ സാധിച്ചതിന്റെ സന്തോഷമുണ്ട്. ഏറ്റവും ഹിറ്റായ ഒന്നാം സീസണിലെ ട്രോഫി തന്നെ ബ്ലെസ്ലിയുടെ കൈയ്യില്‍ എത്തിയെന്ന് പറയുന്നത് വലിയ സംഭവമാണ് തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് ബ്ലെസ്ലിയുടെ പോസ്റ്റിന് താഴെ വരുന്നത്.
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
-
കൊതിച്ചിട്ട് കൊച്ച് കളിക്കുന്ന ഫോണെടുത്ത് അഭിനയിച്ചിട്ടുണ്ട്! ഭാര്യയാണ് ജീവിതത്തിലെ ഐശ്വര്യം
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ