കല്യാണം കഴിഞ്ഞെന്ന് പറയാതെ മറച്ച് വെച്ചോ? ബിഗ് ബോസ് താരം ഡെയ്‌സിയുടെ വിവാഹത്തെ കുറിച്ച് സോഷ്യല്‍ മീഡിയ
ബിഗ് ബോസിലേക്ക് വരാന്‍ സാധ്യതയുള്ളവരുടെ പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ഡെയ്‌സി ഡേവിഡിന്റെ പേരും ഉണ്ടായിരുന്നു. ഫോട്ടോഗ്രാഫറായ ഡെയ്‌സി അങ്ങനെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായി ബിഗ് ബോസിലേക്ക് എത്തി. മുന്‍കാല നടി ഫിലോമിനയുടെ കൊച്ചുമകള്‍ ആണെന്നും ആ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഷോ യില്‍ എത്തിയതിന് പിന്നാലെ ഡെയ്‌സി പറഞ്ഞിരുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് ആരോപിച്ച് ചിലര്‍ രംഗത്ത് വരികയും ചെയ്തു.
ഇപ്പോഴിതാ ഡെയ്‌സി വിവാഹിതയാണോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. അതിന് കാരണമായി ചിലര്‍ ചൂണ്ടി കാണിക്കുന്നത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ചില ചിത്രങ്ങളാണ്. അങ്ങനെ എങ്കില്‍ എന്തുകൊണ്ടാണ് ഇക്കാര്യം ഡെയ്‌സി മറച്ച് വെച്ചതെന്ന ചോദ്യവും ഉയര്‍ന്ന് വരികയാണ്.

ബിഗ് ബോസിലേക്ക് എത്തിയ ഡെയ്‌സി തന്റെ വിശേഷങ്ങള്‍ പറഞ്ഞിരുന്നു. സഹോദരന്‍ ഫോട്ടോഗ്രാഫര്‍ ആണെങ്കിലും യൂട്യൂബ് വീഡിയോസ് നോക്കിയാണ് താനും ഫോട്ടോഗ്രാഫി പഠിച്ചതെന്നാണ് ഡെയ്‌സി പറഞ്ഞത്. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് തന്റെ കുടുംബവും. മുത്തശ്ശി ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടി ഫിലോമിന ആണെന്നും ഡെയ്‌സി പറഞ്ഞത്. എന്നാല്‍ ഡെയ്‌സി വിവാഹിതയാണെന്നും ഭര്‍ത്താവ് ഒരു ഫോട്ടോഗ്രാഫര്‍ തന്നെയാണെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വിവാഹിതരും വിവാഹമോചിതരും അവിവാഹിതരും ലെസ്ബിയന്‍ ആയിട്ടുള്ളവരുമൊക്കെ ഇത്തവണ ബിഗ് ബോസിലുണ്ട്. എല്ലാവരും അവരുടെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന് വെളിപ്പെടുത്തിയിരുന്നു. പക്ഷേ ഡെയ്‌സി മാത്രം വിവാഹത്തെ കുറിച്ചോ പ്രണയത്തെ കുറിച്ചോ ഒന്നും ഇനിയും വെളിപ്പെടുത്തിയില്ല. ഇതിനിടയിലാണ് ഇ്ന്‍സ്റ്റാഗ്രാമിലൂടെ ചില ചിത്രങ്ങള്‍ വൈറലായത്. ഡെയ്സിക്കൊപ്പമുള്ള ചിത്രങ്ങള്‍ മാത്രമല്ല എന്‍ഗേജ്മെന്റിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള എഴുത്തുകളും സ്‌ക്രീന്‍ഷോട്ടുമൊക്കെ പ്രചരിക്കുന്നുണ്ട്.

ബെന്‍ ടേക് പിക്‌ചേഴ്‌സ് എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാമിലാണ് ചിത്രങ്ങളുള്ളത്. ഡെയ്‌സിയുമായിട്ടുള്ള സേവ് ദി ഡേറ്റിന്റെയും മറ്റ് ചടങ്ങുകളുടെയും ചിത്രങ്ങള്‍ക്ക് പുറമേ ഇരുവരും റൊമാന്റിക് ആയിട്ടുള്ള ഫോട്ടോസും ഈ കൂട്ടത്തിലുണ്ട്. 'നമ്മളൊന്നിച്ച് മനോഹരമായൊരു ഭാവി ഉണ്ടാക്കുമെന്നും അടിയുണ്ടാക്കുന്നതെല്ലാം ലോകം നമുക്ക് സമ്മാനിക്കുമെന്നും പറഞ്ഞ് ഡെയിസിയ്‌ക്കൊപ്പമുള്ള ചിത്രത്തിന് ബെന്‍ പീറ്റര്‍ കുറിച്ചു. അന്ന് ഡെയ്സി യെസ് എന്ന മറുപടി നല്‍കി. 27-12-2020ന് ഞങ്ങളൊന്നിക്കുകയാണെന്നും വിവാഹത്തെ കുറിച്ചായി അദ്ദേഹം പറഞ്ഞു. വിവാഹ ശേഷമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയ പേജിലൂടെ ബെന്‍ പങ്കുവെച്ചിട്ടുണ്ട്.
Recommended Video

എന്തായാലും ഡെയ്‌സിയുടെ വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. അതേ സമയം ബിഗ് ബോസിലെ മികച്ച മത്സരാര്‍ഥിയാവാനുള്ള ഡെയ്‌സിയുടെ ശ്രമം വിജയിക്കുമോ എന്ന് കണ്ടറിയേണ്ടി വരും. കഴിഞ്ഞ ദിവസങ്ങളില്‍ സുഹൃത്തുക്കളായി കണ്ടിരുന്ന നിമിഷയും ജാസ്മിനുമായി ഡെയ്‌സിയുമായി അകന്നത് സഹമത്സരാര്‍ഥികളെയും പ്രേക്ഷകരെയും ആകാംഷയിലാക്കിയിരിക്കുകയാണ്.


Click it and Unblock the Notifications











