ദില്‍ഷ ഒരാളെ പ്രേമിച്ച് കണ്ടിട്ടില്ല; അങ്ങനൊരു ചിന്ത അവള്‍ക്കില്ല, ജിപിയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് കുടുംബം
ബിഗ് ബോസിലെ ആദ്യ ഫൈനലിസ്റ്റായി മാറിയിരിക്കുകയാണ് ദില്‍ഷ പ്രസന്നന്‍. ടിക്കറ്റ് ടു ഫിനാലെ എന്ന വീക്ക്‌ലി ടാസ്‌കില്‍ ഒന്നാം സ്ഥാനത്ത് എത്തിയാണ് ദില്‍ഷ തിളക്കമാര്‍ന്ന വിജയം നേടിയത്. അതേ സമയം നേരത്തെ മുതല്‍ ഫൈനല്‍ ഫൈവില്‍ ഉണ്ടാവുമെന്ന് പ്രേക്ഷകര്‍ പ്രവചിച്ച ആള്‍ തന്നെ എത്തിയതിന്റെ സന്തോഷം പുറത്തും നടക്കുന്നുണ്ട്. ഇതിനിടയില്‍ ദില്‍ഷയുടെ പേരില്‍ നിരവധി വാര്‍ത്തകളാണ് വന്ന് കൊണ്ടിരിക്കുന്നത്.
റോബിന്‍ രാധാകൃഷ്ണനും ബ്ലെസ്ലിയും പ്രണയം പറഞ്ഞ് ചെന്നെങ്കിലും ദില്‍ഷ അവരോട് നോ എന്നാണ് പറഞ്ഞത്. ഇതിനിടയില്‍ പുറത്ത് ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയെ കുറിച്ചും ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ദില്‍ഷ ഡിഫോര്‍ ഡാന്‍സില്‍ പങ്കെടുത്തപ്പോള്‍ അവതാരകനായി ജിപിയും ഉണ്ടായിരുന്നു. അവിടുന്ന് തുടങ്ങിയ ഇഷ്ടം പ്രണയമായി മാറിയെന്നാണ് ഗോസിപ്പുകള്‍. മുൻപും ദിൽഷയുടെ കുടുംബം പ്രതികരണവുമായി വന്നിരുന്നു. എന്നാൽ നടി ഫൈനലിസ്റ്റ് ആയതോടെ വീണ്ടും പ്രണയകഥകൾ വൈറലാവുകയാണ്.
{photo-feature}


Click it and Unblock the Notifications