For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിലെ സീക്രട്ട് റൂമൊരു ഭീകരാനുഭവമാണ്; പ്രതീക്ഷയോടെ അഞ്ച് ദിവസം താനവിടെ കിടന്നെന്ന് റോബിന്‍

  |

  നാലാമത് ബിഗ് ബോസ് സീസണിലെ വിന്നറായി പ്രേക്ഷകര്‍ കരുതിയിരുന്ന താരമാണ് റോബിന്‍ രാധകൃഷ്ണന്‍. എന്നാല്‍ റിയാസിനെ ശാരീരികമായി ഉപദ്രവിച്ചു എന്നതിന്റെ പേരില്‍ റോബിന്‍ ബിഗ് ബോസ് ഷോ യില്‍ നിന്നും പുറത്തായി. തിരിച്ച് നാട്ടിലേക്ക് വന്ന റോബിന് എയര്‍പോര്‍ട്ട് മുതല്‍ ഗംഭീര സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയിരുന്നത്.

  ആ സ്വീകരണവും സ്‌നേഹവും കൊണ്ട് താന്‍ വിന്നറായെന്ന് പറയുകയാണെന്ന് താരമിപ്പോള്‍. ബിഗ് ബോസിലെ അവസാന ദിവസങ്ങള്‍ ലേശം കഠിനമായിരുന്നെന്നാണ് നടി ആലീസ് ഗോമസ് ക്രിസ്റ്റിയോട് സംസാരിക്കവേ റോബിന്‍ പറഞ്ഞത്. സീക്രട്ട് റൂമിലെ ഭീകരാനുഭവങ്ങള്‍ എന്തായിരുന്നുവെന്നും താരം വെളിപ്പെടുത്തി.

  'സീക്രട്ട് റൂം എന്ന് പറഞ്ഞാല്‍ നമ്മള്‍ ചിന്തിക്കുന്നതിനും അപ്പുറത്തുള്ളതാണ്. നിശബ്ദത പാലിക്കണം. കുറച്ചധികം റൂള്‍സുണ്ട്. ശബ്ദമുയര്‍ത്താനോ അപ്പുറത്തുള്ളവരുമായി സംസാരിക്കാനോ പാടില്ല. എന്തൊക്കെ നമ്മള്‍ അവിടെ ചെയ്താലും ശബ്ദം വരാന്‍ പാടില്ല. ആരെയും കോണ്‍ടാക്ട് ചെയ്യാനോ ഒന്നിനും സാധിക്കില്ല. ബിഗ് ബോസിനുള്ളില്‍ തന്നെ അടച്ചിട്ട ജീവിതമാണ്. അതില്‍ നിന്നും അനുഭവിച്ചിട്ടാണ് സീക്രട്ട് റൂമിലേക്ക് വന്നത്. മാക്‌സിമം രണ്ട് ദിവസം വരെ അതിനകത്ത് പിടിച്ച് നില്‍ക്കാന്‍ പറ്റുമെന്നാണ് വിചാരിച്ചത്'.

  നടന്‍ വിശാഖ് നായര്‍ വിവാഹിതനായി; ആനന്ദം സിനിമയിലെ കുപ്പിയുടെ വിവാഹ വീഡിയോ കാണാം

  അഞ്ച് ദിവസം അതിനകത്ത് ഉണ്ടായിരുന്നു. മര്യാദയ്ക്ക് ഉറങ്ങാന്‍ പോലും പറ്റില്ലാത്തത് കൊണ്ട് അഞ്ചാമത്തെ ദിവസം ആയപ്പോഴെക്കും എന്റെ റീലേ പോയി. അതെനിക്ക് പുറത്ത് കാണിക്കാനും സാധിക്കില്ല. കാരണം തിരിച്ച് വീടിനകത്തേക്ക് പോവണമെങ്കില്‍ ശക്തനായി തന്നെ ഇരിക്കണം. ഞാന്‍ വീക്ക് ആണേല്‍ എനിക്ക് തന്നെ അകത്തേക്ക് പോവാന്‍ പറ്റില്ലെന്ന് വിചാരിച്ചു.

  നയൻതാരയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദിലീപും എത്തി; സൂപ്പർ താരങ്ങൾക്കൊപ്പം മലയാളത്തിൽ നിന്ന് ജനപ്രിയനും

  അത്രയും സ്ട്രഗിള്‍ ചെയ്ത് അവിടെ നിന്നത് എന്നെ വീട്ടിലേക്ക് തിരിച്ച് വിളിക്കുമെന്ന് കരുതിയിട്ടാണ്. അവിടെ സംസാരിക്കാന്‍ ആരുമില്ലെങ്കിലും മൂന്നാമത്തെ ദിവസമാണ് ക്യാമറ മൂവ് ചെയ്യുന്നത് കണ്ടത്. അവിടെ ഒരു അനക്കം വന്നു. അതുവരെ യാതൊരു അനക്കവും അതിനകത്ത് ഇല്ലായിരുന്നു. അത് കണ്ടപ്പോള്‍ ചെറിയൊരു ആശ്വാസം വന്നു. അങ്ങനെ ക്യാമറയോട് ഞാന്‍ സംസാരിച്ച് തുടങ്ങി. അതും പ്രശ്‌നമായി. ഞാന്‍ സംസാരിക്കുന്നത് കേട്ട റിയാസ് പുറത്ത് പ്രശ്‌നമുണ്ടാക്കി. അതോടെ നിശബ്ദത പാലിക്കണമെന്ന് പറഞ്ഞ് ബിഗ് ബോസില്‍ നിന്നും വീണ്ടും നോട്ടീസ് വന്നു. ശബ്ദം കുറച്ച്, രഹസ്യം പറയുന്നത് പോലെയാണ് പിന്നീട് അവിടെ ഞാന്‍ സംസാരിച്ചത്. അഞ്ചാമത്തെ ദിവസമൊക്കെ നിലത്ത് പായ ഇട്ടിട്ടാണ് കിടന്നത്. ഉറക്കം പോലും വരാത്ത ടെന്‍ഷന്‍ ആണ്.

  Also Read: എന്റെ തുണിയുടെ ഇറക്കം കുറവ് കണ്ട് കുലപുരുഷന്മാരും കുലസ്ത്രീകളും ഭ്രാന്തമാരാകും, ട്രോളുമായി നിമിഷ

  തൊട്ടടുത്ത ദിവസം വീക്കെന്‍ഡ് ആണെന്നും ലാലേട്ടന്‍ വന്നാല്‍ എന്നെ കയറ്റുമെന്നുമാണ് പ്രതീക്ഷിച്ചിരുന്നത്. തിരിച്ച് കയറാന്‍ എല്ലാം തയ്യാറായി ഇരുന്നു. എന്റെ കൈയ്യില്‍ മാന്ത്രിക ലോക്കറ്റും ഉണ്ടായി. അവസാന ദിവസം റെഡിയായി നില്‍ക്കാന്‍ അറിയിപ്പ് വന്നു. റീ എന്‍ട്രിയാണെന്നാണ് വിചാരിച്ചത്. ആദ്യമേ എന്റെ കൈയ്യില്‍ നിന്നും മാന്ത്രിക ലോക്കറ്റ് വാങ്ങി. പിന്നെ കണ്ണുകള്‍ കെട്ടി. ഒന്നും കാണാന്‍ പറ്റാതെ കൊണ്ട് പോയി. എന്റെ രണ്ടാമത്തെ എന്‍ട്രിയാണ്, നല്ലൊരു പാട്ട് ഇടണേ എന്ന് അവരോട് ഞാന്‍ പറഞ്ഞു.

  അവര്‍ ഒന്നും മിണ്ടിയില്ല. കുറച്ച് മുന്നോട്ട് പോയി കെട്ട് അഴിച്ചു. നോക്കുമ്പോള്‍ പുറത്തേക്കാണ്. ആളുകളെ കണ്ടു. പിന്നെ ലാലേട്ടന്റെ അടുത്തേക്ക് കൊണ്ട് പോയി. അപ്പോഴും ഞാന്‍ പ്രതീക്ഷ കളഞ്ഞില്ല. പിന്നെ ലാലേട്ടന്റെ സംസാരം മാറിയപ്പോഴാണ് ഇത് കഴിഞ്ഞെന്ന് മനസിലായത്. പിന്നെ ന്യായീകരിച്ചിട്ട് കാര്യമില്ലെന്നും റോബിന്‍ പറയുന്നു. റിയാസിനോട് മാത്രമല്ല അദ്ദേഹത്തിന്റെ വീട്ടുകാരോട് കൂടിയാണ് ഞാന്‍ ക്ഷമ പറഞ്ഞതെന്നും താരം വ്യക്തമാക്കുന്നു.

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  English summary
  Bigg Boss Malayalam Season 4: Dr Robin Opens Up His Secret Room Experience In Alice Christy Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X