'എന്തെഴുതണമെന്നറിയാതെ വിരലുകൾ നിശ്ചലമാവുന്ന നിമിഷം...'; വീണ്ടും വിവാഹിതയായ സന്തോഷം പങ്കിട്ട് ശാലിനി നായർ!

വെറും ഒരു നാട്ടിൻപുറത്തുകാരിയായ അശ്വതി ഇന്ന് കേരളം അറിയപ്പെടുന്ന ശാലിനി നായരായി മാറിയതിന് പിന്നില്‍ ഒരു വലിയ യാത്രയുണ്ട്. വിവാഹമോചിതയായി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും കുത്തുവാക്കുകള്‍. കൈക്കുഞ്ഞുമായി ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന ഇടത്ത് നിന്ന് ഇപ്പോള്‍ കേരളം അറിയപ്പെടുന്ന താരമാകാന്‍ കഴിഞ്ഞത് ശാലിനിയുടെ നേട്ടം തന്നെയാണ്. ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർത്ഥിയായ വന്നശേഷമാണ് ശാലിനി നായരെ മലയാളികൾ കൂടുതൽ അടുത്ത് അറിഞ്ഞ് തുടങ്ങിയത്.

ബി​ഗ് ബോസിൽ വന്നശേഷം ഹൗസിലെ ബാലാമണി എന്നാണ് ശാലിനി നായര്‍ അറിയപ്പെട്ടത്. ഇമോഷണലി വളരെ അധികം വീക്കാണെന്നും കമന്റുകള്‍ വന്നിരുന്നു. എന്നാല്‍ ജീവിതത്തിലെ പല സാഹചര്യങ്ങളെയും ധൈര്യത്തോടെ നേരിട്ട ആളാണ് ശാലിനി. ആദ്യ വിവാഹത്തിൽ ഒരു മകൻ ശാലിനിക്കുണ്ട്.

Shalini Nair

ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത പങ്കിട്ട് എത്തിയിരിക്കുകയാണ് ശാലിനി. താരം വീണ്ടും വിവാഹിതയായിരിക്കുന്നു. ശാലിനി തന്നെയാണ് ഈ സന്തോഷം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. ദിലീപ് എന്നയാളെയാണ് ശാലിനി വിവാ​ഹം ചെയ്തിരിക്കുന്നത്. 'എന്തെഴുതണമെന്നറിയാതെ വിരലുകൾ നിശ്ചലമാവുന്ന നിമിഷം.'

'വിറക്കുന്ന കൈകളോടെ നെഞ്ചിടിപ്പോടെ ഉള്ളകം നിറയുന്ന നിമിഷം പ്രിയപ്പെട്ടവരിലേക്ക് പങ്കുവെക്കുകയാണ്. സമൂഹത്തിന് മുന്നിൽ ഒരിക്കൽ ചോദ്യചിഹ്നമായവൾക്ക്... അവളെ മാത്രം പ്രതീക്ഷയർപ്പിച്ച് ജീവിക്കുന്ന കുഞ്ഞിന്... താങ്ങായി ഇന്നോളം കൂടെയുണ്ടായ കുടുംബത്തിന്... മുന്നോട്ടുള്ള ജീവിതത്തിൽ കരുതലായി കരുത്തായി ഒരാൾ കൂട്ട് വരികയാണ്... ദിലീപേട്ടൻ.'

'ഞാൻ വിവാഹിതയായിരിക്കുന്നു... സ്നേഹം പങ്കുവെച്ച എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു', എന്നാണ് വിവാഹ വാർത്ത പങ്കിട്ട് ശാലിനി കുറിച്ചത്. നിരവധി പേരാണ് ശാലിനിക്കും ഭർത്താവ് ദിലീപിനും ആശംസകൾ അറിയിച്ച് എത്തിയത്. വളരെ ലളിതമായ രീതിയിൽ ​ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ശാലിനിയുടെ രണ്ടാം വിവാഹം.

യാതൊരു ആഡംബരങ്ങളുമില്ല. സിംപിൾ കേരള സാരി ചുറ്റി കഴുത്തിൽ ചെറിയൊരു മാലയും അ‍ണിഞ്ഞ് മുല്ലപ്പൂവും ചൂടി നാടൻ സുന്ദരിയായാണ് ശാലിനി നവവധുവായി എത്തിയത്. വരനും ശാലിനിയെ പോലെ തന്നെ സിംപിൾ ലുക്കിലാണ് എത്തിയത്. 'പഠന കാലം കഴിഞ്ഞ ഉടനെയായിരുന്നു എന്റെ വിവാഹം. പെട്ടന്ന് തന്നെ കുട്ടിയുമായി. എന്നാല്‍ കുടുംബത്തിലെ മാനസികമായ പരുത്തക്കേടുകള്‍ കാരണം വിവാഹ ബന്ധം വേര്‍പെടുത്തുകയായിരുന്നു.'

Shalini Nair

'അതിനുശേഷം ഒരു വര്‍ഷത്തോളം വീട്ടിനുള്ളില്‍ തന്നെ ഒതുങ്ങി കൂടുകയായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിഞ്ഞത് കാരണം എല്ലാവരും ചോദിച്ചു പ്രണയമാണോയെന്ന്. എന്നാല്‍ അങ്ങനെ ഒന്നും ആയിരുന്നില്ല. വീട്ടുകാര്‍ ആലോചിച്ച് നടത്തിയതാണ്. എന്റെ കുടുംബത്തിലുള്ളവരുടെ എല്ലാം കല്യാണം ചെറുപ്രായത്തില്‍ തന്നെ കഴിഞ്ഞിരുന്നു. അതേ രീതിയിലാണ് എന്റേതും നടത്തിയത്.'

'പഠനം കഴിഞ്ഞപ്പോള്‍ എല്ലാ പെണ്‍കുട്ടികളെയും പോലെ എന്റെ മനസിലും വിവാഹം ഹണിമൂണ്‍ സിനിമ എന്നിങ്ങനെയുള്ള മോഹങ്ങള്‍ കടന്ന് വന്നു. അതാണല്ലോ പ്രായം. ഇപ്പോള്‍ കല്യാണം വേണ്ടെന്ന് പറയാനുള്ള പക്വത ഒന്നും അപ്പോള്‍ എനിക്ക് ഉണ്ടായിരുന്നില്ല. വിവാഹ മോചനം നേടി വീട്ടില്‍ വന്നപ്പോള്‍ വീട്ടുകാരെക്കാള്‍ പ്രശ്‌നം പാല് വാങ്ങാനും മറ്റും വരുന്ന അയല്‍ക്കാര്‍ക്ക് ആയിരുന്നു. അങ്ങനെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി.'

'വിവാഹ മോചനം എപ്പോഴും പെണ്ണിന്റെ കുറ്റം കൊണ്ടാണ് എന്നാണല്ലോ പറയാറുള്ളത്. അവസാനം ജോലി അന്വേഷിച്ച് കൊച്ചിയില്‍ എത്തുകയായായിരുന്നു. ജീവിത മാര്‍ഗം എന്ന രീതിയില്‍ ആങ്കറിങ് തുടങ്ങി ബിഗ് ബോസ് വരെ എത്തി', എന്നാണ് ആദ്യ വിവാഹത്തെ കുറിച്ച് സംസാരിച്ച് മുമ്പൊരിക്കൽ ശാലിനി പറഞ്ഞത്.

സീസൺ ഫോറിലെ സ്ട്രോങ് കൺടസ്റ്റൻ‌സിൽ ഒരാളായ ശാലിനി രണ്ടാമത്തെ എവിക്ഷനിലൂടെയാണ് ബിഗ് ബോസില്‍ നിന്നും പുറത്താകുന്നത്. പെട്ടൊന്നൊന്നും പുറത്ത് പോവേണ്ട ആളായിരുന്നില്ല ശാലിനി എന്നാണ് പ്രേക്ഷകര്‍ അന്ന് ഒരേ സ്വരത്തില്‍ പറഞ്ഞത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X