For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വാപ്പ വൈരാ​ഗ്യം തീർത്തതാണെന്ന് മമ്മൂക്കയ്ക്ക് മനസിലായി, എന്തോ കുഴപ്പമുണ്ടെന്നെന്ന് അവർക്കും തോന്നി'; ബ്ലെസ്ലി

  |

  ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സംവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ഫസ്റ്റ് റണ്ണറപ്പായിരുന്നു ബ്ലെസ്ലി.

  അവസാന നിമിഷം വരെ മികച്ച ക്രടനം കാഴ്ച്ചവെയ്ക്കാന്‍ സാധിച്ച ബ്ലെസ്ലി ഇപ്പോള്‍ സംഗീതം, ഡാൻസ്, അഭിനയം എന്നിവയെല്ലാമായി നിറഞ്ഞ് നില്‍ക്കുകയാണ്. സിനിമയിൽ നിരവധി അവസരങ്ങളാണ് ബ്ലെസ്ലിക്ക് ലഭിക്കുന്നത്.

  Also Read: ജയറാമിനും പാര്‍വതിയ്ക്കും പ്രേമിക്കാന്‍ അവസരമൊരുക്കി; പാര്‍വതിയുടെ അമ്മ കയര്‍ത്ത് സംസാരിച്ചുവെന്ന് കമല്‍

  ഇപ്പോഴിതാ മെ​ഗാസ്റ്റാർ മമ്മൂട്ടിയെ ആദ്യമായി കാണാൻ അവസരം ലഭിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ചും തന്റെ വരാനിരിക്കുന്ന സിനിമകളെ കുറിച്ചും ബ്ലെസ്ലി മനസ് തുറന്നിരിക്കുകയാണ്. ഷോറീൽസ് എന്റർടെയ്ൻമെന്റ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബ്ലെസ്ലി വിശേഷങ്ങൾ പങ്കുവെച്ചത്.

  'ഞാനിപ്പോൾ ഡാൻസിങ് സ്റ്റാർ‌സെന്ന പരിപാടിയിൽ പങ്കെടുത്ത് വരികയാണ്. മാത്രമല്ല ഒരു സിനിമയിൽ അവസരവും ലഭിച്ചിട്ടുണ്ട്. അതിനുവേണ്ടിയാണ് താടിയും മുടിയും വളർത്തുന്നത്.'

  'സിനിമ ഏതാണെന്ന് വെളിപ്പെടുത്താൻ ഇപ്പോൾ സാധിക്കില്ല. മമ്മൂക്ക തന്നെ പറഞ്ഞിട്ടുണ്ട് സിനിമയ്ക്ക് നമ്മളെ ആവശ്യമില്ല നമുക്ക് സിനിമയെയാണ് ആവശ്യമെന്ന്. അതുകൊണ്ട് അവസരം നമ്മൾ ചോദിക്കണം. ആ ആ​ഗ്രഹത്തിന്റെ പുറത്താണ് എല്ലാ നടന്മാരേയും കാണാൻ പോയത്.'

  'മമ്മൂക്ക എന്ന വ്യക്തി പിന്നെ ഒരാളെ ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ പിന്നെ അയാളെ കൈവിടില്ല. മമ്മൂക്ക പല താരങ്ങളേയും നേരിട്ട് റെക്കമന്റ് ചെയ്യാറുണ്ട്. ബി​ഗ് ബോസിലെ ഫെയിം ഉള്ളപ്പോൾ മമ്മൂക്കയുടെ അടുത്ത് എനിക്ക് എന്നെ പരിചയപ്പെടുത്താൻ അഡ്രസുണ്ട്.'

  'അതുകൊണ്ടാണ് അദ്ദേഹത്തെ കാണാൻ പോയത്. ജോർജേട്ടൻ വഴിയാണ് പോയത്. ഞാൻ‌ മമ്മൂക്കയെ കാണാൻ വെയിറ്റ് ചെയ്യുവായിരുന്നു. അപ്പോൾ ജോർജേട്ടൻ പോയി മമ്മൂക്കയോട് പറഞ്ഞു. ബി​ഗ് ബോസിൽ നിന്ന് ഒരു പയ്യൻ കാണാൻ വന്നിട്ടുണ്ടെന്ന്.'

  'ഉടൻ അദ്ദേ​ഹം പറഞ്ഞു.... എനിക്കറിയാം... നമ്മുടെ പയ്യനല്ലേ... അവനെ കേറ്റി വിട് എന്ന്. അവിടെയുള്ളവരാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. അദ്ദേഹത്തെപ്പോലൊരാൾ അങ്ങനെ പറഞ്ഞുവെന്ന് അറിഞ്ഞത് ‌സന്തോഷം നൽകി.'

  Also Read: 'ഇന്ദ്രന്റെ നയമാണ് അവൻ സിനിമയിൽ ഒതുക്കപ്പെടാൻ കാരണം, എന്റെ അനുഭവവും അതാണ്, ആർക്കും നന്ദിയില്ല'; മല്ലിക

  'ഞാൻ എന്റെ മുഴുവൻ പേര് ഒറ്റ വട്ടമാണ് മമ്മൂക്കയോട് പറഞ്ഞത്. ആ ഒറ്റ പ്രാവശ്യം കൊണ്ട് അദ്ദേഹം അത് പഠിച്ച് തിരിച്ച് എന്നെ വിളിക്കുകയും ചെയ്തു. സാധാരണ ആരും അങ്ങനെ പെട്ടന്ന് എന്റെ പേര് കറക്ടായി പറയാറില്ല. മമ്മൂക്ക പക്ഷെ പറഞ്ഞു.'

  'എന്നിട്ട് എന്നോട് ചോദിക്കുകയും ചെയ്തു വാപ്പ ആരോടോ ഉള്ള വൈരാ​ഗ്യത്തിനാണ് ഈ പേരിട്ടത് അല്ലേ... എന്ന്... സത്യമാണ്. ആരും എന്നെ ഇരട്ടപ്പേര് വിളിക്കരുതെന്ന് വാപ്പയ്ക്ക് നിർബന്ധമുണ്ടായിരുന്നു. ലാഭം പ്രതീക്ഷിച്ച് ഞാൻ ഒന്നും ചെയ്യാറില്ല. എനിക്ക് ബിസിനസ് അറിയില്ല.'

  'എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലായിരുന്നു. എനിക്ക് ടോക്സിക്ക് ഫാൻസില്ല. ​ലാം​ഗ്വേജിന് അതീതമായി വളരണമെന്നാണ് ആ​ഗ്രഹം. സ്വയം മനസിലാക്കി വേണം മുന്നോട്ട് പോകാൻ. കാരണം മെന്റേഴ്സില്ല.'

  'റിയൽ ലൈഫിലും ഇടയ്ക്കിടെ സിനിമ ഡയലോ​ഗുകൾ സംഭാഷണത്തിൽ കേറി വരാറുണ്ട്. ഞാൻ പണ്ട് ട്രോളനായിരുന്നു. ‌എനിക്ക് പെട്ടന്നൊരു ദിവസമാണ് ബി​ഗ് ബോസിലേക്ക് വിളി വന്നത്.'

  'ഫേക്കാണോ റിയൽ ആണോയെന്ന് പോലും അറിയാതെ ഞാൻ സൂം കോൾ അറ്റന്റ് ചെയ്ത് എന്തൊക്കയോ സംസാരിച്ചു. എന്റെ സംസാരം കേട്ട് ബി​ഗ് ബോസ് ടീമും എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് കരുതി.'

  'അവർ അത് എന്നോട് പറഞ്ഞിട്ടുമുണ്ട്. അവർ റിസ്ക്കെടുത്താണ് എന്നെ ഹൗസിലേക്ക് കേറ്റി വിട്ടത്. സ്ത്രീധനത്തെ കുറിച്ച് ഹൗസിൽ പറഞ്ഞത് പൊട്ടത്തരമാണെന്ന് എനിക്ക് അപർണ ചേച്ചി പറഞ്ഞപ്പോഴാണ് മനസിലായത്' ബ്ലെസ്ലി പറഞ്ഞു.

  Read more about: bigg boss malayalam
  English summary
  Bigg Boss Malayalam Season 4 Fame Blesslee Revealed His Experience Of Meeting Mammootty-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X