For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതിന്റെ കാരണം പറഞ്ഞ് ദില്‍ഷ; ബ്ലെസ്ലിയെ കുറിച്ചും താരം

  |

  ബിഗ് ബോസ് ഷോ കഴിഞ്ഞെങ്കിലും മത്സരാര്‍ഥികളെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ദിനംപ്രതി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഫൈനലിലേക്ക് എത്തുന്ന സമയത്താണ് ബ്ലെസ്ലിയെയും ദില്‍ഷയെയും കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്.

  ദില്‍ഷയുടെ ശരീരത്ത് മോശമായി തൊട്ടു എന്ന ആരോപണം ശരിയല്ലെന്നാണ് ദില്‍ഷ പറയുന്നത്. ഇതിനിടെ റോബിനെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്തതും അണ്‍ഫോളോ ചെയ്തത് എന്തിനാണെന്നും കേരളീയം ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നു.

  ബ്ലെസ്ലിയ്ക്ക് ഒരു അതിര്‍വരമ്പ് വേണമെന്ന് ആളുകള്‍ പറയുന്നതിനോട് ദില്‍ഷയുടെ മറുപടിയെന്ത്?

  'എന്റെ ബൗണ്ടറി ഞാന്‍ അവിടെ സെറ്റ് ചെയ്തിരുന്നു. എനിക്ക് ബ്ലെസ്ലി സഹോദരനെ പോലെയാണ്. അവന്‍ എന്റെ കൈയ്യില്‍ പിടിച്ച് കഴിഞ്ഞാല്‍ എനിക്കതില്‍ വേറൊരു ഫീലിംഗ്‌സും വരാനില്ല. ഇത് തന്നെയാണ് എല്ലാവരോടും ഞാന്‍ പറഞ്ഞ് കൊണ്ടിരുന്നത്.

  അവനും ആ ഒരു രീതിയിലായിരിക്കരുത് എന്നെ തൊട്ടത് എന്നേ ഞാനും ആഗ്രഹിക്കുന്നുള്ളു. കാരണം ബ്ലെസ്ലി എനിക്ക് ബ്രദറിനെ പോലെയാണ്. എന്റെ ബൗണ്ടറി ഒരാള്‍ ക്രോസ് ചെയ്താല്‍ അവരെ എവിടെ നിര്‍ത്തണമെന്ന് എനിക്കറിയാം'.

  സെക്‌സിനിടയിൽ ഉറങ്ങിയിട്ടുണ്ടോ, കല്യാണം മുടക്കിയിട്ടുണ്ടോ? കുക്കുവിനോടും ലിജോയോടും വേറിട്ട ചോദ്യങ്ങളുമായി ദീപ

  ഒരാളെ ഡീഗ്രേഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് ചെയ്‌തോളൂ. പക്ഷേ അവരെ വേദനിപ്പിക്കുന്ന രീതിയില്‍ ചെയ്യാതിരുന്നൂടേ. നമ്മള്‍ അങ്ങനെ ചിന്തിക്കാറില്ല. അതുകൊണ്ട് ഇതൊക്കെ കാണുമ്പോള്‍ നല്ല സങ്കടം വരുമെന്നും ദില്‍ഷ പറയുന്നു.

  എൻ്റെ സ്വഭാവം അറിയുന്നതിന് മുൻപേ കെട്ടി!ദാവണി ഉടുത്ത് നിന്ന ഡിഗ്രിക്കാരിയെ ഭാര്യയാക്കി; ശ്രീജിത്ത് രവി പറഞ്ഞത്

  റിയാസിനോട് ദില്‍ഷയ്ക്ക് ദേഷ്യം തോന്നിയിട്ടുണ്ടോ?

  റോബിനും ബ്ലെസ്ലിയും രണ്ട് നെടുംതൂണുകള്‍ പോലെയാണ്. അവരിലൊരാളെ പുറത്താക്കിയ റിയാസിനോട് സ്വഭാവികമായും ദേഷ്യം തോന്നും. അങ്ങനൊന്നും സംഭവിക്കരുതെന്ന് ഞാന്‍ ആഗ്രഹിച്ച് പോവുകയാണ്. അതൊരു ഗെയിം ആയിരുന്നു. ഹിറ്റ് സ്േ്രപ അടിച്ച് വഷളാക്കേണ്ടായിരുന്നെന്നും തോന്നി. എന്റെ സുഹൃത്ത് ഔട്ട് ആവാന്‍ കാരണക്കാരനായ ആളോട് എന്തായാലും ദേഷ്യം ഉണ്ടാവും. പിന്നെ ഗെയിമിന്റെ ഭാഗമായി അതൊക്കെ മറന്ന് മുന്നോട്ട് പോയി.

  ശ്രീലത എങ്ങനെയാണ് നമ്പൂതിരിയായത്; ഒരുമിച്ചഭിനയിച്ച നടനുമായി തുടങ്ങിയ പ്രണയത്തെ കുറിച്ച് നടിയുടെ വെളിപ്പെടുത്തൽ

  വിജയിക്കാന്‍ അര്‍ഹത ഇല്ലാത്ത ആളാണോ ദില്‍ഷ?

  എന്ത് കൊണ്ടാണ് ഞാന്‍ വിന്നറാവാന്‍ യോഗ്യത ഇല്ലാത്ത ആളാണെന്ന് പറയുന്നതെന്ന് മനസിലാവുന്നില്ല. കാരണം ഞാനവിടെ എന്താണ് ചെയ്യാതെ ഇരുന്നിട്ടുള്ളത്. ശക്തരായ ആളുകളുടെ കൂടെ മത്സരിച്ചിട്ടാണ് ഞാന്‍ ടിക്കറ്റ് ടു ഫിനാലെ കരസ്ഥമാക്കിയത്. എന്നെ സംബന്ധിച്ച് അത് വലിയ കാര്യമാണ്. സംസാരിക്കേണ്ടിടത്ത് സംസാരിക്കുകയും തെറ്റ് കണ്ടാല്‍ ചൂണ്ടി കാണിക്കുകയും ചെയ്തിട്ടുണ്ട്.

  Recommended Video

  Dilsha Imitates Dr. Robin ഡോക്ടറിനെ അനുകരിക്കുന്ന ദിൽഷ, ചിരിച്ച് ചാവും വീഡിയോ | *Interview

  റോബിനെ ഫോളോ ചെയ്യുകയും അണ്‍ഫോളോ ചെയ്യുകയും ചെയ്തതിന് കാരണം?

  എനിക്ക് പുള്ളി വീഡിയോ കാണിച്ച് കൊണ്ടിരിക്കുമ്പോള്‍ എന്നെ ഫോളോ ചെയ്തില്ലല്ലോ എന്ന് പറഞ്ഞ് ഞാനാണ് ഫോളോയില്‍ ക്ലിക്ക് ചെയ്തത്. അയ്യോ, നീ എന്ത് വലിയ തെറ്റാണ് ചെയ്തതെന്ന് അറിയാമോ? ഞാന്‍ ഇങ്ങനൊരു സ്‌റ്റേറ്റ്‌മെന്റ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇതായിരിക്കും ചര്‍ച്ച എന്നും പറഞ്ഞു. അപ്പോള്‍ തന്നെ അണ്‍ഫോളോ ചെയ്യുകയും ചെയ്തു. അതിലിപ്പോ എന്താ കുഴപ്പമെന്ന് പറഞ്ഞ് അടുത്ത ദിവസം വീണ്ടും ഫോളോ ചെയ്തു.

  English summary
  Bigg Boss Malayalam Season 4 Fame Dilsha Prasannan About Robin's Instagram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X