For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിനെ തേടി മറ്റൊരു അംഗീകാരം കൂടി; ബിഗ് ബോസിന് ശേഷം സൗഭാഗ്യങ്ങളുടെ പെരുമഴ സ്വന്തമാക്കി ഡോക്ടര്‍ മച്ചാന്‍

  |

  ഡോ. റോബിന്‍ രാധകൃഷ്ണനെ സംബന്ധിച്ചുള്ള വീഡിയോകളും വാര്‍ത്തകളുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. മലയാളം ബിഗ് ബോസില്‍ പങ്കെടുത്ത മറ്റ് താരങ്ങള്‍ക്കൊന്നും ലഭിക്കാത്ത ജനപിന്തുണയാണ് റോബിന് ലഭിച്ചത്. നാലാം സീസണിലെ ശക്തനായ മത്സരാര്‍ഥിയായിരുന്നെങ്കിലും പകുതിയ്ക്ക് റോബിന് പുറത്താവേണ്ടി വന്നത് ആരാധകരെയും നിരാശരാക്കി.

  എന്നാല്‍ പുറത്ത് സൗഭാഗ്യങ്ങളുടെ പെരുമഴയാണ് റോബിനെ കാത്തിരുന്നത്. നിരന്തരം ഉദ്ഘാടനങ്ങള്‍ക്കും പരിപാടികള്‍ക്കുമായി നടക്കുന്ന റോബിനെ തേടി മറ്റൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. ആദ്യമായി ഒരു അവാര്‍ഡ് തനിക്ക് ലഭിച്ചതിന്റെ സന്തോഷമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഫോട്ടോയിലൂടെ റോബിന്‍ വ്യക്തമാക്കുന്നത്.

  കഴിഞ്ഞ ദിവസമാണ് റോബിന്‍ അഭിനയിക്കാനൊരുങ്ങുന്ന പുതിയ സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം നടക്കുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ റോബിനാണ് പ്രധാനപ്പെട്ട റോള്‍ ചെയ്യുന്നത്. ഇതടക്കം നിരവധി ചിത്രങ്ങള്‍ റോബിന്റേതായി അണിയറയില്‍ ഒരുങ്ങുന്നു. അതിനിടെയിലാണ് മലയാള പുരസ്‌കാരത്തിലെ യൂത്ത് ഐക്കണ്‍ ആയി റോബിന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ വാര്‍ത്തയടക്കം റോബിന്‍ പങ്കുവെച്ചിരുന്നു.

  Also Read: ശ്രിയ അയ്യര്‍ വിവാഹിതയായി; ബോഡി ബില്‍ഡിങ്ങിലൂടെ ശ്രദ്ധേയനായ ജെനു തോമസിനൊപ്പമുള്ള നടിയുടെ വിവാഹചിത്രം കാണാം

  'ഡോ റോബിന്‍ രാധാകൃഷ്ണന്‍ എന്ന ജനപ്രിയ വ്യക്തിയ്ക്ക് മലയാള പുരസ്‌കാരം 1198 (യൂത്ത് ഐക്കണ്‍) നല്‍കി ആദരിക്കുന്നു. ഡോ. ഫാമിലി എന്ന കൂട്ടായ്മയിലൂടെ സാമൂഹ്യ സേവന രംഗത്ത് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ പുരസ്‌കാരം. കൂടാതെ ശ്രീകുമാരന്‍ തമ്പി, സേതു, കവിയൂര്‍ പൊന്നമ്മ, വിജയകുമാരി, ഓ മാധവന്‍, ഔസേപ്പച്ചന്‍, ധര്‍മ്മന്‍ കെ എം, എന്നിവര്‍ക്ക് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് ലഭിക്കുക.

  Also Read: ബെഡ് റൂം സീനിനെ പറ്റിയാണ് സംസാരം; ഇപ്പോഴും കല്യാണം കഴിഞ്ഞെന്ന് പോലും തോന്നുന്നില്ലെന്ന് ദുര്‍ഗയും ഭര്‍ത്താവും

  കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, നവ്യ നായര്‍, ഡിജോ ജോസ് ആന്റണി, രത്തീന, അഭിലാഷ് പിള്ള, പിപി കുഞ്ഞികൃഷ്ണന്‍, മംമ്ത മോഹന്‍, സുരഭി ലക്ഷ്മി, ദുര്‍ഗ കൃഷ്ണ. ഖാലിദ് റഹ്മാന്‍, ഹിഷാം അബ്ദുള്‍ വഹാബ്, രചന നാരായണന്‍കുട്ടി, ഡോ, ദിവ്യ എം, തുടങ്ങി നിരവധി താരങ്ങള്‍ക്കൊപ്പമാണ് റോബിനും അവാര്‍ഡ് പങ്കിട്ടത്. ഓണത്തോട് അനുബന്ധിച്ച് എറണാകുളത്ത് വച്ച് നടത്തുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും' എന്നുമാണ് റോബിന്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.

  Also Read: 'എന്നെ പരിഹസിച്ചെങ്കിൽ എന്താണ് കുഴപ്പം?'; സരോജ് കുമാർ വിവാദത്തിൽ മോഹൻലാൽ പറഞ്ഞത്

  ബിഗ് ബോസ് മലയാളം ഷോ യില്‍ പങ്കെടുത്ത് പുറത്ത് ഇത്രയധികം ഫാന്‍സിനെ നേടിയെ മറ്റൊരു താരം ഉണ്ടാവില്ലെന്ന് വേണം പറയാന്‍. ലക്ഷക്കണക്കിന് ആരാധകരാണ് റോബിന് പിന്തുണ നല്‍കി കൂടെ നിന്നത്. മത്സരത്തില്‍ നിന്ന് പുറത്തായതിന് ശേഷമാണ് റോബിന് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചതെന്ന് കരുതും. ഇതിനൊപ്പം താരം പുതിയൊരു പ്രണയത്തിലേക്ക് കൂടി കടന്നതായിട്ടാണ് വിവരം. ആരതി പൊടി എന്ന പെണ്‍കുട്ടിയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും പല കഥകളും പ്രചരിക്കുകയാണ്.

  English summary
  Bigg Boss Malayalam Season 4 Fame Dr. Robin Radhakrishnan Won Malayala Puraskaram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X