For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലെസ്ബിയന്‍സ് കേറി പിടിക്കുമോന്ന് പേടിച്ചിരുന്നു; പിന്നെയാണ് അവരും സധാരണക്കാരാണെന്ന് മനസിലായതെന്ന് ജാനകി സുധീർ

  |

  ബിഗ് ബോസിന്റെ നാലാം സീസണില്‍ പങ്കെടുത്തെങ്കിലും ആദ്യ ആഴ്ച പുറത്ത് പോവേണ്ടി വന്ന മത്സരാര്‍ഥിയാണ് ജാനകി സുധീര്‍. ജാനകിയെ കുറിച്ച് വലിയ പ്രതീക്ഷകള്‍ പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ തന്റെ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് തിരക്കിലാണ് നടി. ലെസ്ബിയന്‍ കഥ പ്രമേയമാക്കി ഒരുക്കുന്ന ഹോളിവുണ്ട് എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്നത്.

  ജാനകി സുധീറും അമൃത വിനോദും സൗബു പ്രൗദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായിട്ടെത്തുന്ന ചിത്രം ആഗസ്റ്റ് പന്ത്രണ്ടിന് റിലീസ് ചെയ്യും. ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ജാനകിയിപ്പോള്‍. ഒപ്പം ലെസ്ബിയനായ സുഹൃത്തുക്കളെ കുറിച്ചും നടി വെളിപ്പെടുത്തി.

  ഈ സിനിമയിലേക്ക് വരുന്നതിന് മുന്‍പ് തന്നെ ലെസ്ബിയന്‍ ആയിട്ടുള്ള ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്. മാറി നിന്ന് നോക്കുമ്പോഴാണ് നമുക്കിത് പ്രശ്‌നമായി തോന്നുന്നത്. എനിക്കും അങ്ങനൊരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. അവര് നമ്മളെ കയറി പിടിക്കുമോ എന്ന പേടി ഞാനെന്റെ ഒരു സുഹൃത്തിനോട് പറഞ്ഞിട്ടുണ്ട്. ഗേ ആയിട്ടുള്ളവര്‍ അങ്ങനെ ചെയ്തത് സിനിമയില്‍ കണ്ടിട്ടുണ്ടല്ലോ. ആ ഒരു മെന്റാലിറ്റി എനിക്കുണ്ടായിരുന്നു.

  ജാസ്മിനും നിമിഷയ്ക്കും റോണ്‍സന്റെ ഭാര്യയൊരുക്കിയ സര്‍പ്രൈസ് സമ്മാനം; ട്രിപ്പിനിടയില്‍ നിന്നുള്ള വീഡിയോ പുറത്ത്

  ഞാന്‍ അവരുമായി സംസാരിച്ചു. പിന്നെ ഒരുമിച്ച് നടക്കുന്ന കൂട്ടുകാരായി. അപ്പോഴാണ് ഞാന്‍ തെറ്റായിട്ടാണ് ധരിച്ച് വെച്ചിരുന്നതെന്ന് എനിക്ക് തന്നെ മനസിലായത്. ഇതുപോലെയുള്ളവരുടെ സൗഹൃദ വലയത്തിലേക്ക് വന്ന് കഴിഞ്ഞാല്‍ ഒരുവിധം ആളുകളുടെയും തെറ്റിദ്ധാരണ മാറും. നമ്മളില്‍ ഒരാള് തന്നെയാണ് അവര്‍. എനിക്ക് അവരെ പറ്റിയുന്നത് കൊണ്ട് ഈ വിഷയം തിരഞ്ഞെടുത്തപ്പോള്‍ കുഴപ്പമൊന്നും ഇല്ലായിരുന്നു.

  വിവാഹത്തലേന്ന് ആദി പ്രൊപ്പോസ് ചെയ്തു; 7 വര്‍ഷം മുന്നേ പ്ലാന്‍ ചെയ്തതാണ്, വിവാഹത്തെ കുറിച്ച് നിക്കി ഗല്‍റാണി

  എന്റെ ബെസ്റ്റ് ഫ്രണ്ട് ലെസ്ബിയനാണ്. അവളുടെ പല പ്രണയങ്ങളും എന്നോട് വന്ന് പറഞ്ഞിട്ടുണ്ട്. എങ്ങനെയാണ് ഇങ്ങനൊരു ഇഷ്ടം തോന്നുന്നതെന്ന കാര്യം ഞാന്‍ അവളോട് ചോദിച്ചിരുന്നു. ജീവിതത്തില്‍ ഇതുവരെ എനിക്കങ്ങനെ തോന്നിയിട്ടില്ല. ഇനി മുന്നോട്ട് എങ്ങനെയാണെന്ന് അറിയില്ലെന്നും ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ജാനകി പറയുന്നു.

  മലയാള നടനുമായിട്ടുള്ള വിവാഹത്തെ കുറിച്ച് നിത്യ മേനോന്‍; ഇപ്പോഴൊന്നും കല്യാണമില്ലെന്ന് ഉറപ്പിച്ച് നടി

  ജാനകി ലെസ്ബിയനാണോന്ന് ചോദിക്കുന്ന കുറേപ്പേരുണ്ട്. ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് കൊണ്ട് ലെസ്ബിയന്‍ ആവണമെന്നില്ലല്ലോ. അങ്ങനെയാണെങ്കില്‍ എത്രയോ പ്രമുഖ നടന്മാര്‍ ഗേ ആയിട്ട് അഭിനയിച്ചിട്ടുണ്ട്. അവരൊക്കെ ഇപ്പോഴും കുടുംബം കുട്ടികളുമൊക്കെയായി ജീവിക്കുകയല്ലേ..

  ജാനകിയ്ക്ക് ഏറ്റവും പേടിയുള്ള കാര്യമെന്താണ്? 'ഞാന്‍ ഇങ്ങനെയൊക്കെ സംസാരിക്കുമെങ്കിലും ഒറ്റയ്ക്ക് ലുലുമാളില്‍ പോയി വരാന്‍ പറഞ്ഞാല്‍ പോലും പേടിയാണ്. ആള്‍ക്കാര്‍ എന്നെ തിരിച്ചറിയുന്നത് കണ്ടാല്‍ അപ്പോഴെക്കും നെര്‍വസ് ആവും. അതെനിക്ക് ഇപ്പോഴുമുണ്ട്. ഞാന്‍ മിണ്ടാതിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് ജാഡയാണെന്ന് എല്ലാവരും കരുതും. പക്ഷേ എന്റെ കൈയ്യിലും കാലും അനങ്ങാന്‍ പോലും പറ്റാത്ത വിറച്ച് നില്‍ക്കുന്ന അവസ്ഥയിലാവും അപ്പോഴെന്ന് നടി പറയുന്നു.

  പേടി കാരണം തനിക്ക് വന്ന അബദ്ധത്തെ കുറിച്ചും ജാനകി സൂചിപ്പിച്ചു. 'ഒരിക്കല്‍ ഞാന്‍ ലുലുമാളിലേക്കോ മറ്റോ പോവുകയാണ്. തിരിച്ച് വരുമ്പോള്‍ ഇടപ്പള്ളിയില്‍ നിന്നും മെട്രോ കയറി വൈറ്റിലയില്‍ ഇറങ്ങിയല്‍ മതി. ടിക്കറ്റ് എടുക്കാന്‍ പോയി നില്‍ക്കുമ്പോഴെ ആളുകള്‍ ദേ ജാനകിയെന്ന് എന്ന് പറയുന്നുണ്ട്. ഇതോടെ ടെന്‍ഷനായി.

  അങ്ങനെ വൈറ്റിലയ്ക്ക് പോകുന്നതിന് പകരം ആലുവയ്ക്ക് പോകുന്ന പ്ലാറ്റ്‌ഫോം മാറി കയറി. ഒരു ട്രെയിന്‍ വന്നപ്പോള്‍ അതില്‍ കയറി പോയി. അടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങി തിരിച്ച് വരേണ്ടി വന്നെന്നും ജാനകി സൂചിപ്പിച്ചു.

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  English summary
  Bigg Boss Malayalam Season 4 Fame Janaki Sudheer Opens Up About Her Lesbian Friends
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X