പങ്കാളി മോണിക്കയെ കാണാന്‍ ഓടിയെത്തി ജാസ്മിന്‍; നിമിഷയുടെ കൂടെ മൂന്നാറിലേക്ക് യാത്ര നടത്തിയും താരം
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രതീക്ഷകളെല്ലാം മറികടന്ന പ്രകടനമാണ് ഈ സീസണില്‍ ബിഗ് ബോസില്‍ കണ്ടത്. ലെസ്ബിയന്‍ ആയിട്ടുള്ള രണ്ട് പേരാണ് ഷോ യിലേക്ക് എത്തിയത്. അവരില്‍ ജാസ്മിന്‍ എം മൂസയ്ക്ക് വിമര്‍ശനങ്ങള്‍ക്കൊപ്പം വലിയ പിന്തുണയും ലഭിച്ചിരുന്നു. സിഗററ്റ് വലിക്കുകയും തെറി വിളിക്കുകയുമൊക്കെ ചെയ്യുന്ന ജാസ്മിന്‍ വിവാദങ്ങളില്‍ നിറഞ്ഞ് നിന്നു.
എന്നാല്‍ മത്സരം വിജയിക്കാന്‍ വേണ്ടി എന്തിനും തയ്യാറല്ലെന്ന് ഉറപ്പിച്ച് താരം വീട്ടില്‍ നിന്നും സ്വയം ഇറങ്ങി പോവുകയാണ് ചെയ്തത്. ആദ്യമായിട്ടാണ് ബിഗ് ബോസില്‍ നിന്നും ഒരാള്‍ സ്വയം ഇറങ്ങി പോവുന്നത്. പുറത്തിറങ്ങിയ ശേഷം ജാസ്മിന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു. മത്സരശേഷം താരം നേരെ പ്രിയതമയുടെ അടുത്തേക്ക് പോയതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

താനൊരു ലെസ്ബിയന്‍ ആണെന്നും മോനിക്ക എന്നൊരു പങ്കാളി തനിക്കുണ്ടെന്നും ബിഗ് ബോസില്‍ വന്ന ശേഷം ജാസ്മിന്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യ വിവാഹബന്ധം തകര്‍ന്നതിന് ശേഷമാണ് ജാസ്മിന്‍ മോനിക്കയുമായി അടുത്തത്. ഷോ യില്‍ പലതവണ തന്റെ പ്രിയപ്പെട്ടവളെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. അവരെ മിസ് ചെയ്യുന്നതും ഒന്ന് കാണാനുള്ള ആഗ്രഹവുമൊക്കെ ശക്തമായതോടെയാണ് പുറത്തേക്ക് പോവാമെന്നുള്ള തീരുമാനം ജാസ്മിന്‍ എടുക്കുന്നത്.

പുറത്തിറങ്ങിയ ഉടനെ ജാസ്മിനെ കൂട്ടാന്‍ നിമിഷ എത്തിയിരുന്നു. ബിഗ് ബോസില്‍ നിന്നും ജാസമിന്റെ സന്തതസഹചാരിയായി മാറിയ താരമാണ് നിമിഷ. അമ്പതാം എപ്പിസോഡില്‍ പുറത്ത് പോയ നിമിഷ ജാസ്മിന്റെ തിരിച്ച് വരവിന് കാത്തിരിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച് വീഡിയോ പങ്കുവെച്ചതിനൊക്കെ ശേഷം നേരെ മോനിക്കയെ കാണാനാണ് താരം പോയത്. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുകയും ചെയ്തു.

മാത്രമല്ല നിമിഷയുടെ കൂടെ മൂന്നാറിലേക്ക് യാത്ര ചെയ്തതിന്റെ ചില ചിത്രങ്ങളും ജാസ്മിന്‍ പങ്കുവെച്ചിരിക്കുകയാണ്. മിററില്‍ നോക്കി നിമിഷ ഫോട്ടോ എടുക്കുമ്പോള്‍ പുറകില്‍ മസില്‍ കാണിച്ച് നില്‍ക്കുന്ന ജാസ്മിനെ കാണാം. അതേ സമയം മോനിക്കയെ കൂട്ടാതെ ഇരുവരും യാത്രകളിലാണോ എന്ന് ചോദിക്കുകയാണ് ആരാധകര്‍.

ജാസ്മിനും മോനിക്കയും കോഴിക്കോട്ടുകാരാണ്. സിംഗപ്പൂര്‍ ടെന്നീസ് പ്ലേയറാണ് മോനിക്ക. 2017 മുതല്‍ സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ സ്മാര്‍ട്ട് ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയ്‌ക്കൊപ്പം സീനിയര്‍ അര്‍ബന്‍ ഡിസൈനറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജാസ്മിനുമായി പരിചയപ്പെട്ട് ഇഷ്ടത്തിലായതോടെ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബിഗ് ബോസിലേക്ക് വന്നതോടെ മോനിക്കയെ മിസ് ചെയ്യുകയാണെന്നും കാണാന്‍ തോന്നുന്നുവെന്നും ജാസ്മിന്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഷോ പൂര്‍ത്തിയാക്കാതെ വരുമെന്ന കാര്യം മാത്രം ആരും വിചാരിച്ചിരുന്നില്ല. പുറത്ത് വന്നതിന് ശേഷം വലിയ സ്വീകരണമാണ് ജാസ്മിന് ലഭിച്ചത്.


Click it and Unblock the Notifications