For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിന് അപകടം പറ്റിയത് നന്നായെന്ന് പറഞ്ഞ് ചിലര്‍ സന്തോഷിക്കുന്നു; ഇത് തെണ്ടിത്തരമാണെന്ന് ജാസ്മിന്‍

  |

  ബിഗ് ബോസ് താരം റോബിന്റെ കാര്‍ അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. വലിയ കുഴപ്പങ്ങളൊന്നും താരത്തിന് സംഭവിച്ചിട്ടില്ല. ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ ഏറ്റവുമധികം ആരാധകരെ നേടിയെടുത്ത താരമാണ് റോബിന്‍ രാധകൃഷ്ണന്‍. മത്സരത്തിന്റെ പാതി വഴിയില്‍ വച്ച് പുറത്തായ താരത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്.

  ഇപ്പോള്‍ ഓരോ ദിവസവും കേരളത്തിലുടനീളം ഉദ്ഘാടനങ്ങളിലും മറ്റും പങ്കെടുക്കുകയായിരുന്നു താരം. ഇതിനിടയിലാണ് റോബിന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. എന്നാല്‍ റോബിന്‍ അപകടത്തില്‍പ്പെട്ട വിവരം അറിഞ്ഞ് സന്തോഷിക്കുന്നവരുണ്ടെന്ന് പറയുകയാണ് ജാസ്മിന്‍. ഇത്തരം സന്തോഷം പങ്കുവെച്ച് തനിക്ക് മെസേജ് അയക്കുന്നവര്‍ക്കെതിരെ താക്കീതുമായി എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.

  'റോബിന് ഒരു അപകടം സംഭവിച്ചതിനെ പറ്റി നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമെന്ന് വിചാരിക്കുന്നു. അദ്ദേഹം സുഖമായിരിക്കുന്നു. റോബിനുമായി സംസാരിച്ചു. കുഴപ്പമൊന്നുമില്ല. ഈയൊരു അപകടത്തിന് ശേഷം എന്റെ ഇന്‍ബോക്‌സില്‍ ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്. വളരെ മോശമായിട്ടാണ് പലരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. എങ്ങനെയാണ് ആളുകള്‍ക്ക് ഇങ്ങനെ കാര്യങ്ങള്‍ നോക്കി കാണാന്‍ സാധിക്കുന്നതെന്ന് ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ ജാസ്മിന്‍ ചോദിക്കുന്നു.

  കരീനയെ കെട്ടുന്നതിന് മുന്‍പ് റാണി മുഖര്‍ജിയൊരു ഉപദേശം തന്നു; ദാമ്പത്യത്തിന്റെ വിജയം അതാണെന്ന് സെയിഫ് അലി ഖാന്‍

  റോബിന് അപകടം നടന്നത് നന്നായി എന്നൊക്കെയാണ് അവര്‍ പറയുന്നത്. അത് തെണ്ടിത്തരമാണ്. അടിസ്ഥാനപരമായി ഞാനും റോബിനും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അത് ബിഗ് ബോസിനകത്തും പുറത്തും അങ്ങനെയാണ്. പക്ഷേ ഒരാള്‍ക്ക് ഒരു അപകടം ഉണ്ടാവുമ്പോള്‍ അതില്‍ സന്തോഷിക്കരുത്. ബിഗ് ബോസിനകത്ത് നടന്ന സംഭവങ്ങളുമായി ബന്ധിപ്പിച്ച് അത് നന്നായെന്ന് പറയരുത്.

  ഡിംപിള്‍ വിവാഹിതയായതാണ് ഞങ്ങളുടെ പ്രണയത്തിന് കാരണം; നായികയായ പെണ്‍കുട്ടിയെ സ്വന്തമാക്കിയ ഋഷി കപൂര്‍

  റോബിനെ വിളിച്ചിരുന്നെങ്കിലും നേരിട്ട് സംസാരിക്കാന്‍ സാധിച്ചില്ല. അദ്ദേഹം തിരക്കിലായിരുന്നു. എങ്കിലും സുഹൃത്തുക്കള്‍ മുഖേനെ അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചു. ആര്‍ക്ക് എന്ത് പറ്റിയാലും അത് അപകടമോ മറ്റ് അസുഖങ്ങളോ ആയാലും മനസിലുള്ള ഇഷ്ടക്കേട് വെച്ച് അത് നന്നായെന്ന് പറയാന്‍ പാടില്ല. അത് നല്ല കാര്യമല്ല. അത് വെച്ചിട്ടും ആളുകള്‍ ട്രോള്‍ ഉണ്ടാക്കുകയാണ്.

  ഭാര്യയുടെ ലിപ് ലോക്കിൻ്റെ പേരിൽ നട്ടെല്ലിൻ്റെ ബലം ചോദിച്ചവര്‍ക്കുള്ള മറുപടിയുമായി ദുർഗയുടെ ഭർത്താവ് അര്‍ജുൻ

  ഒരാള്‍ അപകടത്തില്‍പ്പെടുക എന്ന് പറയുന്നത് തന്നെ ഏറ്റവും മോശമായ കാര്യമാണ്. അത്തരം മെസേജുകളുമായി എന്റെ ഇന്‍ബോക്‌സിലേക്ക് വരേണ്ടതില്ല. ആരോഗ്യപരമായി റോബിന്‍ സുഖമായിരിക്കുന്നു എന്നാണ് അറിയാന്‍ പറ്റിയത്. സീരിയസായി ഒന്നും ഉണ്ടാവാതെ ഇരിക്കട്ടേ. എന്നും ജാസ്മിന്‍ ആശംസിക്കുന്നു.

  ഇതിനൊപ്പം ദില്‍ഷയുമായി സംസാരിച്ചതിനെ പറ്റിയും താരം സൂചിപ്പിച്ചു. ദില്‍ഷയെ വിളിച്ച് സംസാരിച്ചിരുന്നു. അവരുടെ കൂടെ വീഡിയോ ചെയ്യണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. ദില്‍ഷ ഹാപ്പിയാണ്. എന്തായാലും ബിഗ് ബോസിലുള്ള താരങ്ങളെല്ലാവരും ഒരുമിച്ച് കൂടുന്നുണ്ട്. ബാംഗ്ലൂരുവില്‍ വരുന്ന സമയത്ത് തീര്‍ച്ചയായും ദില്‍ഷയെ കാണുമെന്നും ജാസ്മിന്‍ ഉറപ്പിച്ച് പറയുന്നു.

  ബിഗ് ബോസില്‍ ദില്‍ഷ വിന്നറായെന്ന് അറിഞ്ഞപ്പോള്‍ ആരും പ്രതികരിച്ചിരുന്നില്ല. ദില്‍ഷയെ ഒന്ന് അഭിനന്ദിക്കാനോ ആശംസിക്കാനോ ആരും തയ്യാറായില്ല. ഇതില്‍ വളരെ ദുഃഖമുണ്ടെന്ന് ദില്‍ഷ പറഞ്ഞു. പിന്നാലെ ജാസ്മിനും നിമിഷയുമൊക്കെ ദില്‍ഷയ്ക്ക് ആശംസ അറിയിച്ച് രംഗത്ത് വന്നു.

  Recommended Video

  Dilsha Imitates Dr. Robin ഡോക്ടറിനെ അനുകരിക്കുന്ന ദിൽഷ, ചിരിച്ച് ചാവും വീഡിയോ | *Interview

  ജാസ്മിൻ്റെ വീഡിയോ കാണാം

  English summary
  Bigg Boss Malayalam Season 4 Fame Jasmine About Dr. Robin's Road Accident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X