For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരുപാട് ഓർമ്മകൾ ഉള്ള സ്ഥലം കൊച്ചി! വ്യത്യസ്തമായി ചിന്തിക്കുന്നത് എന്തുകൊണ്ട്? ആരാധകർക്ക് മറുപടിയുമായി ജാസ്മിൻ

  |

  ബി​ഗ് ബോസ് സീസൺ നാലിലെ ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസ്മിൻ എം മൂസ. തൻ്റെ ശരികളിലൂടെയും നിലപാടുകളിലൂടെയുമാണ് ജാസ്മിൻ ഷോയിൽ മത്സരിച്ചത്. ഈ സീസണിലെ വിന്നറാകാൻ വരെ സാധ്യതയുള്ള മത്സാരാർതഥി കൂടിയായിരുന്നു ജാസ്മിൻ. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 67-ാം ദിവസം ഷോയിൽ നിന്ന് അപ്രതീക്ഷിതമായാണ് ജാസ്മിൻ വാക്ക് ഔട്ട് നടത്തിത്.

  ഷോയുടെ തുടക്കം മുതലെ ജാസ്മിനും റോബിനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും വാക്കേറ്റവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇരുവരും ഹൗസിൽ വെച്ച് സൗഹൃദപരമായ ഒരു നിമിഷങ്ങൾ പോലും ഉണ്ടായിട്ടില്ല. പക്ഷെ ഹൗസിന് പുറത്ത് വന്നപ്പോൾ ഇരുവരും സുഹൃത്തുക്കളെപ്പോലെ സംസാരിക്കുകയും സൗഹൃദം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. ബിഗ് ബോസിൽ നിമിഷയോടും റിയാസിനോടുമുള്ള ജാസ്മിന്റെ സൗഹൃദവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.

  ബി​ഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം താരം സോഷ്യൽ മീഡിയയിൽ സജീവമായി തന്നെ ഉണ്ട്. സുഹൃത്തുക്കളുമായി യാത്ര ചെയ്യുന്നതിന്റെയും അടിച്ചുപൊളിക്കുന്നതിന്റെയുമൊക്കെ വിശേഷങ്ങൾ തൻ്റെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. നിമിഷയുമായി താരം പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചതും ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഷോയിൽ മാത്രമല്ല ഇപ്പോഴും പല കാര്യങ്ങളിലും തൻ്റേതായ അഭിപ്രായങ്ങൾ പറഞ്ഞ് താരം എത്താറുണ്ട്.

  Read Also: അമ്മ ഇനി ബി​ഗ് ബോസ്' വീട്ടിലേക്ക് പോകരുത്, അത് ടെൻഷൻ കൂട്ടുന്ന നരകമാണെന്ന് ധന്യയുടെ മകൻ

  ഇൻസ്റ്റ​ഗ്രാമിലൂടെ ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരവുമായെത്തിയിരിക്കുകയാണ് ജാസ്മിൻ. മണാലിയിലേക്ക് എപ്പോഴാണ് വരുന്നത് എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മണാലിയിലേക്ക് അടുത്ത് വരാൻ സാധ്യതയുണ്ടെന്നാണ് ജാസ്മിൻ മറുപടി പറഞ്ഞത്. ഏറ്റവും ഇഷ്ടപ്പെട്ട നിറം കറുപ്പാണെന്നും മറുപടി പറഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ വ്യത്യസ്തതയോടെ ചിന്തിക്കുന്നത് എന്നായിരുന്നു മറ്റൊരു ചോദ്യം. അടിസ്ഥാനപരമായി എല്ലാവരും വ്യത്യസ്തരാണ്. നമ്മൾ എല്ലാവരും വ്യത്യസ്തരാകുമ്പോൾ വ്യത്യസ്തമായിട്ടായിരിക്കും ചിന്തിക്കുന്നത്.

  Read Also: 'കുരുക്കിൽപ്പെട്ടില്ല, വിവാഹത്തിന് തൊട്ടടുത്ത് എത്തിയിരുന്നു, ‌എന്നേയും മക്കളേയും ദൈവം രക്ഷിച്ചു'; സുസ്മിത സെൻ

  ചില ആളുകൾക്ക് അത് റിലേറ്റ് ചെയ്യാൻ പറ്റും. മറ്റു ചിലർക്ക് അത് കഴിയില്ല. അതാണ് ജീവിതമെന്നും ജാസ്മിൻ പറയുന്നു. ഹിമാചൽ പ്രദേശ് ആണ് എന്റെ ഇഷ്ടപ്പെട്ട സ്ഥലം. ഒരുപാട് ഓർമ്മകൾ ഉള്ള സ്ഥലം കൊച്ചിയാണെന്നും ജാസ്മിൻ പറഞ്ഞു. മോണിക്കയോടൊപ്പമുള്ള നല്ല ചിത്രങ്ങൾ പങ്കുവയ്ക്കാമോ എന്ന ചോദ്യത്തിന് മനോഹരമായ ചിത്രങ്ങളും ജാസ്മിൻ പങ്കുവച്ചിട്ടുണ്ട്.

  Read Also: 'അഡ്വാൻസ് മേടിച്ച് എല്ലാത്തിനും കൂടെ നിന്നു, അവസാനം ചതിച്ചു'; മലയാള സിനിമയിലെ പ്രമുഖ വ്യക്തിയെ കുറിച്ച് ബാല!

  Recommended Video

  ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ

  കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് പരിപാടിക്കെത്തിയപ്പോൾ അവതാരിക ചോദിച്ച ചോദ്യത്തിന് മറുപടി നൽകിയതും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ജാസ്മിൻ യഥാർത്ഥത്തിൽ ഒരു സ്ത്രീയല്ലേ, എപ്പോഴെങ്കിലും അമ്മയാകണമെന്നോ കുട്ടികളുണ്ടാകണമെന്നോ തോന്നിയിട്ടുണ്ടോ എന്നും അപ്പോൾ ആണിനെ കല്യാണം കഴിക്കാൻ തയ്യാറാകുമോ എന്നുമായിരുന്നു അവതാരകയുടെ ചോദ്യം. അമ്മയാകാൻ ആണിനെ കല്യാണം കഴിക്കണം എന്നുണ്ടോ എന്നായിരുന്നു ജാസ്മിന്റെ മറു ചോദ്യം.

  നമ്മൾ ഏത് കാലത്താണ് ജീവിക്കുന്നത്. ഇത്രയും സാങ്കേതിക വിദ്യയൊക്കെ ഇവിടെയുണ്ട്. ഐവിഎഫ് ട്രീറ്റ്‌മെന്റിനെക്കുറിച്ച് കേട്ടിട്ടില്ലേ, അതുമല്ലെങ്കിൽ ദത്ത് എടുക്കാലോ എന്നും ജാസ്മിൻ മറുപടി നൽകി.

  ബി​ഗ് ബോസ് ഷോ തുടങ്ങിയ സമയം വളരെ കുറച്ച് പേർ മാത്രമേ ജാസ്മിനെ ഇഷ്ടപ്പെട്ടിരുന്നുള്ളു. പക്ഷെ ഷോ മുന്നോട്ട് പോയപ്പോൾ ജാസമിന് പിന്തുണ അറിയിച്ച് നിരവധി പേരാണ് എത്തിയത്. 'ജീവിതസാഹചര്യങ്ങൾ മനുഷ്യനെ ശക്തരാക്കുമെന്ന് ജാസ്മിൻ തെളിയിച്ചു. ജാസ്മിൻ ശരിക്കും ജെനുവിനാണ്. ഗെയിമിനെ അതേ സെൻസിൽ എടുക്കാതെ വിട്ട് കളയുന്നത് മാത്രമാണ് ജാസ്മിന്റെ പ്രശ്‌നം.

  എങ്കിലും ആരോടും എന്തും വെട്ടിത്തുറന്ന് പറയാനുള്ള അവളുടെ ധൈര്യം സമ്മതിച്ച് കൊടുക്കണം എന്നാണ് ജാസ്മിൻ്റെ ആരാധകർ പറയുന്നത്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4 fame Jasmine Latest Q/A With Fans Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X