അയാളുമായി ബന്ധം വേണമെന്നാണ് ആഗ്രഹം; പോളിഷുകാരനായ കാമുകന് വേണ്ടി കാത്തിരിക്കുകയാണെന്ന് നിമിഷ
പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതമല്ലാത്ത ബിഗ് ബോസ് താരങ്ങളില്‍ ഒരാളായിരുന്നു നിമിഷ. ഒരു തവണ പുറത്ത് പോയതിന് ശേഷം അകത്തേക്ക് പ്രവേശിച്ച നിമിഷ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. എന്നാല്‍ അമ്പതാമത്തെ എപ്പിസോഡിന് ശേഷം നിമിഷ പുറത്തേക്ക് പോയി.
സ്വന്തം മാതാപിതാക്കള്‍ പോലുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കേണ്ടി വന്നതിനെ പറ്റി നിമിഷ ബിഗ് ബോസില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഷോ യില്‍ നിന്നും വന്നതിന് ശേഷം കുടുംബത്തെ തിരികെ ലഭിച്ചുവെന്നും തനിക്കൊരു പ്രണയം ഉണ്ടെന്നും പറയുകയാണ് നിമിഷ. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

ബിഗ് ബോസിന് ശേഷമുണ്ടായ മാറ്റത്തെ കുറിച്ച് നിമിഷ പറയുന്നതിങ്ങനെയാണ്..
'ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം ഇപ്പോള്‍ പുറത്ത് പോകുമ്പോള്‍ എല്ലാവരും എന്നെ തിരിച്ചറിയുന്നുണ്ട്. മിസ് കേരള ടൈറ്റില്‍ കിട്ടിയപ്പോള്‍ പോലും ഇത്തരത്തില്‍ ഒരു റെക്കഗനേഷന്‍ കിട്ടിയിരുന്നില്ല. ആളുകള്‍ നമ്മളെ തിരിച്ചറിയുകയും അടുത്ത് വന്ന് സെല്‍ഫി എടുക്കുകയും ചെയ്യുന്നതെല്ലാം എനിക്ക് പുതിയ അനുഭവങ്ങളാണ്. അത് ഞാന്‍ നല്ല രീതിയില്‍ ആസ്വദിക്കുന്നുണ്ട്. ഷോ യില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം തന്റെ എവിക്ഷന്‍ എപ്പിസോഡ് അല്ലാതെ മറ്റൊന്നും കണ്ടിട്ടില്ല. എന്തിനാണ് മോശം അനുഭവങ്ങള്‍ പിന്നെയും ഓര്‍ക്കുന്നത് എന്നാണ്' നിമിഷ ചോദിക്കുന്നത്.

ലവ് സ്ട്രാറ്റജി നടത്താന്‍ താല്‍പര്യം ഉണ്ടായിരുന്നതായിട്ടും നിമിഷ
'ബിഗ് ബോസില്‍ ഒരു ലവ് സ്ട്രാറ്റജിയ്ക്ക് ഞാനും ശ്രമിക്കുമായിരുന്നു. പക്ഷെ അതിന് പറ്റിയ ആരും വന്നില്ല. വൈല്‍ഡ് കാര്‍ഡിലൂടെ ഒരു നല്ല പയ്യനെ ഇറക്കണമെന്ന് ഞാന്‍ ഒത്തിരി തവണ ബിഗ് ബോസിനോട് പറഞ്ഞിരുന്നു. പക്ഷെ യഥാര്‍ത്ഥമായി പറഞ്ഞാല്‍ എന്റെ ഉള്ളിലെ പ്രണയം അങ്ങനെ കളിയായി എടുത്ത് പുറത്ത് ഇടില്ല. തനിക്കൊരു ഒരു ഇഷ്ടം ഉണ്ടെന്നുള്ള കാര്യവും' നിമിഷ വെളിപ്പെടുത്തുന്നു.

പോളിഷുകാരനായ ഒരാളുമായി താന്‍ പ്രണയത്തിലാണെന്ന് താരം
'ഇഷ്ടം ഉണ്ടെങ്കിലും കുറേ കാലമായി അയാളെ കുറിച്ച് ഒരു വിവരവും ഇല്ല. ഇന്ത്യന്‍ അല്ലാത്തത് കൊണ്ട് എന്റെ ബിഗ് ബോസ് ഷോ ഒന്നും കണ്ടിട്ടുണ്ടാവില്ല. പോളിഷുകാരനാണ് അദ്ദേഹം. ഞങ്ങള്‍ നേരിട്ട് കണ്ടിട്ടില്ല. വീഡിയോ കോളിലൂടെയാണ് പരിചയപ്പെട്ടതും അടുത്തതും. പക്ഷെ ഇപ്പോള്‍ ഒരു ബന്ധവും ഇല്ല. ആ ബന്ധം വേണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അയാള്‍ തിരിച്ച് വന്നാല്‍ തീര്‍ച്ചയായും തുടരും. വന്നില്ലെങ്കില്‍ മറ്റൊരാളെ തീര്‍ച്ചയായും കണ്ടെത്തും. പക്ഷെ പെട്ടന്ന് ഒന്നും പറ്റില്ല, കുറച്ച് സമയമെടുക്കുമെന്നും' താരം പറയുന്നു.

പുറത്ത് വന്നതിന് ശേഷം കിട്ടിയ നിര്‍ദ്ദേശങ്ങളെ പറ്റി നിമിഷ പറയുന്നതിങ്ങനെയാണ്..
'പുറത്ത് വന്നപ്പോള്‍ എനിക്ക് ആദ്യം വന്നത് എന്റെ ഒരു ഫ്രണ്ടിന്റെ കോള്‍ ആണ്. ബിഗ് ബോസിന് ശേഷം പുറത്ത് വരുന്ന എനിക്ക് കുറേ ഗൈഡ് ലൈന്‍ തന്നത് അവനാണ്. അവന്‍ പറഞ്ഞ കാര്യങ്ങള്‍, യൂട്യൂബിന്റെ പരിസരത്ത് പോകരുത്, കോളേജിലേക്ക് വിളിക്കണം, വീട്ടുകാരെയും വിളിക്കണം എന്നാണ്. അതിന് ശേഷം എന്നെ വിളിച്ചത് ഡെയ്സിയാണ്. പിന്നെ എനിക്ക് വീട്ടിലേക്ക് വിളിക്കാന്‍ ആദ്യം ഒരു സംശയം ഉണ്ടായിരുന്നു. പിന്നെ വിളിച്ചു'.

ബിഗ് ബോസ് കാരണം നഷ്ടപ്പെട്ട കുടുംബത്തെ തിരിച്ച് കിട്ടിയെന്ന് നിമിഷ
'അമ്മയെ ആണ് ആദ്യം വിളിച്ചത്. ശരിക്കും അമ്മ വളരെ സന്തോഷവതിയായിരുന്നു. നന്നായി കളിച്ചു, ഒന്നോര്‍ത്തും വിഷമിക്കേണ്ട, ഇത്രയും ദിവസം നീ അവിടെ നില്‍ക്കും എന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല, ഗംഭീരമായി കളിച്ചു. ഒരു ടെന്‍ഷനും വേണ്ട വീട്ടിലേക്ക് വരൂ എന്ന് അമ്മ പറഞ്ഞു. അത് കേട്ടതും ഞാന്‍ കരഞ്ഞു. ഞാന്‍ ഈ ഷോ യില്‍ വിജയിച്ചു കഴിഞ്ഞെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി. ബിഗ് ബോസിലൂടെ എനിക്കെന്റെ കുടുംബത്തെ തിരിച്ചു കിട്ടിയെന്നാണ്' നിമിഷ പറയുന്നത്.


Click it and Unblock the Notifications