ബി​ഗ് ബോസ് അൾട്ടിമേറ്റിൽ തനിക്കൊപ്പം ടീമായി വരാൻ ആ​ഗ്രഹിക്കുന്നവരെ പരിചയപ്പെടുത്തി നിമിഷ

ബി​ഗ് ബോസ് സീസൺ നാല് അവസാനിച്ചിട്ട് രണ്ട് മാസം കഴിഞ്ഞു. ബി​ഗ് ബോസ് സീസൺ നാലിൽ കിരീടം ചൂടിയത് ദിൽഷ പ്രസന്നനാണ്. മലയാളം ബി​ഗ് ബോസ് സീസണിലെ അദ്യ വനിത വിജയി കൂടെയാണ് ദിൽഷ. സംഭവബഹുലമായ നാടകീയ രം​ഗങ്ങൾക്കൊടുവിലാണ് സീസൺ നാലിന് തിരശ്ശീല വീണത്. ഇത്തവണത്തെ സീസൺ ആയിരുന്നു ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത നേടിയത്.

വ്യത്യസ്ത മേഖലകളിലുള്ള 20 പേരുമായി തുടങ്ങിയ മത്സരം ഫൈനലിൽ എത്തിയപ്പോൾ ആറ് പേരാണ് ഉണ്ടായത്. ദിൽഷ, ബ്ലെസ്ലി,ലക്ഷ്മി, ധന്യ, സൂരജ് എന്നിവരാണ് ഫൈനൽ സിക്സിൽ എത്തിയത്. ഇവരിൽ ദിൽഷയും ബ്ലെസ്ലിയും വോട്ടിം​ഗിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കാഴ്ചവെച്ചത്. ഒടുവിൽ ദിൽഷ ലേഡി ബി​ഗ് ബോസ് ടൈറ്റിൽ സ്വന്തമാക്കുകയും ചെയ്തു.

ബി​ഗ് ബോസ് അൾട്ടിമേറ്റ്

ബി​ഗ് ബോസ് സീസൺ നാല് അവസാനിച്ചതോടെ അടുത്ത സീസണിലേക്കുള്ള ചർച്ചകളും അണിയറയിൽ ആരംഭിച്ചിട്ടുണ്ട്. അടുത്ത സീസൺ തുടങ്ങുന്നതിന് മുമ്പ് ഇതുവരെ നടന്ന ബി​ഗ് ബോസ് ഫൈനലിസ്റ്റുകളായ മത്സരാർഥികളെ മാത്രം ഉൾപ്പെടുത്തി കൊണ്ടുള്ള ബി​ഗ് ബോസ് ഷോ ആണ് ബിബി അൾട്ടിമേറ്റ് എന്നും പറയപ്പെടുന്നു. ബി​ഗ് ബോസ് കിരീടം നേടിയ മത്സരാർഥികൾ ഉണ്ടായിരിക്കില്ല. ഓരോ സീസണിലെയും ഫൈനലിസ്റ്റുകളെ മാത്രം ഉൾപ്പെടുത്തിയുള്ള ഷോ ആയിരിക്കും ബിബി അൾട്ടിമേറ്റ്.

അടുത്ത വർഷം

അടുത്ത വർഷമായിരിക്കും ഷോ തുടങ്ങുന്നതെന്നും 100 ദിവസത്തിന് പകരം 70 ദിവസമായിരിക്കും എന്നുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ വരുന്ന റിപ്പോർട്ടുകൾ. എന്തായാലും പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ്. ബി​ഗ് ബോസ് സീസൺ നാലിൽ ഏറ്റവും കൂടുതൽ ജനപ്രിയനായ മത്സാരാർത്ഥി ഡോക്ടർ റോബിൻ രാധാകൃഷ്ണനാണ്.

നിമിഷയുടെ മറുപടി

ബി​ഗ് ബോസ് ഹൗസിൽ നിന്ന് തുടങ്ങിയ സൗഹൃദം ഇപ്പോഴും അതേ തീവ്രതയിൽ കൊണ്ട് പോകുന്നവർ ഉണ്ട്. അത്തരത്തിലുള്ള ഒരു ​ഗ്യാങ് ആണ് റിയാസ് സലീം, നിമിഷ, ജാസ്മിൻ, റോൺസൺ എന്നിവരുടേത്. സീസൺ ഫോറിൽ ആരംഭിച്ച സൗഹൃ​ദം അകത്തും പുറത്തും മാറ്റമില്ലാതെ നാലുപേരും കൊണ്ടുപോകുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ഇവരെല്ലാം. നിമിഷ തൻ്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ തൻ്റെ ആരാധകരുമായി സംവധിക്കാറുമുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം നിമിയക്ക് ക്യൂ ആൻഡ് എ സെക്ഷനിൽ ലഭിച്ച ചോദ്യം ആയിരുന്നു ബിബി അൾട്ടിമേറ്റിൽ പോവുകയാണെങ്കിൽ ആരൊക്കെ കൂടെ വേണം എന്നത്. ആ ചോദ്യത്തിന് നിമിഷ പറഞ്ഞ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

നിമിഷയുടെ ​ഗ്യാങ്ങിൽ ഉള്ള ജാസ്മിൻ, റിയാസ്, റോൺസൺ എന്നിവർ ഒപ്പം വേണമെന്നാണ് നിമിഷ മറുപടി നൽകിയത്.

ബി​ഗ് ബോസിലെ സൗഹൃദം

തുടക്കം മുതൽ ജാസ്മിനും നിമിഷയുമായിട്ടായിരുന്നു റോൺസണിന് കമ്പനി. പിന്നീട് റിയാസ് സലീമും പകുതിയിൽ വെച്ച് ഇവർക്കൊപ്പം ചേർന്നു. പലരും നിലനിൽപ്പിന് വേണ്ടി വീട്ടിലുള്ള മറ്റ് ആളുകളെ മുതലെടുത്തപ്പോഴും റോൺസണും നിമിഷയും ജാസ്മിനും റിയാസുമെല്ലാം അവരുടെ സൗഹൃദം കാത്തുസൂക്ഷിച്ച് പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ച് മുന്നോട്ട് പോയി.

ബി​ഗ് ബോസ് അവസാനിച്ച ശേഷവും ശക്തമായി സൗഹൃദം മുന്നോട്ട് കൊണ്ടുപോകുന്ന നാലുപേരും ഇപ്പോൾ അവധി ആഘോഷിക്കുന്ന തിരക്കിലാണ്. മാത്രമല്ല കൂട്ടത്തിലെ ബി​ഗ് ബ്രദറെന്ന് മറ്റുള്ളവർ വിശേഷിപ്പിക്കുന്ന റോൺസണിന്റെ പിറന്നാളും അടുത്തിടെ നിമിഷയും സംഘവും ആഘോഷമാ​ക്കിയിരുന്നു. വയനാട്ടിലെ ഒരു റിസോർട്ടിലായിരുന്നു ബി​ഗ് ബോസ് താരങ്ങളുടെ പിറന്നാൾ ആഘോഷ പരിപാടികൾ നടന്നത്

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X