For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തടിച്ചുരുണ്ട് സാരിയില്‍ നില്‍ക്കുന്ന നിമിഷയാണോ ബിഗ് ബോസില്‍ വന്നത്; മേക്കോവറില്‍ ഞെട്ടിച്ച് നിമിഷയുടെ വീഡിയോ

  |

  കഴിഞ്ഞ മൂന്ന് സീസണുകളെക്കാളും വാര്‍ത്ത പ്രധാന്യം നേടിയ ബിഗ് ബോസാണ് നാലാമത് നടന്നത്. ഷോ പ്രഖ്യാപിച്ചത് മുതല്‍ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതമല്ലാത്ത എന്നാല്‍ ശക്തരായ മത്സരാര്‍ഥികള്‍ ഉണ്ടെന്നുള്ളതാണ് നാലാം സീസണിനെ കൂടുതല്‍ മനോഹരമാക്കിയത്. ശക്തമായ മത്സരത്തിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് നിമിഷ.

  മോഡലിങ് രംഗത്ത് നിന്നും ശ്രദ്ധേയായി മാറിയ നിമിഷയെ ബിഗ് ബോസിലെത്തിയതിന് ശേഷമാണ് മലയാളികള്‍ തിരിച്ചറിയുന്നത്. തുടക്കത്തില്‍ തന്നെ പുറത്ത് പോവേണ്ടി വന്നെങ്കിലും രണ്ടാം ചാന്‍സിലൂടെ നിമിഷ തിരികെ എത്തി. ഇപ്പോഴിതാ തന്റെയൊരു മേക്കോവര്‍ വീഡിയോയാണ് നിമിഷ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. കണ്ടാല്‍ ആരെയും അമ്പരപ്പിക്കുന്ന മേക്കോവറിനെ കുറിച്ച് നടി പറയുന്നതിങ്ങനെ..

  മഹാമാരിയ്ക്ക് മുന്‍പുള്ള നിങ്ങളെയും ഇപ്പോഴുള്ള നിങ്ങളെയും കാണിക്കൂ.. എന്ന് പറഞ്ഞൊരു വീഡിയോയാണ് നിമിഷ പങ്കുവെച്ചിരിക്കുന്നത്. വര്‍ഷങ്ങളുടെ ഇടവേളകളില്‍ തനിക്ക് വന്ന മാറ്റമാണ് താരം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ സെറ്റ് സാരി ഉടുത്ത് അതീവ സുന്ദരിയായി നില്‍ക്കുകയാണ് നിമിഷ. എന്നാല്‍ അത് നിമിഷയാണെന്ന് പോലും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ തടിച്ചുരുണ്ടാണ് നടിയിരിക്കുന്നത്.

  Also Read: 18 വയസിന് മുകളിലുള്ളവര്‍ മാത്രം കാണുക; ആലീസിൻ്റെ പുതിയ വീഡിയോ ഇടുന്നതിനെ കുറിച്ച് ഭർത്താവിൻ്റെ കൗണ്ടർ

  അടുത്ത ഫോട്ടോയില്‍ മെലിഞ്ഞ് സുന്ദരിയായി മോഡേണ്‍ ഗെറ്റപ്പിലുള്ള നിമിഷയെ കാണാം. ഏത് വേഷവും തനിക്കിണങ്ങുമെന്ന് കാണിച്ച് കൊണ്ടുള്ള നിമിഷയുടെ വീഡിയോ എല്ലാവരെയും അത്ഭുതപ്പെടുത്തും. കാരണം അത്രയധികം മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. അതേ സമയം നിമിഷയുടെ മേക്കോവറിനെ അഭിനന്ദിച്ച് കൊണ്ട് ആരാധകരും സുഹൃത്തുക്കളുമൊക്കെ എത്തുന്നുണ്ട്. 'നിന്നെ ഓര്‍ത്ത് അഭിമാനം തോന്നുന്നു എന്റെ പെണ്ണേ..' എന്നാണ് ബിഗ് ബോസില്‍ സഹതാരമായി ഉണ്ടായിരുന്ന ഡെയ്‌സി ഡേവിഡ് കമന്റിലൂടെ പറയുന്നത്.

  Also Read: '‍ഞങ്ങളും പണ്ട് ഇങ്ങനെയായിരുന്നു... ഇപ്പോഴെല്ലാം ഓർമകൾ മാത്രം'; എന്തൊരു സിംപിളാണ് അമൃതയെന്ന് ആരാധകർ!

  അതേ സമയം നിമിഷയുടെ മാറ്റത്തിന് പിന്നിലുണ്ടായ ഡയറ്റ് പ്ലാനും ക്ലാസും ഉടനെ ആരംഭിക്കുമെന്ന് കൂടി താരം സൂചിപ്പിച്ചിരുന്നു. ഇതിനെ പറ്റിയും ആരാധകര്‍ പറഞ്ഞു. എല്ലാവരും ഇതുപോലൊന്ന് ആരംഭിക്കുമ്പോള്‍ മറ്റ് ആരുടെയെങ്കിലും മാറ്റത്തെയാണ് കാണിക്കുക. എന്നാല്‍ നിമിഷ അവരെ തന്നെ മാതൃകയാക്കി കാണിച്ചതാണ് ഏറ്റവും വലിയ കാര്യമെന്ന് ഒരു ആരാധകന്‍ പങ്കുവെച്ച കമന്റില്‍ പറയുന്നു.

  Also Read: ഭക്ഷണം വാരിക്കൊടുത്തിരുന്നത് പോലും അമ്മ; മരണം കനകയെ വല്ലാതെ ബാധിച്ചു; നടിയെക്കുറിച്ച് സിദ്ദിഖ്

  മഹാമാരിയുടെ കാലത്ത് ഇതുപോലെ വെയിറ്റ് കുറയ്ക്കാന്‍ എല്ലാവര്‍ക്കും സാധിക്കില്ല. കാരണം പണിയൊന്നുമില്ലാതെ എല്ലാവരും ഭക്ഷണവും കഴിച്ചിരിക്കുകയാണ്. അവിടെയാണ് നിങ്ങളെ അഭിനന്ദിക്കേണ്ടത് എന്നൊക്കെ കമന്റുകളില്‍ പലരും പറയുന്നു.

  ഇതിനിടയില്‍ കുറച്ചൂടി ഷെയിപ്പ് ഉണ്ടായാല്‍ നന്നാവും അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ ഉപദേശവുമായി ഒരു ആരാധിക എത്തിയിരുന്നു. എന്നാല്‍ നിങ്ങളോട് ആരും ചോദിച്ചില്ലെന്നും ചോദിക്കാതെ ഉപദേശം തരേണ്ടതില്ലെന്നും കടുത്ത ഭാഷയില്‍ തന്നെ നിമിഷ മറുപടിയായി പറഞ്ഞു.

  നിമിഷയുടെ വീഡിയോ കാണാം

  English summary
  Bigg Boss Malayalam Season 4 Fame Nimisha Shared Her Makeover Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X